പറഞ്ഞ സമയം ശരിയായില്ല'; സന്ദീപ് വാര്യരോട് ബിജെപി പ്രവർത്തകർ!

Divya John
 പറഞ്ഞ സമയം ശരിയായില്ല'; സന്ദീപ് വാര്യരോട് ബിജെപി പ്രവർത്തകർ!  നിലപാട് വ്യക്തമാക്കി നിലകൊള്ളണമെന്ന് ഒരു വിഭാഗം പറയുമ്പോൾ സന്ദീപിൻ്റെ പ്രതികരണം തെരഞ്ഞെടുപ്പ് സമയത്ത് ശരിയായില്ലെന്ന് മറുവിഭാഗം അഭിപ്രായപ്പെടുന്നു. സന്ദീപ് പാർട്ടി വിടരുതെന്നാണ് ഭൂരിപക്ഷം ബിജെപി പ്രവർത്തകരുടെയും ആവശ്യം. ബിജെപി കേരള നേതൃത്വത്തിൽ മാറ്റമുണ്ടാകണമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. അതേസമയം സന്ദീപിനെ സിപിഎമ്മിലേക്കും കോൺഗ്രസിലേക്കും സ്വാഗതം ചെയ്തും കമൻ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നുമുള്ള ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണവുമായി പാർട്ടി പ്രവർത്തകർ. "ഒരു ഇലക്ഷൻ സമയത്ത് ഇതുപോലൊരു കുറിപ്പിൻ്റെ ആവശ്യം ഉണ്ടായിരുന്നോ? മാധ്യമങ്ങൾ പറഞ്ഞത് ശരിയെന്ന് തോന്നുന്നു, സന്ദീപ് വാര്യർ സിപിഎമ്മിലേക്ക്"- മറ്റൊരാൾ കുറിച്ചു.



 "സന്ദീപ് ജി വിമർശനങ്ങൾ നല്ലതാണ്. പക്ഷെ അതിന് സമയവും സന്ദർഭവും നോക്കണം. ഈ സമയത്ത് ഇത്തരം ഒരു പോസ്റ്റ് വേണ്ടായിരുന്നു. നിങ്ങൾ പറഞ്ഞതൊക്കെ സത്യമായിരിക്കാം. ഈ വിജയിക്കാൻ പോകുന്ന സമയം ഇതിന് തിരഞ്ഞെടുത്തത് നല്ലതായില്ല"- മറ്റൊരാളുടെ കമൻ്റിൽ പറയുന്നു. പറയേണ്ടതായിരുന്നു, പറഞ്ഞ സമയം ശരിയായില്ലെന്ന കമൻ്റുമുണ്ട്."പ്രിയപ്പെട്ട സന്ദീപ് ജി വാര്യർ താങ്കൾ ബിജെപിയുടെ ഒപ്പം തന്നെ ഉണ്ടാകുമെന്ന വിശ്വാസം ഉണ്ട്. എനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഒരാൾ എന്ന നിലയിൽ പറയുന്നു. താങ്കൾ ബിജെപിയുടെ അവിഭാജ്യ ഘടകം ആണ്. താങ്കളുടെ വിഷമങ്ങളെ മാനിക്കുന്നു. ഒപ്പം പ്രശ്നങ്ങൾ പറഞ്ഞുതീർക്കും എന്ന് വിശ്വസിക്കുന്നു. ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉൾക്കൊണ്ട് തന്നെ പറയുന്നു. ഇത്തരം കാര്യങ്ങൾ താങ്കൾക്ക് നേരത്തെ തന്നെ പറയാമായിരുന്നു. അന്നേ ഉള്ളിലുള്ള മുറിവുകൾ ഉണക്കാമായിരുന്നു.



ഇന്നത്തെ പ്രതികരണം അനാവശ്യസമയത്ത് ആയിപ്പോയി എന്ന് പറയാതെ നിവൃത്തിയില്ല. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ ഈ ഘട്ടത്തിൽ ഓർമിക്കുന്നു. ഒപ്പം പഴയതിലും ഉഷാറോടെ താങ്കൾ ബിജെപിയിൽ തുടരും എന്ന വിശ്വാസത്തോടെ"- ഒരാൾ കമൻ്റിട്ടു.നിങ്ങളായിരുന്നു ഏറ്റവും വലിയ വിഢികൾ"- മറ്റൊരാൾ കുറിച്ചു. നിർണായകമായ തെരഞ്ഞെടുപ്പ് വേളയിൽ ഇത് ഒഴിവാക്കാമായിരുന്നു സന്ദീപേ എന്നാണ് കമൻ്റ്. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി അവിടെ നിൽക്കരുതെന്നും മനുഷ്യനായി പുറത്ത് വരണമെന്നും കമൻ്റുണ്ട്. 



രാഷ്ട്രീയത്തിൽ ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മറ്റൊരാൾ കുറിച്ചു.
"ഒരു ഭരണം പോലുമില്ലാത്തിടത്ത് ഇത്രയും കടിപിടിയും സ്വാർഥതയും ആണെങ്കിൽ ഭരണം കിട്ടിയാലത്തെ അവസ്ഥയോ? കഷ്ടം കേരള ബിജെപി ഒരിക്കലും രക്ഷപ്പെടില്ല. പ്രസ്ഥാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ബലിദാനികളെ. പ്രണാമത്തോടെ പറയട്ടെ..

Find Out More:

Related Articles: