കേരളം ഇനി ആര് ഭരിക്കും? ഫലങ്ങൾ ഇപ്രകാരം!

Divya John
കേരളം ഇനി ആര് ഭരിക്കും? ഫലങ്ങൾ ഇപ്രകാരം! കേരളം അടുത്തതായി ആര് ഭരിക്കും എന്നതിന് പുറമെ, ഇടത് വലത് മുന്നണികൾക്ക് എത്ര വോട്ടുകൾ ലഭിക്കും എന്നതിനൊപ്പം ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിക്ക് എത്ര സീറ്റുകൾ കിട്ടുമെന്നുമുള്ള പ്രവചനമാണ് ഇന്നുണ്ടാകുന്നത്. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് വൈകിട്ടോടെ പുറത്തുവരും. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളേക്കാൾ കൂടുതൽ ലഭിക്കുമെന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപ്രാഥമിക സൂചനകൾ അനുസരിച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ തെരഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കാൻ നല്ല അവസരമാണെന്നാണ് വിലയിരുത്തുന്നത്. സുപ്രധാന മുന്നണികൾക്ക് പുറമെ ബദൽ പാർട്ടിയായി വളർന്നുവരുന്ന ട്വന്റി 20 എറണാകുളം ജില്ലയിലെ മത്സരിക്കുന്ന മണ്ഡലങ്ങളിൽ എത്ര വോട്ടുകൾ നേടുമെന്നും കൗതുകത്തോടെയാണ് നോക്കി കാണുന്നത്. ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നത്.


ഇതിന്റെ ഫലമാണ് ഞായറാഴ്ച അറിയാൻ സാധിക്കുന്നത്. ഉദുമ മണ്ഡലത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ മുൻതൂക്കം ഇടതുമുന്നണിക്ക്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് എക്സിറ്റ് പോൾ. തൃക്കരിപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ സൂചിപ്പിക്കുന്നു. കാസർകോട് മേൽക്കൈ ഇടതുപക്ഷത്തിനെന്ന് എന്ന് ഏഷ്യാനെറ്റ് സർവേഫലം. എൽഡിഎഫിന് 2 മുതൽ 3 സീറ്റുകൾ വരെയാണ് സാധ്യത. യുഡിഎഫ് 1 മുതൽ 2 സീറ്റുകൾ വരെ ലഭിക്കാം. എൻഡിഎയ്ക്ക് പ്രവചിക്കുന്നത് 1 മുതൽ 2 സീറ്റുകളാണ് പ്രവചിക്കുന്നത്. മഞ്ചേശ്വരത്തും കാസർകോട് മണ്ഡലങ്ങളിലും യുഡിഎഫിന് പ്രവചിക്കുമ്പോൾ ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇടത് പക്ഷത്തിനാണ് പ്രവചിക്കുന്നത്.മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ. വിജയ സാധ്യത യുഡിഎഫ് സ്ഥാനാർത്ഥിക്ക് എന്ന് സർവേ ഫലം. കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്ന് ഏഷ്യാനെറ്റ് സീ ഫോർ സർവേ ഫലം. എൻ എ നെല്ലിക്കുന്ന് വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്.


രണ്ടിടത്തും ബിജെപിയാണ് രണ്ടാം സ്ഥാനത്തേക്ക് എത്തുക എന്നാണ് ഫലം കാണിക്കുന്നത്.കണ്ണൂർ ജില്ലയിലെ കല്യാശേരി പയ്യന്നൂർ തളിപ്പറമ്പ് മണ്ഡലങ്ങളിൽ ഇടത് പക്ഷം വ്യക്തമായ വിജയമുണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം ചൂണ്ടിക്കാണിക്കുന്നത്. ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫിനാണ് വിജയ സാധ്യത നൽകുന്നത്. അഴിക്കോട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. കെ. എം ഷാജിയുടെ നിർണായക പോരാട്ടമാണ് ഇവിടെ നടക്കുന്നത്. കണ്ണൂർ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നേരിയ മുന്നേറ്റം എൽഡിഎഫിന്.മാനന്തവാടി എൽഡിഎഫ് നിലനിർത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം ചൂണ്ടിക്കാണിക്കുന്നത്. 


കൽപ്പറ്റ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെങ്കിലും നേരിയ നേട്ടം എൽഡിഎഫിനാണെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് അനുകൂല തരംഗമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രവചിക്കുന്നത്.കോഴിക്കോട് ജില്ലയിലെ വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയിക്കുമെന്നാണ് മാതൃഭമി ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നത്. സർവേ ഫലം അനുസരിച്ച് കുറ്റ്യാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അട്ടമറി വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. നാദാപുരം മണ്ഡലത്തിൽ എൽഡിഎഫിന്റെ ഇ കെ വിജയൻ നിലനിർത്തുമെന്നാണ് കരുതുന്നത്. കൊയിലാണ്ടി മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നത്.

Find Out More:

Related Articles: