അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി!

Divya John
 അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി! നാലാഴ്ചത്തേക്കാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ട്, അന്വേഷണത്തോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. കേസ് ജനുവരി 21ന് വീണ്ടും പരിഗണിക്കും. നേരത്തെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു താരം. പുഷ്പ 2' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൂപ്പർസ്റ്റാർ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് ജുവഡ്ഡി ശ്രീദേവി അധ്യക്ഷയായ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്.ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച അല്ലു അർജുൻ എഫ്ഐആർ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.




 ബോളിവുഡ് താരം ഷാരൂഖ് ഖാൻ, മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി എന്നിവർ ഉൾപ്പെട്ട കേസ് ചൂണ്ടിക്കാട്ടിയായിരുന്നു അല്ലു അർജുന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. നിരഞ്ജൻ റെഡ്ഡിയുടെ വാദം.ഗുജറാത്തിൽ സിനിമ പ്രമോഷനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ ഷാരൂഖാനെതിരെ കേസെടുത്ത നടപടിയാണ് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയ പോലീസ് നടപടിയിൽ ഗുജറാത്ത് ഹൈക്കോടതി താരത്തിന് ജാമ്യം നൽകിയ ഉത്തരവും സുപ്രീം കോടതി ഇത് ശരിവെച്ച ഉത്തരവുമാണ് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. സന്ധ്യ തിയേറ്ററിൻ്റെ ഗ്രൗണ്ട് ഫ്ലോറിലാണ് സംഭവം നടന്നതെന്നും ഈ സമയം അല്ലു അ‍ർജുൻ ബാൽക്കണിയിലായിരുന്നുവെന്നും അഭിഭാഷകൻ വാദിച്ചു.



കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം അല്ലു അ‍ർജുന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ താരം ഉൾപ്പെടെ ഉള്ളവരോട് തിയേറ്റ‍ർ സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും വാദിച്ചു.കുടുംബത്തോട് സഹതാപമുണ്ടെന്ന് കോടതി പറഞ്ഞു. അതേസമയം, ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ നിലനിൽക്കുമോ എന്നതിൽ സംശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. നടനാണെന്ന് പറഞ്ഞ് അദ്ദേഹത്തിൻ്റെ അവകാശം തട്ടിയെടുക്കാനാവില്ല. ഈ ഭൂമിയിലെ ഒരു പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന് ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു.




'പുഷ്പ 2' സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൂപ്പർസ്റ്റാർ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ജസ്റ്റിസ് ജുവഡ്ഡി ശ്രീദേവി അധ്യക്ഷയായ സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. നാലാഴ്ചത്തേക്കാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ട്, അന്വേഷണത്തോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം.

Find Out More:

Related Articles: