അമിത് ഷായ്ക്ക് തമിഴിൽ മറുപടി പറഞ്ഞ് എംകെ സ്റ്റാലിൻ!

Divya John
 അമിത് ഷായ്ക്ക് തമിഴിൽ മറുപടി പറഞ്ഞ് എംകെ സ്റ്റാലിൻ! കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമർശം രാജ്യത്തിൻ്റെ ഐക്യം തകർക്കുമെന്നും ബിജെപി ഒരേ തെറ്റ് വീണ്ടും ആവർത്തിക്കുകയാണെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. വിവിധ സംസ്ഥാനങ്ങളലുള്ള ജനങ്ങൾ പരസ്പരം സംസാരിക്കാൻ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനു മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. "ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഇത് ഇന്ത്യയുടെ ഐക്യത്തെ മുറിപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ വൈവിധ്യത്തെ ദുർബലമാക്കുന്ന ജോലി ബിജെപി തുടരുകയാണ്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾ മാത്രം മതിയെന്നും മറ്റു സംസ്ഥാനങ്ങൾ ആവശ്യമില്ലെന്നുമാണോ അമിത് ഷായുടെ നിലപാട്?" സ്റ്റാലിൻ ചോദിച്ചു.








  തമിഴിൽ തയ്യാറാക്കിയ ട്വീറ്റുകൾ വഴിയായിരുന്നു കേന്ദ്ര സർക്കാരിനും അമിത് ഷായ്ക്കുമെതിരെ സ്റ്റാലിൻ്റെ വിമർശനം. രാജ്യത്തെ നാനാത്വത്തെ തകർക്കുന്നതാണ് അമിത് ഷാ പാർലമെൻററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാം യോഗത്തിൽ നടത്തിയ പ്രസ്താവന അടക്കമുള്ള പരാമർശങ്ങളെന്ന് സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന പാർലമെ‍ൻററി ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ യോഗത്തിലായിരുന്നു എം കെ സ്റ്റാലിൻ വിവാദമായ പരാമർശം നടത്തിയത്. കേന്ദ്രസർക്കാരിൻ്റെ ഭരണഭാഷയായി ഔദ്യോഗിക ഭാഷ ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ഹിന്ദിയുടെ പ്രാധാന്യം വർധിക്കാൻ കാരണമാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കാൻ ഹിന്ദി ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ ആവശ്യം.







  ഒരു ഭാഷ മാത്രമെന്ന നയം ഐക്യത്തിനു സഹായകമല്ലെന്നും ഏകീകൃതമാക്കുക എന്നത് ഐക്യത്തിനു വഴിവെക്കുമെന്നു കരുതുന്നത് ശരിയല്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഈ ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.  ഔദ്യോഗിക ഭാഷ രാജ്യത്തിൻ്റെ ഐക്യം വർധിപ്പിക്കാനുള്ള ഉപകരണമാക്കണമെന്നും അതിനുള്ള സമയമാണ് ഇതെന്നുമായിരുന്നു അമിത് ഷാ മുന്നോട്ടു വെച്ച നിർദേശം. വിവിധ സംസ്ഥാനങ്ങളിലുള്ള ജനങ്ങൾ പരസ്പരം ഹിന്ദിയിൽ സംസാരിക്കുമ്പോൾ ഹിന്ദി ഇന്ത്യയുടെ ഭാഷയായി മാറുമെന്നും അമിത് ഷാ പറഞ്ഞു.ഹിന്ദി ഇന്ത്യയിലെ പല ഔദ്യോഗിക ഭാഷകളിൽ ഒന്നു മാത്രമാണെന്ന് പലരും അമിത് ഷായെ ഓർമിപ്പിച്ചു.







   1960കളിൽ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ മുൻനിരയിലായിരുന്നു ഡിഎംകെ. എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഹിന്ദി വ്യാപകമാക്കുന്നതിന് എതിരാണ്.അതേസമയം, അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഔദ്യോഗിക ഭാഷ രാജ്യത്തിൻ്റെ ഐക്യം വർധിപ്പിക്കാനുള്ള ഉപകരണമാക്കണമെന്നും അതിനുള്ള സമയമാണ് ഇതെന്നുമായിരുന്നു അമിത് ഷാ മുന്നോട്ടു വെച്ച നിർദേശം. വിവിധ സംസ്ഥാനങ്ങളിലുള്ള ജനങ്ങൾ പരസ്പരം ഹിന്ദിയിൽ സംസാരിക്കുമ്പോൾ ഹിന്ദി ഇന്ത്യയുടെ ഭാഷയായി മാറുമെന്നും അമിത് ഷാ പറഞ്ഞു.
 

Find Out More:

Related Articles: