സെലക്ട് ചെയ്യപ്പെട്ടവരുടേതല്ല, ഇലക്ട് ചെയ്യപ്പെട്ടവരുടേതാണ് ജനാധിപത്യം; ഗവർണർക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി!

Divya John
 സെലക്ട് ചെയ്യപ്പെട്ടവരുടേതല്ല, ഇലക്ട് ചെയ്യപ്പെട്ടവരുടേതാണ് ജനാധിപത്യം; ഗവർണർക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി!  ഗവർണറെ ചാൻസലർ പദവയിൽ നിന്ന് മാറ്റി മുഖ്യമന്ത്രിയെ നിയമിക്കാൻ ലക്ഷ്യം വെച്ചാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയെ ചാൻസലറാക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലുകൾ കേരളത്തിലേയും ബംഗാളിലേയും സർക്കാരുകൾ കൊണ്ടുവന്നിട്ടുണ്ടെന്ന് മൻ ചൂണ്ടിക്കാട്ടി. പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതും സംസ്ഥാന സർക്കാരും തമ്മിൽ നടക്കുന്ന ശീതസമരങ്ങൾക്കൊടുവിലാണ് ബിൽ അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളുടെ ചാൻസലർ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായിരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബ് സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതി തിരിച്ചയച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്നിമ്റെ പ്രതികരണം. അതെസമയം തുടർന്നുള്ള നീക്കങ്ങൾക്കായി നിയമപരമായ സാധ്യതകൾ തിരയുകയാണ് പഞ്ചാബ് സർക്കാർ.



 "ഞങ്ങൾക്ക് ആശങ്കയൊന്നും ഇല്ല. എഎപിപ്രശ്നത്തിലെ സാധ്യതകൾ പരിശോധിക്കും. നിയമപരമായ അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷം ബില്ല് വീണ്ടും ആവശ്യമായ ഭേദഗതികളോടെ അവതരിപ്പിക്കാമോയെന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കും," ഒരു ഉദ്യോഗസ്ഥൻ വിശദീകരിച്ചു. "ഞങ്ങൾക്ക് പഞ്ചാബി സർവകലാശാലയുടെ വിസിയെ നിയമിക്കണമെങ്കിൽ മൂന്ന് പേരുകൾ ഗവർണർക്ക് നൽകണം. അതിൽ ഒരാളെ അദ്ദേഹം തിരഞ്ഞെടുക്കും. അപ്പോൾ ആരാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടയാളോ അതോ ഇലക്ട് ചെയ്യപ്പെട്ടയാളോ? പഞ്ചാബി സർവ്വകലാശാലയുടെ സംസ്കാരം അറിയണം അവിടെ നിയമനം നടത്താൻ. പഞ്ചാബി സർവ്വകലാശാലയുടെ സംസ്കാരം എന്താണ്, പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെയും മറ്റ് സർവ്വകലാശാലകളുടെയും സംസ്കാരം എന്താണ് എന്ന് അറിയുന്ന ആളായിരിക്കണം നിയമനം നടത്തേണ്ടത്," അദ്ദേഹം കൂട്ടിച്ചേർത്തു.



പഞ്ചാബ് സർവ്വകലാശാലാ നിയമ (ഭേദഗതി) ബില്ലും 2023-ഉം മറ്റ് മൂന്ന് ബില്ലുകളും കഴിഞ്ഞ വർഷം ജൂണിൽ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പഞ്ചാബ് അസംബ്ലി പാസാക്കിയെങ്കിലും ഗവർണർ സെഷനെ "നിയമവിരുദ്ധം" എന്നാണ് വിശേഷിപ്പിച്ചത്. നവംബറിൽ, ജൂൺ 19-20 സെഷൻ ഭരണഘടനാപരമായി സാധുതയുള്ളതാണെന്നും നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ പഞ്ചാബ് ഗവർണർ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി നിലപാടെടുത്തു. ഗവർണർ ബില്ലുകൾ പിടിച്ചുവെക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബില്ലുകൾക്കു മുകളിൽ അടയിരിക്കാൻ ഗവർണർമാർക്ക് സാധിക്കില്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു.



 ഇതോടെയാണ് ഗവർണർ ബില്ല് രാഷ്ട്രപതിക്ക് അയച്ചത്. "ഞങ്ങൾ ആ ബിൽ (പഞ്ചാബ് സർവ്വകലാശാല നിയമ ഭേദഗതി ബിൽ, 2023) വിധാൻസഭയിൽ കൊണ്ടുവന്നിരുന്നു. ഞങ്ങൾ എസ്‌ജിപിസി ബില്ലും കൊണ്ടുവന്നിരുന്നു. അവയെല്ലാം രാഷ്ട്രപതിക്ക് അയച്ചു. ഗവർണർ ബില്ലുകൾ പാസാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് രാഷ്ട്രപതിക്ക് അയയ്ക്കുകയും നാലോ അഞ്ചോ മാസങ്ങൾക്ക് ശേഷം രാഷ്ട്രപതി മടക്കുകയും ചെയ്യും. ഇതാണ് നമ്മുടെ ജനാധിപത്യം," അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾക്ക് പഞ്ചാബി സർവകലാശാലയുടെ വിസിയെ നിയമിക്കണമെങ്കിൽ മൂന്ന് പേരുകൾ ഗവർണർക്ക് നൽകണം. അതിൽ ഒരാളെ അദ്ദേഹം തിരഞ്ഞെടുക്കും. അപ്പോൾ ആരാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടയാളോ അതോ ഇലക്ട് ചെയ്യപ്പെട്ടയാളോ?



പഞ്ചാബി സർവ്വകലാശാലയുടെ സംസ്കാരം അറിയണം അവിടെ നിയമനം നടത്താൻ. പഞ്ചാബി സർവ്വകലാശാലയുടെ സംസ്കാരം എന്താണ്, പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെയും മറ്റ് സർവ്വകലാശാലകളുടെയും സംസ്കാരം എന്താണ് എന്ന് അറിയുന്ന ആളായിരിക്കണം നിയമനം നടത്തേണ്ടത്," അദ്ദേഹം കൂട്ടിച്ചേർത്തു. ചാൻസലർമാർ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട തലവനാകണം, അല്ലാതെ 'സെലക്ടഡ്' ആയ ഒരാളായിരിക്കരുതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. "ഇലക്ട് ചെയ്യപ്പെട്ടവരുടേതാണ് ജനാധിപത്യം, അല്ലാതെ സെലക്ട് ചെയ്യപ്പെട്ടവരുടേതല്ല," അദ്ദേഹം കൂട്ടിച്ചേർത്തു. "അസംബ്ലിയിൽ പാസ്സാക്കിയ നിയമം 2023ൽ പ്രസിഡണ്ടിന് അയച്ചു. പ്രസിഡണ്ട് അത് അഞ്ച് മാസത്തോളം കഴിഞ്ഞ് തിരിച്ചയയ്ക്കുന്നു. ഇതാണ് നമ്മുടെ ജനാധിപത്യം," അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: