തിരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്കെതിരെ സുനിൽ കുമാർ; തിരുവനന്തപുരത്ത് പന്ന്യൻ....

Divya John
 തിരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്കെതിരെ സുനിൽ കുമാർ; തിരുവനന്തപുരത്ത് പന്ന്യൻ....മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്ത് സ്ഥാനാർഥിയാകും. മത്സരത്തിന് പന്ന്യൻ രവിന്ദ്രൻ സമ്മതമറിയിച്ചു. വയനാട്ടിൽ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആനി രാജ മത്സരിക്കും. തൃശൂരിൽ വിഎസ് സുനിൽ കുമാർ, മാവേലിക്കരയിൽ സിഎ അരുൺ കുമാർ എന്നിവർ മത്സരത്തിനിറങ്ങും. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് സിപിഎമ്മിന് പിന്നാലെ എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐയിലും സ്ഥാനാർഥി പട്ടിക സംബന്ധിച്ചു തീരുമാനമായി. ബിജെപി സുരേഷ് ഗോപിയിലൂടെ പ്രതീക്ഷവെക്കുന്ന തൃശൂരിൽ വിഎസ് സുനിൽ കുമാർ സ്ഥാനാർഥിയാകുന്നതോടെ ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. സംവരണ മണ്ഡലമായ മാവേലിക്കരയിൽ എഐവൈഎഫ് നേതാവും മന്ത്രി പി പ്രസാദിൻ്റെ പേഴ്സണൽ സ്റ്റാഫംഗവുമായ സിഎ അരുൺ കുമാറിന് ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് സിപിഐ കരുതുന്നത്.




 വർഷങ്ങളായി കോൺഗ്രസിൻ്റെ കൊടിക്കുന്നിൽ സുരേഷ് ആണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ബിജെപി സുരേഷ് ഗോപിയിലൂടെ പ്രതീക്ഷവെക്കുന്ന തൃശൂരിൽ വിഎസ് സുനിൽ കുമാർ സ്ഥാനാർഥിയാകുന്നതോടെ ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. സംവരണ മണ്ഡലമായ മാവേലിക്കരയിൽ എഐവൈഎഫ് നേതാവും മന്ത്രി പി പ്രസാദിൻ്റെ പേഴ്സണൽ സ്റ്റാഫംഗവുമായ സിഎ അരുൺ കുമാറിന് ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് സിപിഐ കരുതുന്നത്. വർഷങ്ങളായി കോൺഗ്രസിൻ്റെ കൊടിക്കുന്നിൽ സുരേഷ് ആണ് മണ്ഡലത്തിൽ വിജയിക്കുന്നത്.എൽഡിഎഫിലെ ധാരണപ്രകാരം, തിരുവനന്തപുരം, വയനാട്, തൃശൂർ, മാവേലിക്കര എന്നീ നാലു സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്.



പന്ന്യൻ രവിന്ദ്രൻ, ആനി രാജ, വിഎസ് സുനിൽ കുമാർ, സിഎ അരുൺ കുമാർ എന്നിവരുടെ പേരുകൾ തന്നെയാണ് നാലിടത്തേക്കും ഉയർന്നുവന്നിരുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പന്ന്യൻ രവീന്ദ്രൻ. പന്ന്യൻ തന്നെ മത്സരിക്കണമെന്ന നിലപാട് പാർട്ടി എടുത്തതോടെ അദ്ദേഹം സമ്മതമറിയിക്കുകയായിരുന്നു. 2005ൽ തിരുവനന്തപുരത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ വിജയിച്ചിരുന്നു. അതിനുശേഷം പന്ന്യൻ സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.



ഈ മാസം 26ന് സിപിഐ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. സിപിമ്മിൻ്റെ 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ അന്തിമ പട്ടികയ്ക്ക് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ചേർന്ന് സ്ഥാനാർഥി പട്ടിക സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ജില്ലാ കമ്മിറ്റികൾ കൂടി അംഗീകരിച്ച ശേഷം 26ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് സിപിഐയുടെ തീരുമാനം.

Find Out More:

Related Articles: