ചുമരിലിരുന്ന ഗാന്ധി ചിത്രം നിലത്ത് വീണതെങ്ങനെ; ചോദ്യം ഇഷ്ടപ്പെടാതെ വിടി സതീശൻ!

Divya John
 ചുമരിലിരുന്ന ഗാന്ധി ചിത്രം നിലത്ത് വീണതെങ്ങനെ; ചോദ്യം ഇഷ്ടപ്പെടാതെ വിടി സതീശൻ! മര്യാദയ്ക്ക് ഇരുന്നോണം ഇല്ലെങ്കിൽ ഇറക്കിവിടുമെന്ന് വിഡി സതീശൻ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച രാഹുലിൻറെ ഓഫീസ് സന്ദർശിച്ച ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം നിലത്ത് വീണത് സംബന്ധിച്ച മാധ്യമപ്രവർത്തകൻറെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് വിഡി സതീശൻ.രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട ഉടൻ പുറത്തുവന്ന ദൃശ്യങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ചുമരിലായിരുന്നെന്നും പിന്നീട് നിലത്തിട്ടതാണെന്നും സിപിഎം പ്രവർത്തകർ ആരോപിക്കുന്നുണ്ട്.




   ഈ പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവർത്തകൻറെ ചോദ്യം. "ഓഫീസ് ആക്രമിച്ചതിന് ശേഷം ഓൺലൈനിൽ വന്ന വാർത്തകളിലൊക്കെ ഗാന്ധിജിയുടെ ഫോട്ടോ ചുമരിൽ തന്നെയായിരുന്നെന്ന്" മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് വി ഡി സതീശൻ രൂക്ഷമായി പ്രതികരിച്ചത്. 'തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കൾ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോൾ ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലോത്ത കാര്യങ്ങളുമായി ഇങ്ങോട്ട് വരേണ്ട. കൈയിൽ വെച്ചാൽ മതി. പിണറായി വിജയനോട് പോയി ചോദിച്ചാൽ മതി എന്നോട് ചോദിക്കേണ്ട' എന്നും വി ഡി സതീശൻ പറഞ്ഞു.



   ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോൺഗ്രസുകാർ തന്നെയാണോ എന്ന് നിങ്ങൾ പറയുമോയെന്ന് സതീശൻ ചോദിച്ചു.ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോൺഗ്രസുകാർ തന്നെയാണോ എന്ന് നിങ്ങൾ പറയുമോയെന്ന് സതീശൻ ചോദിച്ചു. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനു പിന്നാലെ ലോക്സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 



  തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടും. സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ ഉത്തരവാദിത്തമല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഇതാദ്യമായല്ല ഒരു കോൺഗ്രസ് നേതാവ് തൻറെ സൗമ്യമുഖം വിട്ടു പ്രതികരിക്കുന്നത്. എന്നാൽ കെ സുധാകരൻ അമരത്ത് എത്തിയതോടെ കോൺഗ്രസ് നേതൃത്വത്തിൻ്റെ നയത്തിലുണ്ടായ മാറ്റത്തിൻ്റെ പ്രതിഫലനമാണ് കെ മുരളീധരൻ്റെ വാക്കുകൾ. പ്രതിപക്ഷത്തുള്ള സിപിഎമ്മിനെ നേരിടാൻ പാ‍ർട്ടിയെ സെമി-കേഡർ ശൈലി വേണമെന്ന ആശയവുമായാണ് സുധാകരൻ നേതൃത്വം ഏറ്റെടുത്തത്. 




എഐസിസിയുടെ പിന്തുണയോടെ പാ‍ർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത സുധാകരൻ ഗ്രൂപ്പിസം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ അടുത്തിടെ നടന്ന പുന-സംഘടനയിൽ പോലും തൻറെ അധികാരം കൈവിടാതിരുന്ന സുധാകരൻ ഗ്രൂപ്പ് നോമിനികളായ ഡിസിസി അധ്യക്ഷന്മാരെയും സംരക്ഷിച്ചു. പുതിയ നേതൃത്വത്തിൻ്റെ നേട്ടം എന്താണെന്നു വിലയിരുത്താറായിട്ടില്ലെങ്കിലും സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടങ്ങുന്ന പുതിയ കോൺഗ്രസ് നേതൃത്വത്തിൻ്റെ നയംമാറ്റം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Find Out More:

Related Articles: