പ്രിയങ്ക ഗാന്ധിയെ വയനാടിൻറെ പ്രിയങ്കരിയാക്കി മാറ്റും; കോൺഗ്രസ് നേതാക്കൾ!

Divya John
 പ്രിയങ്ക ഗാന്ധിയെ വയനാടിൻറെ പ്രിയങ്കരിയാക്കി മാറ്റും; കോൺഗ്രസ് നേതാക്കൾ! ഇനി മുതൽ കേരളത്തിനുവേണ്ടി പാർലമെൻറിൽ രണ്ട് ഗാന്ധി ശബ്ദങ്ങൾ ഉയരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രണ്ടാം ഇന്ദിര വയനാട്ടിൽ നിന്നും എന്നാണ് കെപിസിസി വർക്കിങ് പ്രസിഡൻറ് ടി സിദ്ദിഖിൻറെ പ്രതികരണം. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച നേതൃത്വത്തിൻറെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ലോകം നിയന്ത്രിക്കുന്ന അമേരിക്കയും നിക്സൺ എന്ന പ്രസിഡൻറും അക്കാലത്ത് വിറച്ച് പോയത് ഇന്ദിരാ ഗാന്ധിക്ക് മുന്നിൽ മാത്രമായിരുന്നു. നിക്സൺ ഇന്ദിര ഗാന്ധിക്കെതിരെ നടത്തിയ നാണം കെട്ട പരാമർശം നമ്മൾ മറന്നിട്ടില്ല.



 പാക്കിസ്ഥാന് വേണ്ടി അമേരിക്കയുടെ നാവികപ്പട വരും എന്ന് നിക്സൺ പറഞ്ഞപ്പോൾ, വന്ന പോലെ നാവികപ്പട തിരിച്ച് പോകില്ല എന്ന് ഇന്ദിരാ ഗാന്ധി മറുപടി പറഞ്ഞതും, അമേരിക്കയുടെ നാവികപ്പട തിരിച്ച് പോയതും തിളങ്ങുന്ന ചരിത്രം. വയനാട്ടിന് കോൺഗ്രസ് നൽകിയത് പെരുന്നാൾ സമ്മാനമെന്നായിരുന്നു ടി സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. 'രണ്ടാം ഇന്ദിര വയനാട്ടിൽ നിന്നും, Indira 2.0' എന്നും അദ്ദേഹം പറഞ്ഞു. 1971 ൽ ഒരാഴ്ചയും 6 ദിവസവും കൊണ്ട് പാക്കിസ്ഥാനെ തകർത്ത്, രണ്ടായി കീറി മുറിച്ച് ബംഗ്ലാദേശ് എന്ന ഒരു രാജ്യം തന്നെ ഉണ്ടാക്കിക്കൊടുത്തപ്പോൾ മുൻ പ്രധാനമന്ത്രി വാജ്പേയി ഇന്ദിരാ ഗാന്ധിയെ വിശേഷിപ്പിച്ചത് 'ഇന്ത്യയുടെ ദുർഗാ ദേവി' എന്നായിരുന്നു.  



വയനാട്ടിന് കോൺഗ്രസ് നൽകിയത് പെരുന്നാൾ സമ്മാനമെന്നായിരുന്നു ടി സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. 'രണ്ടാം ഇന്ദിര വയനാട്ടിൽ നിന്നും, Indira 2.0' എന്നും അദ്ദേഹം പറഞ്ഞു. 1971 ൽ ഒരാഴ്ചയും 6 ദിവസവും കൊണ്ട് പാക്കിസ്ഥാനെ തകർത്ത്, രണ്ടായി കീറി മുറിച്ച് ബംഗ്ലാദേശ് എന്ന ഒരു രാജ്യം തന്നെ ഉണ്ടാക്കിക്കൊടുത്തപ്പോൾ മുൻ പ്രധാനമന്ത്രി വാജ്പേയി ഇന്ദിരാ ഗാന്ധിയെ വിശേഷിപ്പിച്ചത് 'ഇന്ത്യയുടെ ദുർഗാ ദേവി' എന്നായിരുന്നു.
തൻറെ പ്രിയപ്പെട്ടവളെ വയനാട്ടിൽ തൻറെ പകരക്കാരിയായി നിയോഗിക്കുന്ന തീരുമാനം അദ്ദേഹം കൈക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായ പ്രിയങ്കാജി തൻറെ കന്നിയങ്കത്തിന് തെരഞ്ഞെടുത്തിരിക്കുന്ന തട്ടകം നമ്മുടെ വയനാട് ആണെന്നത് ഓരോ കോൺഗ്രസ് പ്രവർത്തകനും മലയാളിക്കും അഭിമാനം തന്നെയാണ്. 




വയനാടിൻറെ മണ്ണിലേക്ക് ഇന്ദിരയുടെ പിന്മുറക്കാരിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തോടെ പ്രിയങ്ക ഗാന്ധിയെ വയനാടിൻറെ പ്രിയങ്കരിയാക്കി മാറ്റുമെന്നും സുധാകരൻ പറഞ്ഞു.വയനാട് ചരിത്രത്തിലേക്ക് നടന്നു കയറുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സുധാകരൻറെ പ്രതികരണം. ഇക്കഴിഞ്ഞ തെരഞ്ഞടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും രാജ്യത്താകമാനം വലിയ മുന്നേറ്റം സാധ്യമാക്കിയ രാഹുൽ ഗാന്ധിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങൾ തന്നെയാണ് വയനാടും റായ്ബറേലിയും.

Find Out More:

Related Articles: