ജന്മദിനത്തിൽ ദളിത് ബാലൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു 25,000 രൂപ പിഴ ചുമത്തി മേൽജാതിക്കാർ!

Divya John
 ജന്മദിനത്തിൽ ദളിത് ബാലൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു 25,000 രൂപ പിഴ ചുമത്തി മേൽജാതിക്കാർ! ദളിത് വിഭാഗത്തിൽ നിന്നുള്ള കുട്ടി ക്ഷേത്രത്തിൽ കയറിയതോടെ ക്ഷേത്രം അശുദ്ധിയായെന്നും ശുദ്ധീകരണ ചടങ്ങുകൾക്കായി ഇത്രയും പണം നൽകണമെന്നുമാണ് ആവശ്യം. കർണാടകയിൽ കൊപ്പൽ ജില്ലയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ദളിത് ബാലൻ അമ്പലത്തിൽ കയറിയതിന് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി മേൽജാതിക്കാർ. ഭയം മൂലം കുടുംബം പരാതി നൽകാൻ വിസമ്മതിച്ചതോടെ സമുദായ അംഗങ്ങൾ പരാതി നൽകിയെന്നാണ് റിപ്പോർട്ട്. ചന്നദാസാർ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് കുട്ടിയുടെ കുടുംബം.



  
മേൽജാതിക്കാരുടെ പിഴ ചുമത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ കുടുംബം മടികാണിച്ചതോടെ ചന്നദാസാർ സമുദായക്കാർ പോലീസിൽ പരാതി നൽകിയെന്ന റിപ്പോർട്ടുണ്ടെങ്കിലും പരാതി നൽകിയില്ല എന്നാണ് ഇവർ വ്യക്തമാക്കുന്നത്.  ദളിത് സമുദായത്തിൽ നിന്നുള്ള കുട്ടി ക്ഷേത്രത്തിൽ പ്രവേശിച്ച വിവരം പുറത്തായതോടെ സെപ്റ്റംബർ പതിനൊന്നിന് മേൽജാതിക്കാർ പ്രത്യേക യോഗം ചേർന്നു. ദളിത് ബാലൻ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ ക്ഷേത്രം അശുദ്ധിയായെന്നും ശുദ്ധീകരണത്തിനായി ഹോമം അടക്കമുള്ള ചടങ്ങുകൾ ആവശ്യമാണെന്നും ഇതിനായി 25,000 രൂപ കുട്ടിയുടെ പിതാവ് നൽകണമെന്നുമായിരുന്നു ഇവരുടെ തീരുമാനം. കുട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ നാലിനാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിന് പുറത്ത് നിന്ന് പിതാവ് പ്രാർഥിക്കുന്നതിനിടെ കുട്ടി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്.



   ആവശ്യമായ എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണർ സുരാൾക്കർ വികാസ് കിഷോർ പറഞ്ഞു. ഡിഎസ്പിയും മറ്റ് ഉദ്യോഗസ്ഥരും ഗ്രാമം സന്ദർശിച്ചു. സാമൂഹിക പ്രശ്നം ഉണ്ടാകാതിരിക്കാൻ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിഴ ചുമത്തിയ വിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. പോലീസിൽ പരാതി നൽകണമെന്ന് കുടുംബത്തിന് മേൽ സമ്മർദ്ദമുണ്ടായെങ്കിലും ഭയം മൂലം മടി കാണിച്ചതോടെ ചന്നദാസാർ സമുദായം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നീക്കം ആരംഭിച്ചു.



   ഇതിൻ്റെ ഭാഗമായി സെപ്റ്റംബർ 18ന് ചേർന്ന യോഗത്തിൽ ഗംഗാവതി ഡിഎസ്പി രുദ്രേഷ് ഉജ്ജനകൊപ്പൽ, കുഷ്ടഗി തഹസിൽദാർ എം സിദ്ധേഷ് എന്നിവർ പങ്കെടുത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും ദളിത് വിഭാഗത്തിൽ നിന്നുള്ളവരെ ക്ഷേത്രത്തിൽ നിന്നും വിലക്കാൻ പാടില്ലെന്നും യോഗത്തിൽ തീരുമാനം ഉണ്ടായതായി ഒരു ഗ്രാമീണൻ വ്യക്തമാക്കി. കൂടാതെ ആവശ്യമായ എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കൊപ്പൽ ഡെപ്യൂട്ടി കമ്മീഷണർ സുരാൾക്കർ വികാസ് കിഷോർ പറഞ്ഞു. ഡിഎസ്പിയും മറ്റ് ഉദ്യോഗസ്ഥരും ഗ്രാമം സന്ദർശിച്ചു. സാമൂഹിക പ്രശ്നം ഉണ്ടാകാതിരിക്കാൻ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Find Out More:

Related Articles: