സമാന്തയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിക്കില്ല എന്ന് പ്രഭാസ്; കാരണം വെളിപ്പെടുത്തി പ്രഭാസ്!

Divya John
 സമാന്തയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിക്കില്ല എന്ന് പ്രഭാസ്; കാരണം വെളിപ്പെടുത്തി പ്രഭാസ്! തമിഴിൽ വിജയ്, വിക്രം, സൂര്യ എന്നിങ്ങനെ പോകുമ്പോൾ തെലുങ്കിൽ നാഗ ചൈതന്യ, നാനി, വിജയ് ദേവരകൊണ്ട എന്നിങ്ങനെ പോകുന്നു സമാന്തയുടെ നായകന്മാരുടെ ലിസ്റ്റ്. എന്നാൽ അതിൽ പ്രഭാസ് ഉണ്ടായിരിക്കില്ല! സമാന്തയ്‌ക്കൊപ്പം എന്തുകൊണ്ടാണ് ഒരു സിനിമ പോലും ചെയ്യാത്തത് എന്ന ചോദ്യത്തിന് ഒരിക്കൽ പ്രഭാസ് വ്യക്തമായ ഉത്തരം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രഭാസിന്റെ നാൽപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ആ വീഡിയോ വീണ്ടും വൈറലായി. സൗത്ത് ഇന്ത്യൻ സിനിമയിൽ മിന്നിക്കയറുകയാണ് സമാന്ത റുത്ത് പ്രഭു. തമിഴിലും തെലുങ്കിലും എല്ലാ ഒരു വിധം എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും സമാന്ത അഭിനയിച്ചിട്ടുണ്ട്.



 
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം സ്റ്റാർ വാല്യു ഉള്ള നടിയാണ് സമാന്ത രുത്ത് പ്രഭു. വെബ് സീരീസുകളിലാണ് ഇപ്പോൾ സാം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. സിറ്റാഡൽ - ഹണി ബണ്ണിയാണ് ഉടനെ റിലീസിനെത്തുന്ന വെബ് സീരീസ്. രക്ത് ബ്രഹ്‌മാനന്ദ്; ദ ബ്ലഡി കങ്ഡം ആണ് അടുത്തത്.ഭാവിയിൽ ഇരുവരും ഒന്നിച്ചുള്ള സിനിമകൾ വരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. നേരത്തെ സാഹോ എന്ന ചിത്രത്തിൽ പ്രഭാസിന്റെ നായികയായ സമാന്ത വരുന്നു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് മാറി മറിഞ്ഞു. 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ശ്രദ്ധ കപൂർ പ്രഭാസിന്റെ നായികയായി വന്നു.സമാന്തയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിക്കില്ല, അതിന് കാരണം ഹൈറ്റാണ് എന്നാണ് പ്രഭാസ് പറഞ്ഞത്.



ഞാൻ ആറടി ഉയരമുണ്ട്, സമാന്തയ്ക്ക് 5.2 അടി ഉയരേമേയുള്ളൂ. അങ്ങനെയുള്ള തങ്ങൾ എങ്ങനെ ഒരുമിച്ച് അഭിനയിക്കും എന്നായിരുന്നു പ്രഭാസിന്റെ പ്രതികരണം. എന്നാൽ ഹൈറ്റ് വ്യത്യാസമുള്ള എത്രയോ നടീ-നടന്മാർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രഭാസിനെക്കാൾ ഉയരുമുള്ള റാണ ദഗുപതിയ്‌ക്കൊപ്പം പോലും സമാന്ത ജോഡി ചേർന്ന് അഭിനയിച്ചിട്ടില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. അത്ര തന്നെ ഹൈറ്റുള്ള പ്രഭാസിനൊപ്പം മൂന്നോളം സിനിമകൾ സമാന്ത ചെയ്തിട്ടുണ്ട്.സമാന്തയ്‌ക്കൊപ്പം എന്തുകൊണ്ടാണ് ഒരു സിനിമ പോലും ചെയ്യാത്തത് എന്ന ചോദ്യത്തിന് ഒരിക്കൽ പ്രഭാസ് വ്യക്തമായ ഉത്തരം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രഭാസിന്റെ നാൽപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ആ വീഡിയോ വീണ്ടും വൈറലായി.

Find Out More:

Related Articles: