രശ്മികയ്ക്കും പ്രശ്‌നമില്ല നടിയുടെ അച്ഛനും പ്രശ്‌നമില്ല: എന്താണ് നിങ്ങൾക്കിത്ര പ്രശ്നമെന്ന് സൽമാൻ ഖാൻ.

frame രശ്മികയ്ക്കും പ്രശ്‌നമില്ല നടിയുടെ അച്ഛനും പ്രശ്‌നമില്ല: എന്താണ് നിങ്ങൾക്കിത്ര പ്രശ്നമെന്ന് സൽമാൻ ഖാൻ.

Divya John
 രശ്മികയ്ക്കും പ്രശ്‌നമില്ല നടിയുടെ അച്ഛനും പ്രശ്‌നമില്ല: എന്താണ് നിങ്ങൾക്കിത്ര പ്രശ്നമെന്ന് സൽമാൻ ഖാൻ.പല നടിമാർക്കുമൊപ്പം പ്രണയ ഗോസിപ്പുകളും വന്നു. 59 വയസ്സുകരനായ സൽമാൻ ഖാൻ എപ്പോൾ വിവാഹിതനാവും എന്ന ചോദ്യം ചോദിച്ചു ചോദിച്ചു മടുത്ത ആരാധകർ ആ ചോദ്യം അവസാനിപ്പിച്ചു. ഇപ്പോൾ തന്റെ ഈദ് റിലീസ് ആയ സിക്കന്ദറിന്റെ പ്രമോഷൻ തിരക്കിലാണ് സൽമാൻ ഖാൻ. തെലുങ്ക് സിനിമാ ലോകത്ത് കാലുറപ്പിച്ച നടി രശ്മിക മന്ദാന ഇപ്പോൾ തന്റെ ചുവടുകൾ ബോളിവുഡിലേക്ക് മാറ്റിയിരിക്കുകയാണ്. ആനിമൽ, ചവ്വ എന്നീ സിനിമകൾക്ക് ശേഷം തന്റെ അടുത്ത ഹിന്ദി സിനിമയുടെ റിലീസിങ് തിരക്കിലാണ് രശ്മിക. സിക്കന്ദറിൽ സൽമാൻ ഖാന്റെ നായികയായി എത്തുന്നത് 28 വയസ്സുകാരിയായ രശ്മിക മന്ദാനയാണ്.






 കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഈവന്റ് നടന്നത്.ബോളിവുഡ് സിനിമാ ലോകത്ത് ക്രോണിക് ബാച്ചിലറായി തുടരുകയാണ് സൽമാൻ ഖാൻ. ഒരു കാലം വരെ സൽമാൻ ഖാനൊപ്പം ഏതൊരു നടി അഭിനയിച്ചാലും ഗോസിപ്പുകൾ സ്വാഭാവികമായിരുന്നു. രശ്മികയുടെ ഹാർഡ് വക്കിനെ കുറിച്ചും സൽമാൻ ഖാൻ വാചാലനാവുന്നുണ്ട്. 'തന്റെ ഏറ്റവും മികച്ചത് നൽകാൻ രശ്മിക ശ്രമിച്ചിട്ടുണ്ട്. പുഷ്പ 2 വിന്റെ ഷൂട്ടിങ് രണ്ട് മണി മുതൽ രാത്രി 7 മണിവരെ നീണ്ടു നിന്നാലും, അത് കഴിഞ്ഞ് അവർ ഞങ്ങളുടെ സെറ്റിൽ എത്തും. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ സിക്കന്ദറിന്റെ ഷൂട്ടിങ് പോകും. അതിന് ശേഷം വീണ്ടും പുഷ്പയുടെ സെറ്റിലേക്ക്. കാലിന് പരിക്ക് സംഭവിച്ചപ്പോൾ പോലും രശ്മിക ഷൂട്ടിങിൽ നിന്ന് വിട്ടു നിന്നിരുന്നില്ല. അത്രയും ഡെഡിക്കേഷനുള്ള നടിയാണ് രശ്മിക'എന്നാണ് സൽമാൻ ഖാൻ തന്റെ നായികയെ കുറിച്ച് പറഞ്ഞത്.അവിടെയും സൽമാൻ ഖാൻ അവസാനിപ്പിച്ചില്ല, തുടർന്ന് പറഞ്ഞു, 'രശ്മിക മന്ദാന വിവാഹം കഴിഞ്ഞ്, അവർക്കൊരു മകൾ ജനിച്ചാൽ, അവൾ അമ്മയെ പോലെ ഒരു മികച്ച നടിയായി വളർന്നാൽ ആ മകൾക്കൊപ്പവും ഞാൻ നായകനായി അഭിനയിക്കും, അപ്പോഴും അമ്മ രശ്മികയുടെ അനുവാദം കിട്ടി എന്ന് ഉറപ്പുവരുത്തും' എന്ന്.






തന്നെക്കാൾ 31 വയസ്സ് പ്രായ വ്യത്യാസമുള്ള യുവ നടിയുടെ നായകനായി സൽമാൻ എത്തുന്നു എന്നത് പല തരത്തിലുള്ള വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഈ ചോദ്യത്തിന് ട്രെയിലർ ലോഞ്ച് ഈവന്റിന് സൽമാൻ ഖാൻ നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിയിരിയ്ക്കുന്നത്. 'അവർ പറയുന്നു എനിക്കും നായികയ്ക്കും തമ്മിൽ 31 വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ട് എന്ന്. അതിൽ നായികയ്ക്ക് യാതൊരു പ്രശ്‌നവും ഇല്ല, നായികയുടെ അച്ഛനും യാതൊരു പ്രശ്‌നവുമില്ല, പിന്നെ ഈ ചോദ്യം ചെയ്യുന്നവർക്ക് എന്താണ് പ്രശ്‌നം' എന്നായിരുന്നു സൽമാന്റെ തഗ്ഗ്. 





അത് കേട്ടതും സദസ്സിൽ ആർപ്പുവിളിയായിരുന്നു. തെലുങ്ക് സിനിമാ ലോകത്ത് കാലുറപ്പിച്ച നടി രശ്മിക മന്ദാന ഇപ്പോൾ തന്റെ ചുവടുകൾ ബോളിവുഡിലേക്ക് മാറ്റിയിരിക്കുകയാണ്. ആനിമൽ, ചവ്വ എന്നീ സിനിമകൾക്ക് ശേഷം തന്റെ അടുത്ത ഹിന്ദി സിനിമയുടെ റിലീസിങ് തിരക്കിലാണ് രശ്മിക. സിക്കന്ദറിൽ സൽമാൻ ഖാന്റെ നായികയായി എത്തുന്നത് 28 വയസ്സുകാരിയായ രശ്മിക മന്ദാനയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഈവന്റ് നടന്നത്.

Find Out More:

Related Articles: