സ്ത്രീത്വത്തെ അപമാനിച്ചു; വീണ്ടും പി സി ജോർജിനെതിരെ കേസ്!

Divya John
സ്ത്രീത്വത്തെ അപമാനിച്ചു; വീണ്ടും പി സി ജോർജിനെതിരെ കേസ്! സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യ മൊഴിയിലാണ് കേസെടുത്തത്. പി സി ജോർജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ കേസെടുത്തു. മ്യൂസിയം പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. പീഡന പരാതിയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യും.  അതേസമയം, താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പി സി ജോർജ് പ്രതികരിച്ചു. ഒരു വൃത്തികോടും കാട്ടിയില്ലെന്നും രഹസ്യമൊഴിയിലെ ആരോപണം പണം വാങ്ങിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു പി സി ജോർജിന്റെ പ്രതികരണം. പീഡന പരാതിയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യും.






  സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യ മൊഴിയിലാണ് കേസെടുത്തത്. പി സി ജോർജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ കേസെടുത്തു. മ്യൂസിയം പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്.  സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ ഗൂഢാലോചന കേസിൽ പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തൽ നടത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്. പി സി ജോർജും സ്വപ്‌ന സുരേഷുമാണ് കേസിലെ പ്രതികൾ. അതേസമയം, താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പി സി ജോർജ് പ്രതികരിച്ചു. ഒരു വൃത്തികോടും കാട്ടിയില്ലെന്നും രഹസ്യമൊഴിയിലെ ആരോപണം പണം വാങ്ങിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ചോദ്യം ചെയ്യാനെത്തിയപ്പോഴായിരുന്നു പി സി ജോർജിന്റെ പ്രതികരണം.






  വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ പ്രേരിപ്പിച്ചെന്ന് കേസിൽ സാക്ഷിയായി സരിത എസ് നായർ നൽകിയ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി സി ജോർജിനെ ചോദ്യം ചെയ്യുന്നത്. അതേസമയം പി സി ജോർജിന് ഹിന്ദു ഐക്യവേദിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് കെ പി ശശികല. ചില സത്യങ്ങൾ പറഞ്ഞതിനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. കേരളത്തിലുള്ളത് ജിഹാദികൾക്ക് കീഴ്‌പ്പെട്ട ഭരണകൂടമാണ്. സമൂഹത്തിന്റെ ആശങ്കകൾ പങ്കുവയ്ക്കുകയെന്നത് നേതാക്കളുടെ ഉത്തരവാദിത്തമാണ്. ആശങ്കകൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങൾ പറയുന്നത്. വാർത്തകൾ പിസി ജോർജിന്റെ അറസ്റ്റിലേക്ക് ചുരുക്കി ആരോപണങ്ങൾ തേച്ചുമാച്ച് കളയാനാണ് സർക്കാർ നീക്കമെന്നും കെപി ശശികല ആരോപിച്ചു.






   ഇന്ന് രാവിലെയാണ് ഹിന്ദു മഹാ സമ്മേളനവേദിയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ പുലർച്ചയോടെയെത്തിയാണ് ഫോർട്ട് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. പോലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ച പിസി ജോർജ് സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തേയ്ക്ക് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷമാണ് പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് ലീഗും യൂത്ത് കോൺഗ്രസും പിസി ജോർജിനെതിരെ പരാതി നൽകിയിരുന്നു.


Find Out More:

Related Articles: