ഇന്ത്യ-പാക് ആണവയുദ്ധം യുഎസ് അവസാനിപ്പിച്ചു; അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ട്രംപ്!

Divya John
 ഇന്ത്യ-പാക് ആണവയുദ്ധം യുഎസ് അവസാനിപ്പിച്ചു; അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ട്രംപ്! ശനിയാഴ്ച, എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അടിയന്തിരമായ ഒരു സമ്പൂർണ വെടിനിർത്തൽ നടപ്പാക്കാൻ സഹായിച്ചു, ധാരാളം ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അപകടകരമായ സംഘർഷം അവസാനിപ്പിച്ചു. ഇതിൽ ഞങ്ങൾ വളരെയധികം സഹായിച്ചു. വ്യാപാരത്തിലും ഞങ്ങൾ സഹായിച്ചു. ഞാൻ പറഞ്ഞു, 'വരൂ, ഞങ്ങൾ നിങ്ങളുമായി ധാരാളം വ്യാപാരം നടത്താൻ പോകുകയാണ്, അതിനാൽ ഇത് നമുക്ക് നിർത്താം. കച്ചവടത്തെ ഞാൻ ഉപയോഗിച്ച രീതിയിൽ ആളുകൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അപ്പോൾ പെട്ടെന്ന് അവർ പറഞ്ഞു: നമുക്ക് നിർത്താം," ട്രംപ് പറഞ്ഞു. ഇന്ത്യ-പാക് വെടിനിർത്തൽ കരാറിനു മേൽ അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.






 അമേരിക്ക ഒരു ആണവയു‌ദ്ധം അവസാനിപ്പിച്ചു എന്നാണ് ട്രംപിന്റെ പ്രസ്താവന."യുഎസ് വാദത്തെ ഇന്ത്യ നിരാകരിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷം, യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് മെയ് 9 ന് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മെയ് 8നും 10നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും മെയ് 10 ന് എൻഎസ്എ ഡോവലുമായും സംസാരിച്ചു. ഈ ചർച്ചകളിലൊന്നും വ്യാപാരത്തെക്കുറിച്ച് പരാമർശം ഉണ്ടായിട്ടില്ല," സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം താൻ അവസാനിപ്പിക്കും എന്ന് നിലപാടെടുത്തതോടെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിച്ചതെന്ന് സൂചിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ വാദം.






എന്നാൽ ഇത് തെറ്റാണെന്ന് ഇന്ത്യാ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ട്രംപ് കഴിഞ്ഞ മണിക്കൂറുകളിൽ നടത്തിയ അവകാശ വാദങ്ങളെ തള്ളിക്കളഞ്ഞ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ - പാക് സംഘർഷം ലഘൂകരിക്കാൻ താൻ വ്യാപാരത്തെ ഒരു ആയുധമാക്കി പ്രയോഗിച്ചു എന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യയുമായി യുഎസ്സിന്റെ ഉദ്യോഗസ്ഥർ സംസാരിച്ചുവെങ്കിലും അവർ വ്യാപാരവുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല.




ഇതോടൊപ്പം ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ്ഥം വഹിക്കാമെന്ന ട്രംപിന്റെ താൽപ്പര്യത്തെയും ഇന്ത്യ തള്ളി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നതിന്റെ തൊട്ടുമുമ്പാണ് ട്രംപിന്റെ പ്രസ്താവന വരുന്നത് എന്നത് ശ്രദ്ധേയമാണ്.

Find Out More:

Related Articles: