കുട്ടികളിലെ യൂറിനറി ഇൻഫെക്ഷനും ലക്ഷണങ്ങളും!

Divya John
കുട്ടികളിലെ യൂറിനറി ഇൻഫെക്ഷനും ലക്ഷണങ്ങളും!ഏകദേശം 5 വയസ്സ് ആകുമ്പോഴേക്കും ശരാശരി 8 ശതമാനം പെൺകുട്ടികൾക്കും 1 - 2 ശതമാനം ആൺകുട്ടികൾക്കും മൂത്രനാളിയിൽ അണുബാധ (യുടിഐ) ഉണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ബാക്ടീരിയകളാണ് ഈ അണുബാധകൾക്ക് കാരണം. മൂത്രം ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന അവയവങ്ങളെയും ട്യൂബുകളെയുമാണ് ഈ ബാക്ടീരിയകൾ ആക്രമിക്കുക. പ്രായമായ കുട്ടികൾക്ക് ആമാശയത്തിലോ പുറകിൽ താഴെയുള്ള ഭാഗങ്ങളിലോ വേദന അനുഭവപ്പെടാം. ഇതോടൊപ്പം ഇടക്കിടെ മൂത്രമൊഴിക്കുകയും ചെയ്യും. ഇൗ ഒരു അവസ്ഥയിൽ കുട്ടികൾ, അത് അവനോ അവളോ ആകെട്ട മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടും. മൂത്രമൊഴിക്കുേമ്പാൾ വളരെ കുറച്ച് തുള്ളികൾ മാത്രമേ പോകാൻ സാധ്യതയുള്ളൂ. അത് കുട്ടികളോട് ചോദിച്ച് മനസിലാക്കണം.



 അവർക്ക് കൃത്യമായി മൂത്രത്തെ നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ ഉറക്കത്തിലും അല്ലാതെയും അവർ അറിയാതെ തന്നെ മൂത്രം പുറത്തേക്ക പോയേക്കാം. ഇത് ചെറിയൊരു പ്രശ്നമായല്ല കണക്കാക്കേണ്ടത്.നിങ്ങളുടെ മൂത്രസഞ്ചി, മൂത്രനാളി, വൃക്ക എന്നിവയുടെ വശങ്ങളിൽ ചുവപ്പും നിറവും വീക്കവും അനുഭവപ്പെടും. ചില കുട്ടികളിൽ രോഗലക്ഷണങ്ങൾ അവ്യക്തമാകാൻ സാധ്യതയുണ്ട്. എല്ലാ കുട്ടികളിലും ലക്ഷണങ്ങൾ പുറത്ത് കാണിക്കണം എന്നില്ല. കുട്ടിക്ക് ചിലപ്പോൾ ഉയർന്ന പനി ഉണ്ടാകാം. അതല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ വിഷമമുണ്ടാകാം.ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ, ചെറിയതോതിൽ വിടാതെ ഉണ്ടാകുന്ന പനി, അയഞ്ഞുപോകുന്ന മലം,
ഒരു ലക്ഷണവും കാണിക്കാതെ ഉണ്ടാകുന്ന ക്ഷീണം തുടങ്ങിയവയെല്ലാം ഒരുപേക്ഷേ അണുബാധ മൂലമാകാം.



 ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ വളരെ പെട്ടന്ന് തന്നെ ഒരു വിദഗ്ധനായ ഡോക്ടറുടെ സഹായം തേടാൻ മടിക്കരുത്. ബാക്ടീരിയകൾ രക്തപ്രവാഹത്തിലേക്ക് വ്യാപിക്കുകയും ജീവൻ അപകടപ്പെടുത്തുന്ന അണുബാധയായി മാറുകയും വൃക്കകൾക്ക് സ്ഥിരമായ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നതിന് മുമ്പ് കൃത്യമായ വൈദ്യ സഹായം തേടണം. ഒപ്പം മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട്, മൂത്രനാളിയിൽ പൊള്ളുന്ന അവസ്ഥ, പലപ്പോഴും പെട്ടന്ന് മൂത്രശങ്ക ഉണ്ടാവുന്നു. എന്നാൽ ചില സമയത്ത് മൂത്രം പോവുകയും ചെയ്യില്ല. ദുർഗന്ധം വമിക്കുന്ന, തെളിച്ചമില്ലാത്ത, അല്ലെങ്കിൽ രക്തം കലർന്ന മൂത്രം, പനി, നടുവിന് താഴെയുണ്ടാകുന്ന വേദന. മിക്കവാറും പിത്താശയത്തിന് ചുറ്റും വേദന, തുടങ്ങിയ ബുദ്ധിമുട്ടുകളും അനുഭവപ്പെടും. മൂത്രസഞ്ചിയിൽ നിന്ന് മൂത്രനാളിയിലൂടെ ബാക്ടീരിയകൾ സഞ്ചരിച്ച് വൃക്കയിൽ പ്രവേശിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്നതിനാൽ വൃക്ക അണുബാധയെ പൈലോനെഫ്രൈറ്റിസ് എന്ന് വിളിക്കുന്നു.



മൂത്രസഞ്ചിയിലെ അണുബാധയേക്കാൾ കഠിനമാണ് വൃക്കയിലെ അണുബാധ. ഇത് വൃക്കയെ തകരാറിലാക്കും, പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ. നിങ്ങളുടെ കുട്ടിക്ക് സാധാരണ രീതിയിൽ മൂത്രമൊഴിക്കനും മറ്റും കഴിയുന്നുണ്ട് എങ്കിൽ ചില ശീലങ്ങൾ യുടിഐ ഒഴിവാക്കാൻ സഹായിക്കും. യുടിഐക്ക് എതിരായ ശരീരത്തിെൻറ ഏറ്റവും ശക്തമായ പ്രതിരോധം മൂത്രം മുഴുവനായി ഒഴിച്ച് കളയുക എന്നതാണ്. ശരീരത്തിൽ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാൻ ഇത് സഹായിക്കും. മാത്രമല്ല ഇതുവഴി കൂടുതൽ വെള്ളം കുടിക്കാനും കഴിയും. എന്നിരുന്നാലും ചില കുട്ടികൾക്ക് യുടിഐ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കുറഞ്ഞ അളവിൽ ആൻറിബയോട്ടിക്കുകൾ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും.

Find Out More:

Related Articles: