സൗദിയുടെ കോറൽ ബ്ലൂം പദ്ധതിക്ക് തുടക്കമായി!

Divya John
സൗദിയുടെ കോറൽ ബ്ലൂം പദ്ധതിക്ക് തുടക്കമായി! സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ റെഡ് സീ പ്രൊജക്ടിന്റെ ഭാഗമായാണ് 'കോറൽ ബ്ലൂം' പദ്ധതി ഒരുങ്ങുന്നത്. ആഢംബരത്തിന്റെ പുതിയ കാഴ്ചകളും അനുഭവങ്ങളുമൊരുക്കുന്ന 'കോറൽ ബ്ലൂം' പദ്ധതിയുടെ വിസ്മയകരമായ ഡിസൈനുകൾ കിരീടാവകാശി പുറത്തിറക്കി.അതിഥികളെ അൽഭുത ലോകത്തെത്തിക്കാൻ ചെങ്കടലിൽ ഒരു ആഢംബര റിസോർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സൗദി കിരീടാവകാശിയും ചെങ്കടകൽ വികസന പദ്ധതിയുടെ അധ്യക്ഷനുമായി മുഹമ്മദ് ബിൻ സൽമാൻ.ചെങ്കടൽ തീരത്തിനോട് ചേർന്നു കിടക്കുന്ന നിലകൊള്ളുന്ന 90 ദ്വീപുകളിലൊന്നായ ഡോൾഫിൻ ആകൃതിയിലുള്ള ഷുറൈറ ദ്വീപിലാണ് കോറൽ ബ്ലൂം പദ്ധതി ഒരുങ്ങുന്നത്. ഇതോടെ റെഡ് സീ പദ്ധതിയുടെ കേന്ദ്രമായി ഷുറൈറ ദ്വീപ് മാറും.ലോകപ്രശസ്ത്ര ബ്രിട്ടീഷ് ആർക്കിട്ക്ചറൽ ഡിസൈൻ കമ്പനിയായ ഫോസ്റ്റർ + പാർട്‌ണേഴ്‌സാണ് കോറൽ ബ്ലൂം രൂപകൽപ്പനചെയ്തിരിക്കുന്നത്. ദ്വീപിന്റെ സ്വാഭാവികമായ പ്രകൃതി ഭംഗിയുമായി വിളക്കിച്ചേർത്തുകൊണ്ടുള്ള ഡിസൈനാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. അതേസമയം, വലിയ ഉയരം കൂടിയ കെട്ടിടങ്ങൾ ഒഴിവാക്കിയുള്ള ഡിസൈനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം പ്രകൃതിക്കിണങ്ങുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള നിർമണമായിരിക്കും ഇവിടെ നടക്കുക. കൊവിഡ് സാഹചര്യത്തിൽ അതിനനുസരിച്ച മാറ്റങ്ങളും കെട്ടിടങ്ങളുടെ രൂപകൽപ്പനയിൽ വരുത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച 11 ബ്രാന്റ് ഹോട്ടലുകൾക്കു പുറമെ, മണൽക്കുന്നുകൾ, ക്ലബ്ബുകൾ, താമസ സ്ഥലങ്ങൾ, നടപ്പാതകൾ, ഗോൾഫ് കോർട്ട്, കോറൽ പവലിയൻ, താമസിക്കാനുള്ള റീഫ് വില്ലകൾ, ക്ലബ്ബുകൾ, ആഢംബര വില്ലേജുകൾ തുടങ്ങിയ വിവിധ സൗകര്യങ്ങളും വിനോദോപാധികളും ഇവിടെയുണ്ടാകും.  പ്രകൃതിയിൽ നിന്ന് നേരിട്ടുന്ന ആഡംബര അനുഭവങ്ങളാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്.

സൗദി അറേബ്യയിൽ സവിശേഷമായി കാണപ്പെടുന്ന അവിശ്വസനീയ സസ്യ-ജന്തുജാലങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആവിഷ്‌ക്കരിച്ചിരിക്കുന്ന കോറൽ ബ്ലൂം ആഢംബര റിസോർട്ടുകളുടെ മാതൃക ലോകത്തു തന്നെ വേറിട്ട കാഴ്ച്ചകൾ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെങ്കടൽ പദ്ധതി സന്ദർശിക്കാനെത്തുന്ന അതിഥികള വിസ്മയിപ്പിക്കുന്ന ഡിസൈനിലാണ് കോറൽ ബ്ലൂം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ദി റെഡ് സീ ഡവലപ്‌മെന്റ് കമ്പനി സിഇഒ ജോൺ പഗാനോ പറഞ്ഞു.ചെങ്കടൽ പദ്ധതിയുടെ കവാടം എന്ന നിലയ്ക്ക് ഏറ്റവും മികച്ച രീതിയിൽ ഷുറൈറ ദ്വീപിനെ അണിയിച്ചൊരുക്കുകയാണ് കോറൽ ബ്ലൂമിലൂടെ ലക്ഷ്യമിടുന്നത്. അത് സൗദിയിലെ മാത്രമല്ല, ആഗോളതലത്തിൽ തന്നെ സുസ്ഥിര രൂപകൽപ്പനയ്ക്കുള്ള ഉത്തമ മാത്ൃകയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന ഡോൾഫിൻ ആകൃതിയിലുള്ള ദ്വീപിൽ പുതിയ ലഗൂണിനൊപ്പം ബീച്ചുകളും നിർമ്മിക്കും.

പ്രധാനമായും എണ്ണ വ്യാപാരത്തെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇതിൽ നിന്ന് മോചിപ്പിക്കാനും സാമ്പത്തിക രംഗത്ത് വൈവിധ്യ വൽക്കരണം നടപ്പിലാക്കാനും ലക്ഷ്യംവെക്കുന്ന വിഷൻ 2030ന്റെ ഭാഗമാണ് പദ്ധതി. 2030 ആകുമ്പോഴ്ക്ക് ജിഡിപിയുടെ 10 ശതമാനം വിനോദ സഞ്ചാര മേഖലയിൽ നിന്ന് ലഭ്യമാക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.പടിഞ്ഞാറൻ തീരമേഖലയിലെ അതി വിസ്തൃതമായ പ്രദേശത്താണ് ചെങ്കടൽ പദ്ധതി ആരംഭിക്കുന്നത്. 

മദാഇൻ സ്വാലിഹ് ഉൾപ്പെടെയുള്ള പൈതൃക കേന്ദ്രങ്ങൾ, പടിഞ്ഞാറൻ പർവത നിരകൾ, സംരക്ഷിത പ്രകൃതി മേഖലകൾ, നിർജീവമായ അഗ്നിപർവതങ്ങൾ, കടൽത്തീരങ്ങൾ, 50 ലേറെ ദ്വീപുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ വിനോദ സഞ്ചാരപദ്ധതി. പ്രധാന തുറമുഖ നഗരമായ യാമ്പുവിന്വ ടക്ക് ഉംലജ് മുതൽ അൽവജ് വരെ നീണ്ടുകിടക്കുന്നതാണ് പദ്ധതി പ്രദേശം. ഇതിനായി തബൂക്ക് പ്രവിശ്യയിലെ 200 കിലോമീറ്ററോളം കടൽത്തീരം അത്യാധുനിക രീതിയിൽ വികസിപ്പിച്ചെടുക്കും. പദ്ധതി പ്രദേശത്തിന്റെ വിസ്തൃതി 34,000 ചതുരശ്ര കിലോമീറ്റർ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Find Out More:

Related Articles: