അമേയയ്‌ക്കൊപ്പം ജിഷിൻ പുതിയ ജീവിതത്തിലേക്ക്!

frame അമേയയ്‌ക്കൊപ്പം ജിഷിൻ പുതിയ ജീവിതത്തിലേക്ക്!

Divya John
 അമേയയ്‌ക്കൊപ്പം ജിഷിൻ പുതിയ ജീവിതത്തിലേക്ക്! ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞവരോട്, അല്ല ഞങ്ങൾ സുഹൃത്തുക്കൾ തന്നെയാണെന്ന് അപ്പോഴും ജിഷിനും അമേയയും ആവർത്തിച്ചു. ഇപ്പോഴിതാ, ഈ പ്രണയ ദിനത്തിൽ ഒരു സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് ജിഷിനും അമേയയും അതെ വിവാഹ നിശ്ചയം കഴിഞ്ഞു!. 'അവൻ യെസ് പറഞ്ഞു, അവളും യെസ് പറഞ്ഞു. എൻഗേജ്‌മെന്റ് കഴിഞ്ഞു. നിന്റെ കൈകളിലാണ് എന്റെ സന്തോഷം. ഹാപ്പി വാലന്റൈൻസ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി' എന്നാണ് ഫോട്ടോകൾക്കൊപ്പം അമേയ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കഴിഞ്ഞ ദിവസം അമേയയും ജിഷിനും പങ്കുവച്ച ഫോട്ടോകളും വൈറലായിരുന്നു.ജിഷിൻ മോഹനും അമേയ നായരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഏറെ നാളായി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവരുന്നുണ്ടായിരുന്നു.






ഞങ്ങൾക്ക് പരസ്പര ധാരണയുണ്ട്, കരുതലുണ്ട്, ബോണ്ടിങ് ഉണ്ട്. പക്ഷേ അത് പ്രണയമല്ല, ഞങ്ങളുടെ ബന്ധം വിവാഹത്തിലേക്കും എത്തില്ല. ഞങ്ങളുടെ ബന്ധത്തെ എന്ത് പേരിട്ട് വിളിച്ചാലും അവിഹിതം എന്ന് പറയരുത് എന്നാണ് നേരത്തെ നൽകിയ ഒരു ഓൺലൈൻ മീഡിയ അഭിമുഖത്തിൽ ജിഷിൻ മോഹൻ പറഞ്ഞിരുന്നത്. എന്നാൽ അത് സംഭവിച്ചു എന്നതാണ് ഇപ്പോഴത്തെ അപ്‌ഡേറ്റ്.അമേയയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകൾ വന്നപ്പോൾ, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിൻ മോഹൻ പറഞ്ഞിട്ടുള്ളത്. വിവാഹ മോചനത്തിന് ശേഷം ഞാൻ കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു. അതെല്ലാം നിർത്തി ഞാൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നാണ് ജിഷിൻ പറഞ്ഞിരുന്നത്.





നടി വരദയാണ് ജിഷിൻ മോഹന്റെ ആദ്യ ഭാര്യ. അമല എന്ന സീരിയലിലെ നായികയും വില്ലനുമായിരുന്നു ഇരുവരും. ഇരുവരുടെയും പ്രണയ വിവാഹം അക്കാരണം കൊണ്ട് അന്ന് ഏറെ വാർത്താ ശ്രദ്ധ നേടിയിരുന്നു. ഒരു മകനും ഈ ബന്ധത്തിൽ ഇരുവർക്കുമുണ്ട്. മൂന്ന് വർഷം മുൻപാണ് വരദയും ജിഷിനും വിവാഹ മോചനം നേടിയത്. അതിന് ശേഷം അമേയയുമായി ജിഷിൻ പങ്കുവച്ച ഫോട്ടോകൾ എല്ലാം വൈറലാവുകയും ചെയ്തിട്ടുണ്ട്. അതെ വിവാഹ നിശ്ചയം കഴിഞ്ഞു!. 'അവൻ യെസ് പറഞ്ഞു, അവളും യെസ് പറഞ്ഞു. എൻഗേജ്‌മെന്റ് കഴിഞ്ഞു. നിന്റെ കൈകളിലാണ് എന്റെ സന്തോഷം. ഹാപ്പി വാലന്റൈൻസ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി' എന്നാണ് ഫോട്ടോകൾക്കൊപ്പം അമേയ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കഴിഞ്ഞ ദിവസം അമേയയും ജിഷിനും പങ്കുവച്ച ഫോട്ടോകളും വൈറലായിരുന്നു.

Find Out More:

Related Articles: