നോട്ട് അസാധുവാക്കിയ ശേഷവും കള്ള നോട്ടിൽ കുറവില്ല എന്ന് ആർബിഐയുടെ റിപ്പോർട്ടുകൾ

VG Amal
നോട്ട് അസാധുവാക്കലിനുശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവില്ലെന്ന് റിസർവ് ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ വാർഷികറിപ്പോർട്ട് ൽ വ്യക്തം2016-ലെ നോട്ട് അസാധുവാക്കലിനുശേഷം പുറത്തിറക്കിയ 200, 500, 2000 രൂപ നോട്ടുകളുടെ വ്യാജന്മാർ വ്യാപകമായി പ്രചാരത്തിലുണ്ടെന്ന സൂചനയാണ് ആർ.ബി.ഐ.യുടെ കണക്കുകളിലുള്ളത്.

500 എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വർധന. രണ്ടായിരം രൂപ നോട്ടുകളിലിത് 21.9 ശതമാനമാണ്. 2017 ഓഗസ്റ്റിൽ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 വ്യാജന്മാരെ ഈ സാമ്പത്തികവർഷം കണ്ടെത്തിയിട്ടുണ്ട്. മുൻവർഷമിത് 79 എണ്ണം മാത്രമായിരുന്നു. 500 രൂപയുടെ പഴയ മഹാത്മാഗാന്ധി പരമ്പരയിൽപ്പെട്ട 971 കള്ളനോട്ടുകളും പുതിയ ഡിസൈനിലുള്ള 21,865 കള്ളനോട്ടുകളുമാണ് ഇത്തവണ പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ 21,847 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. മുൻവർഷമിത് 17,929 എണ്ണമായിരുന്നു. സുരക്ഷ കൂടുതൽ ഉണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് പഴയ നോട്ട് നിരോധിച്ച പുതിയ നോട്ടുകൾ പുറത്തിറക്കിയത്. എന്നാൽ റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പുറത്തു വരുമ്പോൾ കള്ളനോട്ട് കാര്യത്തിൽ പഴയ സ്ഥിതിയിൽ നിന്നും വലിയ മാറ്റം വന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. 

Find Out More:

Related Articles: