കെഎസ്ആർടിസി എസി പ്രീമിയം ഇനി വേറെ റേഞ്ചിൽ: ഇൻ്റർനെറ്റ് ഫ്രീ, ഭക്ഷണം വാങ്ങാം സവിശേഷതകൾ ഏറെ!

Divya John
  കെഎസ്ആർടിസി എസി പ്രീമിയം ഇനി വേറെ റേഞ്ചിൽ: ഇൻ്റർനെറ്റ് ഫ്രീ, ഭക്ഷണം വാങ്ങാം സവിശേഷതകൾ ഏറെ! യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് എസി പ്രീമിയം ബസാണ് കെഎസ്ആർടിസി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും യാത്രാനുഭവവും നൽകുന്ന പുതിയ ബസുകളും റൂട്ടുകളും അനുവദിച്ച് നിരത്തിൽ കൂടുതൽ സജീവമാകുകയാണ് കെഎസ്ആർടിസി. 40 സീറ്റുകളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. പുഷ്ബാക്ക് സീറ്റും എസിയുമാണ് പുതിയ ബസിൻ്റെ പ്രത്യേകത. എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റുകളുണ്ട്. ഫുട് റെസ്റ്റ് സൗകര്യവുമുണ്ട്. സീറ്റുകൾക്ക് ഇടയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യമൊരുക്കും. 
  എസി പ്രവർത്തനം നിലച്ചാൽ സൈഡിലെ ഗ്ലാസുകൾ നീക്കാൻ സാധിക്കും. എസി പ്രവർത്തനം നിലച്ചാൽ എസി ബസിലെ യാത്ര ബുദ്ധിമുട്ടാകുന്ന അവസ്ഥ കണക്കിലെടുത്താണ് നീക്കാൻ സാധിക്കുന്ന സീറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. സീറ്റുകൾ നിറഞ്ഞാൽ സ്റ്റാൻഡുകളിൽ കയറാതെ വേഗത്തിലാകും ബസ് സഞ്ചരിക്കുക. 20 രൂപ അധികമായി നൽകി റിസർവ് ചെയ്താൽ സ്റ്റാൻഡിലേക്ക് പോകാതെ യാത്രക്കാരന് വഴിയിൽ നിന്നും കയറാനാകും. വേഗത്തിലാകും ബസ് സഞ്ചരിക്കുക. എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിന്റെ മിനിമം നിരക്ക് 40 രൂപയായിരിക്കും. പുലർച്ചെ 5.30ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച് 11.5ന് എറണാകുളത്ത് എത്തും. രണ്ടുമണിക്ക് എറണാകുളത്ത് നിന്നും തിരിച്ച് കോട്ടയം വഴി 10.35ന് തമ്പാനൂരിൽ എത്തിച്ചേരും.  
തിരുവനന്തപുരം മുതൽ എറണാകുളം വരെ 21 സ്റ്റോപ്പുകളാണ് ഉണ്ടാകുക. പുതിയതായി നിരത്തിലിറക്കിയ ബസ് സെക്രട്ടേറിയറ്റ് മുതൽ തമ്പാനൂർവരെ പരീക്ഷണയോട്ടം നടത്തിയത് മന്ത്രി ഗണേഷ് കുമാറാണ്. വണ്ടി നല്ല കണ്ടീഷനാണെന്ന് മന്ത്രി പറഞ്ഞു. എസി ബസിന് നിരക്ക് കുറവാണ്. എക്സ്പ്രസിന് താഴെയും സൂപ്പർ ഫാസ്റ്റിന് മുകളിലുമായാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ബസിൽ നിശ്ചിത രീതിയിൽ ഇൻ്റർനെറ്റ് സൗകര്യം സൗജന്യമായി നൽകാൻ ആലോചനയുണ്ട്. കാമറ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ബസിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.ബസിൻ്റെ കന്നി ഓട്ടത്തിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറാണ് വളയം പിടിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഓണസമ്മാനമായി ബസ് നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. 36 ലക്ഷം രൂപയാണ് ബസിൻ്റെ വില. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടുവരെ നീളുന്നതാണ് സർവീസ്. ആദ്യഘട്ടത്തിൽ കൊച്ചിവരെയാകും സർവീസ്.  സീറ്റുകൾക്ക് ഇടയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യമൊരുക്കും. എസി പ്രവർത്തനം നിലച്ചാൽ സൈഡിലെ ഗ്ലാസുകൾ നീക്കാൻ സാധിക്കും. എസി പ്രവർത്തനം നിലച്ചാൽ എസി ബസിലെ യാത്ര ബുദ്ധിമുട്ടാകുന്ന അവസ്ഥ കണക്കിലെടുത്താണ് നീക്കാൻ സാധിക്കുന്ന സീറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. സീറ്റുകൾ നിറഞ്ഞാൽ സ്റ്റാൻഡുകളിൽ കയറാതെ വേഗത്തിലാകും ബസ് സഞ്ചരിക്കുക. 20 രൂപ അധികമായി നൽകി റിസർവ് ചെയ്താൽ സ്റ്റാൻഡിലേക്ക് പോകാതെ യാത്രക്കാരന് വഴിയിൽ നിന്നും കയറാനാകും. വേഗത്തിലാകും ബസ് സഞ്ചരിക്കുക. എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിന്റെ മിനിമം നിരക്ക് 40 രൂപയായിരിക്കും. പുലർച്ചെ 5.30ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ച് 11.5ന് എറണാകുളത്ത് എത്തും. രണ്ടുമണിക്ക് എറണാകുളത്ത് നിന്നും തിരിച്ച് കോട്ടയം വഴി 10.35ന് തമ്പാനൂരിൽ എത്തിച്ചേരും.

Find Out More:

Related Articles: