ആം ആദ്മി എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെ വെടിവയ്പ്പ്
തിരഞ്ഞെടുപ്പു വിജയത്തിനു പിന്നലെ ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
മഹറൗലി നിന്നുള്ള പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത് പ്രവര്‍ത്തകരില്‍ ഒരാളായ അശോക് മാനാണ് കൊല്ലപ്പെട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.
മറ്റൊരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു.
നരേഷ് യാദവിനും സംഘത്തിനും നേരെയാണ് രാത്രി ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍ 11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് 6 ബുള്ളറ്റുകള്‍ പോലീസ് കണ്ടെടുത്തു.
സമീപത്തെ ഒരു ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. എഎപി എംഎല്‍എ നരേഷ് യാദവിനും അദ്ദേഗത്തെ അനുഗമിച്ച പ്രവര്‍ത്തകര്‍ക്കും നേരെ വെടിവെയ്പ്പുണ്ടായി. ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. അശോക് മാന്‍ എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. - എഎപി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.