ഷിൻഡെ വിവാദത്തിൽ പ്രതികരിച്ച് കുനാൽ കമ്ര! തമിഴ്‌നാട്ടിൽ നിന്നാണ് കുനാൽ കമ്ര പോലീസുമായി സംസാരിച്ചതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തത്. ഷിൻഡെയെ ലക്ഷ്യമിടാൻ പ്രതിപക്ഷം പണം നൽകിയെന്ന ആരോപണം നിഷേധിക്കുന്നതെന്നും തന്റെ സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ പരാമർശത്തിൽ കുനാൽ കമ്ര മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. കമ്രയുടെ പരാമർശത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യം അതിരുവിട്ട പെരുമാറ്റമാകരുതെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഇതിനിടെ, കുനാൽ കമ്രയുടെ 'ഗദ്ദാർ' പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ മുംബൈയിൽ പ്രതിഷേധ പ്രകടനം നടത്തി.
സംഭവത്തിൽ 35-ൽ അധികം ശിവസേന പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്കെതിരെ നടത്തിയ പരാമർശത്തിൽ തനിക്ക് ഖേദമില്ലെന്ന് ഹാസ്യനടൻ കുനാൽ കമ്ര. കോടതി ആവശ്യപ്പെട്ടാൽ മാത്രമേ മാപ്പ് പറയൂ എന്നും അദ്ദേഹം പറഞ്ഞു.ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി കുനാൽ കമ്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. 'പ്രിയ കുനൽ, ശക്തമായിരിക്കുക. നിങ്ങൾ തുറന്നുകാട്ടിയ വ്യക്തിയും കൂട്ടാളികളും നിങ്ങളെ പിന്തുടരും. എന്നാൽ ഈ സംസ്ഥാനത്തെ ആളുകൾക്ക് ഇതേ വികാരമാണുള്ളതെന്ന് മനസ്സിലാക്കുക, വോൾട്ടയർ പറഞ്ഞതുപോലെ, നിങ്ങളുടെ അഭിപ്രായം പറയാനുള്ള അവകാശത്തെ ഞാൻ മരണത്തോളം പിന്തുണയ്ക്കും' എന്ന് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.
അതേസമയം, കുനാൽ കമ്രയുടെ ഷോ നടത്തിയ മുംബൈയിലെ സ്റ്റുഡിയോ നഗരത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചുനീക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സംഭവം മഹാരാഷ്ട്രയിലെ രാഷ്ട്രീയ ആക്ഷേപഹാസ്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചർച്ച കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.കുനാൽ കമ്ര ഷിൻഡെയെ പരിഹസിക്കുകയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഈ വീഡിയോ വൈറലായതിനെ തുടർന്ന് ഷിൻഡെയുടെ അനുയായികൾ പ്രതിഷേധിക്കുകയും പരിപാടി സംഘടിപ്പിച്ച ഹോട്ടൽ അടിച്ച് തകർക്കുകയും ചെയ്തു. ഹോട്ടലും സ്റ്റുഡിയോയും നശിപ്പിച്ചതിന് 35-ൽ അധികം ശിവസേന പ്രവർത്തകരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ശിവസേന എംഎൽഎ മുർജി പട്ടേൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുനാൽ കമ്രക്കെതിരെ കേസ് ഫയൽ ചെയ്തത്.