എസ്‌പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മറ്റി

Divya John
 എസ്എസ്ഓമാരെ നിയന്ത്രിക്കുന്നത് ഏരിയാ കമ്മറ്റി, എസ്‌പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മറ്റിയും എന്ന് വിടി സതീശൻ!  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റികളാണ് എസ്‌പിമാരെ നിയന്ത്രിക്കുന്നത്. ഏരിയാ കമ്മിറ്റുകളാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് മാരാരിക്കുളത്ത് സിപിഎം ഏരിയ കമ്മിറ്റി നേതാവിന്റെ സ്വന്തം ആളായ ക്രിമിനൽ കാർ തടഞ്ഞു നിർത്തി ചില്ല് പൊട്ടിച്ച് തോക്ക് ചൂണ്ടിയിട്ടും പൊലീസ് ഇടപെടാതിരുന്നത്. ഈ ഗുണ്ടയുമായി മുട്ടാൻ നോക്കേണ്ടെന്നും സംരക്ഷിക്കാൻ ആളുകളുണ്ടെന്നുമുള്ള ഉപദേശം നൽകിയാണ് പരാതിക്കാരനെ പൊലീസ് മടക്കി അയച്ചത്. കേരളത്തിലെ ഗുണ്ടകൾക്കും ക്രിമിനലുകൾക്കും ലഹരി സംഘങ്ങൾക്കും സി.പി.എം രാഷ്ട്രീയ രാക്ഷാകർതൃത്വം നൽകുന്നുണ്ട്. ഇക്കാര്യം നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചതുമാണ്.



എന്നിട്ടും മുഖ്യമന്ത്രി നോക്കി നിൽക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗുണ്ടകളുടെയും ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അവർ എല്ലായിടത്തും അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന് മേൽ ഒരു നിയന്ത്രണവുമില്ല.മുഖ്യമന്ത്രി നിസംഗനായി നിൽക്കുകയും അധികാരം ഓഫീസിലെ ഉപജാപകസംഘം തട്ടിയെടുക്കുകയും ചെയ്തു. എല്ലായിടത്തും പാർട്ടിയാണ് ഭരിക്കുന്നത്. ആലപ്പുഴയിൽ ഉൾപ്പെടെ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നത് സി.പി.എം നേതാക്കളാണ്. അപകടകരമായ നിലയിലേക്കാണ് കേരളം പോകുന്നത്. ലഹരി മരുന്ന് വിവരം നൽകുന്ന ആളുടെ വീട് ആക്രമിക്കപ്പെടുകയാണ്. ജനങ്ങൾക്ക് ആര് സംരക്ഷണം നൽകും. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ജയിലിൽ കിടക്കുന്ന ക്രിമിനലുകൾ പുറത്ത് കൊട്ടേഷൻ നൽകുകയാണ്. മാധ്യമ പ്രവർത്തകർക്കും രക്ഷയില്ലാത്ത അവസ്ഥയാണ്.



പൊലീസ് ക്രിമിനലുകൾക്ക് കുടപിടിക്കുന്ന സാഹചര്യം ഇല്ലാതാകണം. കുപ്രസിദ്ധ ഗുണ്ട നടത്തിയ ഡിന്നറിൽ ഡിവൈഎസ്‌പിയും പൊലീസുകാരും പങ്കെടുത്തു. തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയിലാണ് കേരള പൊലീസ്. ഇതിനേക്കാൾ വലിയ നാണക്കേട് കേരള പൊലീസിനുണ്ടോ? മൂന്ന് വർഷമായി കേരളത്തിലെ പൊലീസിനെ കുറിച്ച് പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. സ്‌കോട്‌ലൻഡ് യാർഡിനെ വെല്ലുന്ന കേരള പൊലീസിനെ ഈ സർക്കാർ നിർവീര്യരാക്കി ആത്മവിശ്വാസം തകർത്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ അധികാരങ്ങൾ ടൂറിസം വകുപ്പ് കവർന്നെടുക്കുകയാണ്. 



ഡ്രൈ ഡേ ഒഴിവാക്കുന്നതിലും ബാറുകളുടെ സമയം നീട്ടിക്കൊടുക്കാനും ആവേശത്തോടെ ഇറങ്ങിയത് ടൂറിസം വകുപ്പാണ്. എല്ലാ അഴിമതിക്കൾക്ക് പിന്നിലുമെന്ന പോലെ ഇവിടെയും അനാവശ്യ ധൃതിയുണ്ടായി. മന്ത്രിമാരാണ് ആദ്യം നുണ പറഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥരെക്കൊണ്ടും നുണ പറയിച്ചു. ടൂറിസം സെക്രട്ടറിയുടെ പേരിലുള്ള പ്രസ്താവന ടൂറിസം മന്ത്രിയുടെ ഓഫീസിലാണ് തയാറാക്കിയത്. അവിടെയാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. അവിടെ അധികാര കേന്ദ്രീകരണം നടക്കുകയാണെന്നും അതൊക്കെ പുറത്തു വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Find Out More:

Related Articles: