പാർട്ടി ജയവും പരാജയവും തീരുമാനിക്കുമെന്ന് സാബു!

Divya John
പാർട്ടി ജയവും പരാജയവും തീരുമാനിക്കുമെന്ന് സാബു! സാഹചര്യങ്ങൾ വിലയിരുത്തി ട്വൻ്റി20 ആം ആദ്മി പ്രവർത്തകർ വോട്ട് രേഖപ്പെടുത്തണമെന്ന് ട്വൻ്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് വ്യക്തമാക്കി. മണ്ഡലത്തിൽ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ സഖ്യമാകുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ജനക്ഷേമസഖ്യം. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിലും ട്വൻ്റി-20 - ആം ആദ്മി സഖ്യം വളരെ നിർണായക ശക്തിയായി മാറിയിരിക്കുന്നു. പരമ്പരാഗത രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നവരാണ് ജനക്ഷേമസഖ്യം. ജനങ്ങൾ കാര്യങ്ങൾ ശരിയായി വിലയിരുത്തി വിവേകത്തോടെ വോട്ട് ചെയ്യണമെന്നും നേതാക്കൾ വ്യക്തമാക്കി. 



    ഏത് മുന്നണി വിജയിച്ചാലും കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക നിലയിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല എന്നത് കൊണ്ടാണ് ആർക്കും പിന്തുണ പ്രഖ്യാപിക്കാത്തതെന്നും സാബു വ്യക്തമാക്കി. ആം ആദ്മി കൺവീനർ പി.സി സിറിയക് എന്നിവർ ചേർന്നാണ് വാർത്താ സമ്മേളനം നടത്തിയത്.തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് പ്രവർത്തകർക്ക് തീരുമാനിക്കാം. ജനക്ഷേമവും വികസനവും മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ട്വൻ്റി20യും ആം ആദ്മിയും. നിലവിലെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കാത്ത പശ്ചാത്തലത്തിലാണ് തങ്ങൾ സ്ഥാനാർഥിയെ നിർത്താത്തതെന്നും സാബു എം ജേക്കബ് പറഞ്ഞു.



 അതേസമയം തൃക്കാക്കരയിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് പ്രവർത്തകർക്ക് തീരുമാനിക്കാം. ജനക്ഷേമവും വികസനവും മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ട്വൻ്റി20യും ആം ആദ്മിയും. നിലവിലെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കാത്ത പശ്ചാത്തലത്തിലാണ് തങ്ങൾ സ്ഥാനാർഥിയെ നിർത്താത്തതെന്നും സാബു എം ജേക്കബ് പറഞ്ഞു. സാബു എം ജേക്കബിനെ പരിഹസിച്ച പി വി ശ്രീനിജന്റെ നിലപാട് തള്ളി മന്ത്രി പി രാജീവ് രംഗത്തുവന്നിരുന്നു. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാർട്ടി നിലപാട്. ട്വന്റി 20യുടേത് അടക്കമുള്ള വോട്ടുകൾ എൽഡിഎഫിന് ലഭിക്കും. സിൽവർലൈൻ പദ്ധതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് പ്രതിപക്ഷമാണെന്ന് മന്ത്രി പറഞ്ഞിരുന്നു.  




എന്നാൽ ഒരു മുന്നണിയേയും പിന്തുണയ്ക്കേണ്ടതില്ലെന്ന ജനക്ഷേമ സഖ്യത്തിന്റെ നിലപാട് യുഡിഎഫിന് ഗുണകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ട്വന്റി 20ക്കും ആം ആദ്മി പാർട്ടിക്കും വോട്ട് ചെയ്തിരുന്നവർ ഇത്തവണ തങ്ങൾക്ക് വോട്ടു ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റി 20 പ്രവർത്തകനെ സിപിഎമ്മുകാർ തല്ലിക്കൊന്നിട്ട് ദിവസങ്ങൾ കഴിയുന്നതേയുള്ളൂ. അപ്പോൾ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യാൻ ട്വന്റി 20 പ്രവർത്തകർക്ക് കഴിയുമോ? കിറ്റക്സ് കമ്പനി പൂട്ടിക്കാൻ കുന്നത്തുനാട് എംഎൽഎയെ ഉപകരണമാക്കി മാറ്റിയത് സിപിഎമ്മാണ്. കേരളത്തിൽ തുടങ്ങാനിരുന്ന സ്ഥാപനം തെലങ്കാനയിൽ പോയി തുടങ്ങുന്ന സാഹചര്യം ഉണ്ടാക്കിയെന്നും സതീശൻ പറഞ്ഞു.

 

Find Out More:

Related Articles: