ചുറ്റിക്കാനുള്ള പൊട്ടും തൊട്ട് വന്ന സുന്ദരി; പ്രിയയ്‌ക്കും, കുഞ്ഞിനുമൊപ്പം ചാക്കോച്ചൻ!

Divya John
 ചുറ്റിക്കാനുള്ള പൊട്ടും തൊട്ട് വന്ന സുന്ദരി; പ്രിയയ്‌ക്കും, കുഞ്ഞിനുമൊപ്പം ചാക്കോച്ചൻ!1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെ അഭിനയത്തിലെത്തിയ കുഞ്ചാക്കോ ബോബന് സിനിമ ഇറങ്ങി 17 വർഷം പിന്നിടാൻ ഒരുങ്ങുമ്പോഴും ചോക്ലേറ്റ് പരിവേഷത്തിനു മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. നല്ല നടൻ എന്നതിന് പുറമെ നല്ലൊരു ഫാമിലിമാൻ കൂടിയായ ചാക്കോച്ചൻ സിനിമയിൽ നിന്നും കിട്ടുന്ന ഇടവേളകളിൽ എല്ലാം ഭാര്യയ്ക്കും മകനും ഒപ്പം യാത്രകൾ നടത്താറുണ്ട്. അത്തരത്തിൽ ഒരു പുതിയ യാത്രയുടെ വിശേഷങ്ങൾ ആണ് ചാക്കോച്ചൻ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ചാക്കോച്ചൻ എന്ന ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയാണ്.




   2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. "അതൊരു ഫാൻ ഗേൾ മൊമന്റ് ആയിരുന്നു. 'നക്ഷത്രത്താരാട്ട്' സിനിമ ചെയ്യുന്ന സമയത്ത് ഞാൻ തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിൽ താമസിക്കുന്നു. അന്ന് ഇതുപോലെ സെൽഫി, ഫോൺ പരിപാടികൾ ഒന്നുമില്ല. മാർ ഇവാനിയോസ് കോളേജിലെ പിള്ളേർ കാണാൻ വന്നിട്ടുണ്ട്, ഓട്ടോഗ്രാഫ് വേണമെന്ന് റിസപ്ഷനിൽ നിന്നും വിളിച്ചു പറഞ്ഞു. ഞാൻ റിസപ്ഷനിൽ എത്തിയപ്പോൾ അവിടെ കുറച്ചു സുന്ദരികളായ പെൺകുട്ടികൾ നിൽക്കുന്നു. എല്ലാവർക്കും ഓട്ടോഗ്രാഫൊക്കെ കൊടുത്തു. പെട്ടെന്ന്, അതിലൊരു കുട്ടിയുടെ കണ്ണുകളിൽ എന്റെ കണ്ണുടക്കി. ഇപ്പോഴും ഓർമ്മയുണ്ട്, പാമ്പിന്റെ സ്റ്റൈലിൽ ഉള്ളൊരു പൊട്ടാണ് പ്രിയ അന്ന് ഇട്ടിരുന്നത്.



  അതെന്നെ ചുറ്റിക്കാനുള്ള പാമ്പാണെന്ന് എനിക്കറിയില്ലായിരുന്നു" എന്ന് ആയിരുന്നു ഇവരുടെ പ്രണയത്തെ കുറിച്ച് ചാക്കോച്ചൻ പറഞ്ഞിട്ടുള്ളത്.നീണ്ട പതിനാലുവർഷത്തെ കാത്തിരിപ്പിന് ശേഷം 2019ലാണ് കുഞ്ചാക്കോ- പ്രിയ ദമ്പതികളുടെ ജീവിതത്തിലേക്ക് ഇസഹാക്ക് എത്തുന്നത്. വൈകിയെത്തിയ കൺമണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. അതുകൊണ്ട് തന്നെ കുഞ്ഞിനൊപ്പം ചിലവഴിക്കുവാൻ കിട്ടുന്ന സമയം ഒന്നും ചാക്കോച്ചൻ പാഴാക്കാറില്ല. 



കുഞ്ഞിനൊപ്പം പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷങ്ങൾ.കാശ്മീർ യാത്രയുടെ വിശേഷങ്ങൾ ആണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. "കാശ്‌മീർ, സ്വർഗത്തിന് മറ്റൊരു പേരുണ്ട്" എന്ന ക്യാപ്ഷ്യനോടെ ആണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. "ഞങ്ങളുടെ യാത്ര ഏറ്റവും അവിസ്മരണീയവും പ്രിയങ്കരവുമാക്കിയതിന് നന്ദി" എന്ന് പറഞ്ഞുകൊണ്ട് മേജർ രവിയെ ടാഗ് ചെയ്തിട്ടുമുണ്ട്.

Find Out More:

Related Articles: