രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഏതൊരാൾക്കും സ്വന്തമായി തൊഴിൽ വേണമെന്ന് അഡ്വ. കെഎസ് അരുൺകുമാർ!

Divya John
 രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഏതൊരാൾക്കും സ്വന്തമായി തൊഴിൽ വേണമെന്ന് അഡ്വ. കെഎസ് അരുൺകുമാർ! ഏത് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്ന വ്യക്തിക്കും സ്വന്തമായി ഒരു തൊഴിൽ വേണമെന്ന് സിപിഎം നേതാവ് അഡ്വ. കെഎസ് അരുൺകുമാർ. ഏത് രാഷ്ട്രീയക്കാരനും സ്വന്തമായി വരുമാന മാർഗം വേണമെന്നതാണ് തൻറെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. "സ്വാതന്ത്ര്യ സമര കാലത്തും അതിനുശേഷവുമെല്ലാം രാഷ്ട്രീയ പാർട്ടി പ്രവർത്തകരാണ് എന്ന് പറയുമ്പോൾ, പൊതുസമൂഹത്തിൽ ഉള്ള ഒരും അംഗീകാരം ഉണ്ട്. അത്തരത്തിൽ വ്യത്യസ്ത മേഖലയിൽ നിന്നുള്ളവർ രാഷ്ട്രീയത്തിലേക്ക് വരണം. രാഷ്ട്രം എന്ന രൂപത്തിൽ വിവിധ മേഖലകളിൽ കഴിവുള്ള, പ്രതിഭാശാലികൾ വന്നാലേ രാഷ്ട്രത്തിൻറെ ഭരണം ഏറ്റവും നന്നായി പോവുകയുള്ളൂ." കെഎസ് അരുൺകുമാർ പറഞ്ഞു.







  
 19 വർഷമായി അഭിഭാഷകനാണ് അരുൺകുമാർ. ഹൈക്കോടതിയിലാണ് താൻ പ്രാക്ടീസ് തുടങ്ങിയതെന്നും പന്ത്രണ്ടോളം ജൂനിയേഴ്സ് തനിക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഓഫീസും കാര്യങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴും, സംഘടനാ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നില്ലെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു. ഓരോ സ്വാതന്ത്ര്യ സമര സേനാനിയെ എടുത്ത് നോക്കിയാലും അവർ വിവിധ രംഗങ്ങളിൽ വിദഗ്ധരാണ്. സ്വതന്ത്രത്തിന് ശേഷം അധികാരത്തിൽ വന്ന ഓരോ രാഷ്ട്രീയ പാർട്ടികളിലും അവർ വഹിക്കുന്ന സ്ഥാനങ്ങൾ എടുത്ത് നോക്കിയാൽ വിദഗ്ധരായിട്ടുള്ള ഒരുപാട് പേരുണ്ട്. അതുകൊണ്ട് പ്രൊഫഷനോടൊപ്പം രാഷ്ട്രീയവും കൊണ്ട് പോകണം എന്നാണ് എൻറെ വ്യക്തിപരമായ അഭിപ്രായം. അതിന് വേണ്ടി താൻ ശ്രമിച്ചിട്ടുണ്ടെന്നും പാർട്ടിയും നന്നായി സഹായിച്ചിട്ടുണ്ടെന്നും അരുൺകുമാർ പറഞ്ഞു.








   ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും ജോലിയ്ക്കായി സമയം കണ്ടെത്തിയിരുന്നു. "അപ്പോൾ നമ്മൾ കൂടുതൽ സമയം കണ്ടെത്തി. രാവിലെ എട്ട് മണിക്ക് സംഘടനാ പ്രവർത്തനം ഉണ്ടെങ്കിൽ, ആറ് മണിക്കോ, ഏഴ് മണിക്കോ ഓഫീസിൽ വരണം. അതിനനുസരിച്ച് നമ്മൾ തയ്യാറാകണം. സമയക്രമം പാലിക്കാൻ കഴിയുമെങ്കിൽ, അതിന് ഒരു മനസുണ്ടെങ്കിൽ നന്നായി തന്നെ രാഷ്ട്രീയവും പ്രൊഫഷനും കൊണ്ട് പോകാൻ കഴിയും." അരുൺകുമാർ പറഞ്ഞു. പ്രത്യേകിച്ച് പാർട്ടിയിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും അരുൺകുമാർ പറഞ്ഞു. 







 സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ അഭിഭാഷക ജോലിയോട് തനിക്ക് താൽപ്പര്യമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അഡ്വ. ജി ജനാർദ്ദനക്കുറുപ്പിൻറെ ജൂനിയറായിട്ടായിരുന്നു അരുൺകുമാർ പ്രാക്ടീസ് തുടങ്ങിയത്. തൊഴിലും രാഷ്ട്രീയപ്രവർത്തനവും കൂട്ടിയോജിപ്പ് മുന്നോട്ട് പോകുമ്പോൾ വളരെ വലിയ ആത്മവിശ്വാസമുണ്ട്, അതിൻറെ അഭിമാനമുണ്ട്. എല്ലാവരും നല്ല പിന്തുണ നൽകുന്നുണ്ട്.

Find Out More:

Related Articles: