ഭർത്താവ് ദീപക്കിനെ കുറിച്ച് അപർണയുടെ അഭിപ്രായം; വീട്ടിലും ഭയങ്കര ജാഡയാ! സിനിമ സെലിബ്രിറ്റികൾക്ക് പ്രണയം ഒളിപ്പിച്ചുവയ്ക്കാൻ കഴിയില്ല, എങ്ങനെയെങ്കിലും തേടി കണ്ടുപിടിച്ചിരിയ്ക്കും. എന്നാൽ അപർണ ദാസിന്റെയും ദീപക് പറമ്പോലിന്റെയും പ്രണയത്തെ കുറിച്ച് പാപ്പരാസികൾക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. വർഷങ്ങളോളം ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്നു ഞങ്ങൾ എന്ന് ദീപക് പറമ്പോൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ പോലും റിലേഷൻഷിപ് മറച്ചുവയ്ക്കാൻ ഒരുപാട് പ്രയാസപ്പെട്ടു. ഒരുമിച്ച് എവിടെയെങ്കിലും പോയാൽ പോലും ഫോട്ടോകൾ ഒന്നും ഇടാൻ പറ്റില്ലായിരുന്നു. ഞാനൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് ആഴ്ചകളോളം കാത്തിരുന്നാണ്, അതേ സ്ഥലത്തുള്ള ഒരു ഫോട്ടോ അപർണ പോസ്റ്റ് ചെയ്യുന്നത്. എന്നിട്ടും അടുപ്പമുള്ള ചിലർ കണ്ടെത്തിയിരുന്നു.
ഇത് കല്യാണം വരെ എത്തില്ലേ എന്ന് സംശയിച്ചവരും ഉണ്ടത്രെ. ദീപക് പറമ്പോലിന്റെയും അപർണ ദാസിന്റെയും വിവാഹം ആരാധകർക്കൊരു സർപ്രൈസ് ആയിരുന്നു.ഇപ്പോഴിതാ ദീപക് പറമ്പോലിനെ കുറിച്ച് പരസ്യമായി അപർണ ദാസ് പറഞ്ഞ ഒരു വീഡിയോ ആണ് വൈറലാവുന്നത്. സിനിമ തിയേറ്ററിലേക്ക് കയറവെ പിന്നാലെ വന്ന മാധ്യമങ്ങളെ മാറ്റി ദീപക് പെട്ടന്ന് കടന്ന് പോയപ്പോൾ, ജാഡയാണോ എന്ന് കൂട്ടത്തിലാരോ ചോദിച്ചു. അപ്പോഴാണ് അപർണയുടെ പ്രതികരണം വന്നത്. 'വീട്ടിലും ഇങ്ങനെ തന്നെയാണ്, ഭയങ്കര ജാഡ' എന്നാണ് അപർണ പറഞ്ഞത്. പക്ഷേ ഉടനെ തിരുത്തി, 'ഇല്ലട്ടോ, ആള് പാവാ' എന്ന്.
വിവാഹ സമയത്ത് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാൻ കൂട്ടാക്കാത്ത ദീപക് പറമ്പോലിനെ കുറിച്ച്, ഭയങ്കര ജാഡയാണെന്ന പൊതു സംസാരം ഉണ്ടായിരുന്നു. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ രാഷ്ട്രീയക്കാരന്റെ വേഷത്തിലൂടെയാണ്. പിന്നീട് നായകനായും സഹതാരമായും ദീപക് നിറഞ്ഞു നിന്നു. ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന സൂക്ഷ്മദർശിനി എന്ന ചിത്രത്തിൽ നസ്‌റിയ നസീമിന്റെ ഭർത്താവായി എത്തുന്നത് ദീപക് പറമ്പോലാണ്. വിനീത് ശ്രീനിവാസന്റെ മലർവാടി ആട്‌സ്‌ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോലിന്റെയും തുടക്കം.
ഞാനൊരു ഫോട്ടോ പോസ്റ്റ് ചെയ്ത് ആഴ്ചകളോളം കാത്തിരുന്നാണ്, അതേ സ്ഥലത്തുള്ള ഒരു ഫോട്ടോ അപർണ പോസ്റ്റ് ചെയ്യുന്നത്. എന്നിട്ടും അടുപ്പമുള്ള ചിലർ കണ്ടെത്തിയിരുന്നു. ഇത് കല്യാണം വരെ എത്തില്ലേ എന്ന് സംശയിച്ചവരും ഉണ്ടത്രെ. ദീപക് പറമ്പോലിന്റെയും അപർണ ദാസിന്റെയും വിവാഹം ആരാധകർക്കൊരു സർപ്രൈസ് ആയിരുന്നു.ഇപ്പോഴിതാ ദീപക് പറമ്പോലിനെ കുറിച്ച് പരസ്യമായി അപർണ ദാസ് പറഞ്ഞ ഒരു വീഡിയോ ആണ് വൈറലാവുന്നത്. സിനിമ തിയേറ്ററിലേക്ക് കയറവെ പിന്നാലെ വന്ന മാധ്യമങ്ങളെ മാറ്റി ദീപക് പെട്ടന്ന് കടന്ന് പോയപ്പോൾ, ജാഡയാണോ എന്ന് കൂട്ടത്തിലാരോ ചോദിച്ചു. അപ്പോഴാണ് അപർണയുടെ പ്രതികരണം വന്നത്. 'വീട്ടിലും ഇങ്ങനെ തന്നെയാണ്, ഭയങ്കര ജാഡ' എന്നാണ് അപർണ പറഞ്ഞത്. പക്ഷേ ഉടനെ തിരുത്തി, 'ഇല്ലട്ടോ, ആള് പാവാ' എന്ന്. വിവാഹ സമയത്ത് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാൻ കൂട്ടാക്കാത്ത ദീപക് പറമ്പോലിനെ കുറിച്ച്, ഭയങ്കര ജാഡയാണെന്ന പൊതു സംസാരം ഉണ്ടായിരുന്നു.