സൈന്യത്തിലേക്ക് ഇന്ത്യക്കാരെ ആവശ്യമില്ലെന്ന് റഷ്യ!

Divya John
 സൈന്യത്തിലേക്ക് ഇന്ത്യക്കാരെ ആവശ്യമില്ലെന്ന് റഷ്യ! ഇന്ത്യക്കാർ തങ്ങളുടെ സൈന്യത്തിൻ്റെ ഭാഗമാകാൻ റഷ്യ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണെന്നും റഷ്യൻ നയതന്ത്ര പ്രതിനിധി റോമൻ ബബുഷ്കിൻ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം റഷ്യയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻ്റ് വ്ലാഡിമിർ പുടിനോട് ഇന്ത്യക്കാരെ വിട്ടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഷ്യൻ പട്ടാളത്തിൽ സപ്പോർട്ട് സ്റ്റാഫായി തുടരുന്ന ഇന്ത്യക്കാരെ ഉടൻ വിട്ടയയ്ക്കുമെന്ന സൂചന നൽകി റഷ്യ.പരമാവധി 100 ഓളം പേർ മാത്രമാണ് റഷ്യൻ സേനയ്ക്കൊപ്പമുള്ളത്. സപ്പോർട്ടിങ് സ്റ്റാഫായാണ് ഭൂരിഭാഗം ഇന്ത്യക്കാരെയും റിക്രൂട്ട് ചെയ്തത്. ഭൂരിഭാഗം പേരും ടൂറിസ്റ്റ് വിസയിലാണ് എത്തിയത്.



ജോലി ചെയ്യാനാവശ്യമായ വിസ ഇല്ലാത്തതിനാൽ അവർ നിയമവിരുദ്ധമായാണ് ജോലിയിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുക്രൈനുമായുള്ള യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, കരാർ പ്രകാരം അത് എന്തായാലും ലഭ്യമാകുമെന്നും റോമൻ ബബുഷ്കിൻ മറുപടി നൽകി. വിഷയത്തിൽ റഷ്യ ഇന്ത്യൻ സർക്കാരിനൊപ്പമാണെന്നും പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബബുഷ്കിൻ പറഞ്ഞു. ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൻ്റെ ഭാഗമാകണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പും റഷ്യൻ അധികൃതർ നൽകിയിട്ടില്ല. വരുമാനം ആഗ്രഹിച്ചാണ് മിക്ക ഇന്ത്യക്കാരും എത്തിയതെന്നും വാണിജ്യ ചട്ടക്കൂടിന് കീഴിലാണ് റിക്രൂട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.



റഷ്യൻ പട്ടാളത്തിലുള്ള ഇന്ത്യക്കാരെ എത്രയും വേഗം വിട്ടയ്ക്കുമെന്ന ഉറപ്പ് റഷ്യയുടെ ഭാഗത്തുനിന്ന് ലഭിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ചൊവ്വാഴ്ച അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ശക്തമായി റഷ്യയോട് ഉന്നയിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.മികച്ച വരുമാനുള്ള ജോലി മോഹിച്ച് ഏജൻ്റ് മുഖാന്തരം റഷ്യയിലെത്തിയ ഇന്ത്യക്കാരാണ് തട്ടിപ്പിനിരയായി യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിനൊപ്പം തുടരുന്നത്. ജൂലൈ 11ന് രണ്ടുപേർ കൊല്ലപ്പെട്ടതോടെ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം നാലായി ഉയർന്നു. ഈ വർഷം ആദ്യം പഞ്ചാബ്, ഹരിയാന സ്വദേശികൾ റഷ്യൻ സേനയുടെ യൂണിഫോം ധരിച്ച് സഹായം അഭ്യർഥിച്ച് ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിരുന്നു. 





Find Out More:

Related Articles: