കോടിയേരി ഇന്ന് യുഎസിലേയ്ക്ക് തുടർ ചികിത്സ തേടി!

Divya John
  കോടിയേരി ഇന്ന് യുഎസിലേയ്ക്ക് തുടർ ചികിത്സ തേടി! അദ്ദേഹം പാർട്ടി ചുമതലകൾ മറ്റാർക്കും കൈമാറിയിട്ടില്ലെന്നും പാർട്ടി സെൻ്ററായിരിക്കും കോടിയേരിയുടെ ചുമതലകൾ നിർവഹിക്കുക എന്നുമാണ് റിപ്പോർട്ടുകൾ. തുടർചികിത്സയുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് യുഎസിലേയ്ക്ക് പോകും. മൂന്ന് വർഷത്തോളമായി കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന കോടിയേരി മുൻപും ഇതിൻ്റെ ഭാഗമായി യുഎസിലെത്തിയിട്ടുണ്ട്. 2020 ജനുവരിയിൽ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെൻ്ററിൽ കോടിയേരി ബാലകൃഷ്ണൻ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



   എന്നാൽ അടുത്തിടെ നടത്തിയ ചില പരിശോധനകളിൽ തുടർചികിത്സ ആവശ്യമാണെന്നു കണ്ടതിനെ തുടർന്നാണ് കോടിയേരി വീണ്ടും യുഎസിലേയ്ക്ക് തിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽ തുടരുന്നതിനിടെയാണ് കോടിയേരിയും വിദേശത്തേയ്ക്ക് തിരിക്കുന്നത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം 68കാരനായ കോടിയേരി കേരളത്തിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രമേഹരോഗത്തിൻ്റെ ഭാഗമായി നടത്തിയ രക്തപരിശോധനയിൽ കാൻസറിൻ്റെ സൂചനകൾ കണ്ടതിനെ തുടർന്ന് വിദഗ്ധ പരിശോധന നടത്തുകയാണ്. തുടർന്ന് തൻറെ പാൻക്രിയാസിൻ്റെ ഒരു ഭാഗം മുറിച്ചു മാറ്റിയെന്നും ഇതിനു ശേഷം ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും കോടിയേരി വ്യക്തമാക്കി.



  ട്രിവാൻഡ്രം ഓങ്കോളജി ക്ലബ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് താൻ കാൻസർ രോഗത്തിനു ചികിത്സയിലാണെന്ന് കോടിയേരി പൊതുവേദിയിൽ വ്യക്തമാക്കിയത്. അതേസമയം  കെ വി തോമസിനെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിക്കുകയും യുഡിഎഫ് സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ തൃക്കാക്കരയിൽ കൂടുതൽ പ്രതീക്ഷയിൽ സിപിഎം. ദീർഘകാലം യുഡിഎഫ് കോട്ടയായി നിലനിന്നിരുന്ന തൃക്കാക്കര ഇടത്തേയ്ക്ക് ചായാനുള്ള സാഹചര്യം നിലവിലുണ്ടെന്നാണ് എൽഡിഎഫ് നേതാക്കൾ കണക്കുകൂട്ടുന്നത്. 



 

 നിലവിൽ സംസ്ഥാനത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ അടക്കം നേതൃത്വത്തിൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന കെ റെയിൽ പ്രതിഷേധമായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിവാദവിഷയം. പദ്ധതി കേരളത്തിൻ്റെ വികസനത്തിന് ആവശ്യമാണെന്നും യുഡിഎഫ് വികസനം തടസ്സപ്പെടുത്തുകയാണെന്നുമായിരിക്കും എൽഡിഎഫ് പ്രചാരണത്തിൽ വാദിക്കുക. കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ ഒരു സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് തൃക്കാക്കര മണ്ഡലത്തിൽ ഇൻഫോപാർക്കിനോടു ചേർന്നാണ്. മണ്ഡലത്തിൻ്റെ കിഴക്കു വശത്തുകൂടി കടന്നു പോകുന്ന പാതയിൽ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.

Find Out More:

Related Articles: