മിൽക്കി ബ്യൂട്ടി; ശരീരത്തിന്റെ നിറമല്ല മനസ്സിന്റെ ഭംഗി എന്ന് വിശ്വസിക്കുന്ന താരം!

Divya John
 മിൽക്കി ബ്യൂട്ടി; ശരീരത്തിന്റെ നിറമല്ല മനസ്സിന്റെ ഭംഗി എന്ന് വിശ്വസിക്കുന്ന താരം! തമന്ന ഭട്ടിയയുടെ നിറത്തെ കുറിച്ച് ചിലർ പ്രശംസിച്ചും ചിലർ കളിയാക്കിയും സംസാരിക്കാറുണ്ട്. എന്നാൽ തമന്നയെ സംബന്ധിച്ച് നിറത്തിന്റെ പേരിലുള്ള വിവേചനത്തെ നടി ഒരിക്കലും അംഗീകരിക്കുന്നതല്ല. ശരീരത്തിന്റെ നിറമല്ല മനസ്സിന്റെ ഭംഗി എന്ന് വിശ്വസിക്കുന്ന നടിയാണ് തമന്ന ഭട്ടിയ.  പ്രസ്സ് മീറ്റിൽ തമന്നയെ മിൽകി ബ്യൂട്ടി എന്ന് വിശേഷിപ്പിച്ചത് നടിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ചോദ്യത്തിന് തമന്ന നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ഇപ്പോൾ നടി ശിവശക്തി എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ്. സംവിധായകൻ അശോക് തേജയോട് ശിവശക്തി റോളിൽ എന്തുകൊണ്ട് മിൽകി ബ്യൂട്ടിയായ തമന്ന ഫിറ്റ് ആകും എന്ന് എങ്ങനെ തോന്നി എന്നായിരുന്നു ഒറു വനിത റിപ്പോർട്ടറുടെ ചോദ്യം.






ഉടനെ മൈക്ക് എടുത്ത തമന്നയാണ് ആ ചോദ്യത്തിന് മറുപടി നൽകിയത്. മിൽക്കി ബ്യൂട്ടി എന്ന് നിങ്ങൾ പറയുന്നു, എന്തുകൊണ്ട് ഒരു മിൽക്കി ബ്യൂട്ടിയ്ക്ക് ശിവശക്തിയാവാൻ കഴിയില്ല എന്ന് നിങ്ങൾ കരുതുന്നു എന്നായിരുന്നു തമന്നയുടെ ആദ്യത്തെ പ്രതികരണം. നിങ്ങളുടെ ചോദ്യത്തിൽ തന്നെ അതിനുള്ള ഉത്തരം ഉണ്ട് എന്നും തമന്ന വ്യക്തമാക്കി. മറ്റുള്ളവർ നമ്മളെ സെലിബ്രേറ്റ് ചെയ്യണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു, പക്ഷേ നമ്മൾ നമ്മളെ സ്വയം കാണുന്നത് മറ്റൊരു രീതിയിൽ ആണെങ്കിൽ മറ്റുള്ളവർ എങ്ങനെ നമ്മളെ ബഹുമാനിക്കും എന്നാണ് തമന്നയുടെ ചോദ്യം. ഒരു മിൽക്കി ബ്യൂട്ടിയെ ശിവശക്തി കഥാപാത്രമായി തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന് (സംവിധായകൻ അശോക് തേജ) ഒരു മോശവും നാണക്കേടും തോന്നിയില്ല.





സ്ത്രീകളുടെ ഗ്ലാമർ സെലിബ്രേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്, നമ്മൾ സ്ത്രീകൾ നമ്മളെ സ്വയം ആഘോഷിക്കുകയും വേണം. പിന്നെ എന്തുകൊണ്ട് നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നു. സ്ത്രീകളെ ദൈവികമായി കാണാൻ കഴിയുന്നവരുമുണ്ട്. ആ ദൈവീക രൂപത്തിന് ഗ്ലാമറാവാനും മാരകമാവാനും ശക്തമാവാനും കഴിയാം. സ്ത്രീകൾക്ക് പലതുമാവാൻ സാധിക്കും- തമന്ന ഭട്ടിയ പറഞ്ഞു. അശോക് രാജിനെ പോലുള്ള ജെന്റിൽമാന്റ്‌സ് നമുക്കുണ്ട്, അവരൊരിക്കലും സ്ത്രീകളെ കാണുന്ന രീതി അങ്ങനെയല്ല.


Find Out More:

Related Articles: