കുട്ടികൾക്കിടയിൽ സമത്വബോധം സുപ്രധാനമാണ്; കെടി ജലീലിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് സി സോണിയ തെരേസ്!

Divya John
 കുട്ടികൾക്കിടയിൽ സമത്വബോധം സുപ്രധാനമാണ്; കെടി ജലീലിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് സി സോണിയ തെരേസ്! ഫേസ്ബുക്ക് കുറിപ്പിലൂടെ കെ ടി ജലീലിനുള്ള മറുപടിയും നൽകിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ മുൻ മന്ത്രി കെ ടി ജലീൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് എണ്ണിയെണ്ണിയാണ് സിസ്റ്റർ സോണിയ തെരേസ മറുപടി നൽകിയിരിക്കുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും ഇങ്ങനെ,കർണാടകത്തിലെ ഹിജാബ് നിരോധനവിവാദത്തിൽ കെ ടി ജലീൽ എംഎൽഎയും സിസ്റ്റർ സോണിയ തെരേസയും തമ്മിലുള്ള ചർച്ച തുടരുന്നു.ഹിജാബ് അഥവാ ശിരോവസ്ത്രം മുഖംമൂടിയാണെന്നാണ് സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നത്" എന്ന ആരോപണത്തിനുള്ള മറുപടിയാണ് ആദ്യം ഉന്നയിച്ചിരിക്കുന്നത്.എന്നാൽ തനിക്ക് തെറ്റിദ്ധാരണ ഒന്നും സംഭവിച്ചിട്ടില്ല. ഹിജാബ് - തലയും കഴുത്തും മൂടിയുള്ള ശിരോവസ്ത്രം, നിഖാബ് - കണ്ണുകൾ മാത്രം പുറത്ത് കാണിച്ച് ശരീരം മുഴവൻ മറക്കുന്നത്, ബുർഖ - മുഖവും ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രം എന്ന് ഒക്കെ നന്നായി തന്നെ മനസിലാക്കിയിട്ട് തന്നെയാണ് ഞാൻ എഴുതിത്തുടങ്ങിയത്.


   പിന്നെ "നിഖാബ് മണൽ കാറ്റിൽ നിന്ന് രക്ഷനേടാൻ അറേബ്യൻ സ്ത്രീകൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സമ്പ്രദായമാണ്, അതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല" എന്നൊക്കെ താങ്കൾ പറയുമ്പോൾ ഈ അറേബ്യൻനാട്ടിലെ കാറ്റിന് സ്ത്രീകളോട് എന്തേ ഇത്രയും ശത്രുത എന്നാണ് എൻ്റെ മനസ്സു ചോദിക്കുന്നത്. പുരുഷന്റെ സാന്നിധ്യം ഇല്ലാതെ സ്ത്രീക്ക് പുറത്ത് ഇറങ്ങാൻ അനുവാദം ഇല്ലാത്ത ആ നാട്ടിൽ പുരുഷനോടൊപ്പം പോകുന്ന പാവം സ്ത്രീകളുടെ മുഖത്തേക്കു മാത്രം ആഞ്ഞടിക്കുന്ന ആ കാറ്റിനെ എത്രയായാലും എനിക്കങ്ങ് ഉൾക്കൊള്ളാൻ കഴിയുന്നില്ല! അതുകൊണ്ട് താങ്കളുടെ ന്യായം സത്യമാണോ എന്നറിയാൻ ഞാൻ ഒന്ന് കാര്യമായി ഈ വിഷയം പഠിച്ചപ്പോൾ താങ്കൾ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് എനിക്ക് മനസ്സിലായി... മുസ്ലിം മതവിഭാഗമായ സുന്നികളുടെ വീക്ഷണം പ്രധാനമായും നാല് മദ്ഹബുകളിലൂടെയാണ് വ്യക്തമാക്കുക. മാലികി, ഹനഫി, ശാഫിഇ്, ഹംബലി എന്നിവായാണവ. ഇതിൽ മൂന്നാമത്തെ മദ്ഹബിൽ എഴുതിയിരിക്കുന്നത് താഴെ ചേർക്കുന്നു...


 
'പുരുഷന്മാരുടെ നോട്ടത്തിനുള്ള സാധ്യത ഉണ്ടെങ്കിൽ വളരെ ആകർഷകമായി തോന്നാൻ സാധ്യതയുണ്ടെങ്കിൽ മുഖാവരണം ധരിക്കണമെന്നാണ്'.
പിന്നെ നാലാമത്തെ മദ്ഹബിൽ രണ്ടാം ഭാഗം എഴുതിയിരിക്കുന്നത്...
'സ്ത്രീയുടെ ശരീരം മുഴുവൻ മുഖം ഉൾപ്പെടെ ഔറത്താണ്. അതായത് മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കേണ്ട ഭാഗമാണ്'.
പിന്നെ ഹിജാബിനെക്കുറിച്ച് എഴുതിയിരിക്കുന്നതു കണ്ടു..."വ്യക്തിയുടെ പവിത്രത കാത്തുസൂക്ഷിക്കലും തുറിച്ചുനോട്ടം ഒഴിവാക്കലും ഹിജാബിന്റെ പ്രധാന ഉദ്ദേശ്യങ്ങളായി ഉന്നയിക്കപ്പെടുന്നു".
പിന്നെ "മുഖംമൂടി അഥവാ നിഖാബ് ധരിച്ച് കോളേജുകളിൽ വരുന്നതിനോട് ശക്തമായി വിയോജിക്കുന്ന വ്യക്തിയാണ് ഞാൻ" എന്ന് ലോകത്തോട് വിളിച്ചുപറയാൻ താങ്കൾ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. സഹോദരൻ പറഞ്ഞതു പോലെ, "ആൾമാറാട്ടം തടയുന്നതിനും പെൺകുട്ടികളുടെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും നിഖാബ്, ബുർഖ നിരോധിക്കണം" എന്ന ഇസ്ലാം മതവിശ്വാസിയായ താങ്കളുടെ അഭിപ്രായം തന്നെയാണ് സംസ്കാരമുള്ള മനുഷ്യർക്കെല്ലാം ഉള്ളത്. ഇറാനിൽ ഇപ്പോൾ നടക്കുന്ന കലാപവും, നിരവധി രാജ്യങ്ങൾ നിഖാബും ബുർഖയും നിരോധിച്ചുകൊണ്ട് ഉത്തരവുകൾ ഇറക്കിയിട്ടുണ്ട് എന്ന വസ്തുതയും ഓർമ്മയിലുണ്ടല്ലോ... എന്റെ ബാല്യകാലത്ത് കേട്ടുകേൾവി പോലും ഇല്ലാത്ത ബുർഖയും നിഖാബും ഒക്കെ എന്തേ ഈ ആധുനിക ലോകത്ത് ഇത്രമാത്രം ശക്തിപ്രാപിച്ചത് എന്നു ചിന്തിച്ച് ഒരു സത്യാന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയ മറുപടി താഴെ കുറിക്കുന്നു...



"1990-കൾക്ക് ശേഷം മുസ്ലിം രാഷ്ട്രങ്ങളിൽ പാശ്ചാത്യ വേഷവിധാനങ്ങൾക്ക് പ്രചാരം കൂടിവന്നതോടെയാണ് ഹിജാബ് വീണ്ടും ചർച്ചാവിഷയമായി മാറിയത്. പാശ്ചാത്യസ്വാധീനത്തിൽ നിന്ന് മുസ്‌ലീങ്ങളെ മോചിപ്പിക്കാൻ മതപണ്ഡിതർ ഹിജാബിനെ പ്രതീകമായി ഉയർത്തിക്കാട്ടുകയായിരുന്നു". മുകളിൽ പറഞ്ഞിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനി ഒരിക്കലും "നിഖാബിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ല" എന്നു പറഞ്ഞ് പുലിവാൽ പിടിക്കരുത് കേട്ടോ... അബദ്ധത്തിൽ ഇനിയും അങ്ങനെയെങ്ങാനും പറഞ്ഞുപോയാൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ഇതിനകംതന്നെ താങ്കൾക്കു ബോധ്യപ്പെട്ടു കാണുമല്ലോ...പ്രായപൂർത്തിയായ മുസ്ലീം "സ്ത്രീകൾക്ക്" ഹിജാബ് (ശിരോവസ്ത്രം) നിരോധിക്കണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല... പൊതുധാരണ അനുസരിച്ച് 18 വയസ് പൂർത്തിയായവരെ ആണ് സ്ത്രീകൾ എന്ന് വിളിക്കുന്നത്.


  ചില ക്രിസ്ത്യൻ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു എന്ന വാർത്ത ആഘോഷം ആക്കുമ്പോൾ ഓർമ്മിക്കണം: സ്കൂളിൽ പഠിക്കുന്നത് 6 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളാണ്. ഈ ചെറുപ്രായത്തിൽ അവർ വിദ്യാർത്ഥിനികൾ അല്ലേ..? കേരളത്തിലെ 99% ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളിലും 12 വയസ് കഴിഞ്ഞ മുസ്ലീം വിദ്യാർത്ഥിനികൾക്ക് തട്ടം ധരിച്ചുവരാൻ യാതൊരു തടസ്സവുമില്ല. പക്ഷെ ഹിജാബ് - തട്ടം മാത്രം ആണെന്ന് താങ്കൾ പറഞ്ഞാലും ചില തീവ്രചിന്താഗതിക്കാർ പതിയെ ആ തട്ടത്തോടെപ്പം യൂണിഫോമിൽ കൂടുതൽ വ്യതിയാനങ്ങൾ വരുത്തി ശരീരം മുഴുവൻ മൂടാൻ തുടങ്ങിയപ്പോൾ ആണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

Find Out More:

Related Articles: