മകൻ പുതുവസ്ത്രം വാങ്ങിത്തന്നപ്പോൾ വികാരഭരിതനായതിനെക്കുറിച്ച് പത്മകുമാർ!

Divya John
   മകൻ പുതുവസ്ത്രം വാങ്ങിത്തന്നപ്പോൾ വികാരഭരിതനായതിനെക്കുറിച്ച് പത്മകുമാർ!  
മകൻ പുതുവസ്ത്രം വാങ്ങിത്തന്നപ്പോൾ വികാരഭരിതനായതിനെക്കുറിച്ച് പത്മകുമാർ! ഈ വീട്ടിലൊരു ജോലിക്കാരൻ വന്നിട്ടുണ്ടല്ലോ. ജോലിക്കാരന്റെ കൈകൊണ്ട് ഞങ്ങൾക്കെല്ലാം ഓണക്കോടി വാങ്ങിയിട്ടുണ്ട്. അതാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നതെന്നായിരുന്നു പത്മകുമാർ പറഞ്ഞത്. അച്ഛനായിരുന്നു മകൻ ഓണക്കോടി സമ്മാനിച്ചത്. എന്റെ ജീവിതത്തിൽ ആദ്യമായാണ് എന്റെ മകൻ എനിക്കൊരു ഓണക്കോടി വാങ്ങിച്ച് തരുന്നത്. ഇനി അഭിരാമിയും തരുമല്ലോയെന്നായിരുന്നു മകൻ ചോദിച്ചത്. അച്ഛന് ഇഷ്ടപ്പെടുമോയെന്നറിയില്ലെന്ന് പറഞ്ഞായിരുന്നു സത്യ മുണ്ട് നൽകിയത്. ഓ, ഇത് ചാണകപ്പച്ചയാണല്ലോ, എനിക്ക് ഇഷ്ടപ്പെട്ട കളർ എന്ന് പത്മകുമാർ പറഞ്ഞപ്പോൾ നേവി ബ്ലൂ വേണോ, അതോ ഈ കളറാണോ എന്ന് എന്നോട് വിളിച്ച് ചോദിച്ചിരുന്നു എന്നായിരുന്നു ഭാര്യയുടെ കമന്റ്. അപ്പോൾ ക്രെഡിറ്റ് അമ്മയ്ക്ക് പോയല്ലേയെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. അഭിനേതാവും സംവിധായകനുമായ എംബി പത്മകുമാർ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. 



ഇത്തവണത്തെ ഓണത്തിന് മകൻ ഡ്രസ് വാങ്ങിത്തന്നതിനെക്കുറിച്ചും, കുടുംബസമേതമായി ഓണം ആഘോഷിച്ചതിനെക്കുറിച്ചും പറഞ്ഞായിരുന്നു പുതിയ വീഡിയോ.കുടുംബസമേതമായി തന്നെ സദ്യയൊരുക്കിയിരുന്നു ഇത്തവണ. സത്യയുടെ ഫ്രണ്ട്‌സും വീട്ടിലേക്ക് വന്നിരുന്നു. എത്ര അധ്വാനിച്ചാലും മനസിന് സന്തോഷമുണ്ടെങ്കിൽ ക്ഷീണം അനുഭവപ്പെടില്ലെന്നും പത്മകുമാർ പറയുന്നുണ്ടായിരുന്നു. എല്ലാവരും ചേർന്ന് സദ്യയൊരുക്കുമ്പോൾ മനസും കൂടെ അതിൽ ചേർത്തിടുക. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ അടുത്ത തലമുറ അത് കണ്ട് പഠിക്കുകയാണ് ചെയ്യുന്നത്്. ഞങ്ങളുടെ ഇടയിലും വഴക്കുകളൊക്കെ ഉണ്ടാവാറുണ്ട്. അതിനിടയിലും കിട്ടുന്ന സന്തോഷമാണ് മുന്നോട്ട് നടക്കാനുള്ള ഊർജം തരുന്നത്. എന്നെ സംബന്ധിച്ച് വലിയൊരു പ്രിവിലേജാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 



സത്യ അത്ര പിശുക്കനൊന്നുമല്ല കേട്ടോ, ഇതിനൊക്കെ നല്ല വിലയുണ്ടല്ലോയെന്നായിരുന്നു പത്മകുമാറിന്റെ ചോദ്യം. സത്യയ്ക്ക് ഡ്രസ് എവിടെ എന്ന് ചോദിച്ചപ്പോൾ എനിക്ക് ഞാൻ എടുത്തില്ലെന്നായിരുന്നു മറുപടി. എന്നാൽ കൈയ്യോടെ പോയി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ഓണക്കോടി വാങ്ങുന്നതും അദ്ദേഹം കാണിച്ചിരുന്നു. നമ്മുടെ കുട്ടികളെ വലിയ സമ്പാദ്യമോ, ബാങ്ക് ബാലൻസോ കൊടുത്ത്, വലിയ മുന്തിയ കോളേജിലും ചേർത്ത് പഠിപ്പിച്ചിട്ട് അറിവ് നേടിക്കൊടുക്കുക എന്നതിലല്ല കാര്യം. ജീവിതത്തിന്റെ തിരിച്ചറിവ് കൂടി അവർക്കുണ്ടാക്കി കൊടുക്കുക എന്നതാണ് ചെയ്യാനുള്ളതെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. അങ്ങനെ വരുമ്പോൾ അവരുടെ ജീവിതം നന്നാവും. അവരും ഇതുപോലെ കുടുംബത്തിനൊപ്പമായി എല്ലാം ആഘോഷിക്കും.



 ഈ ഓണക്കാലം ഞങ്ങൾക്ക് സന്തോഷമായിരുന്നു. ഇനിയങ്ങോട്ടും സന്തോഷം നിലനിൽക്കണമേ എന്ന പ്രാർത്ഥന മാത്രം എന്നും പറഞ്ഞായിരുന്നു പത്മകുമാർ സംസാരം അവസാനിപ്പിച്ചത്. കുടുംബസമേതമായി തന്നെ സദ്യയൊരുക്കിയിരുന്നു ഇത്തവണ. സത്യയുടെ ഫ്രണ്ട്‌സും വീട്ടിലേക്ക് വന്നിരുന്നു. എത്ര അധ്വാനിച്ചാലും മനസിന് സന്തോഷമുണ്ടെങ്കിൽ ക്ഷീണം അനുഭവപ്പെടില്ലെന്നും പത്മകുമാർ പറയുന്നുണ്ടായിരുന്നു. എല്ലാവരും ചേർന്ന് സദ്യയൊരുക്കുമ്പോൾ മനസും കൂടെ അതിൽ ചേർത്തിടുക. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ അടുത്ത തലമുറ അത് കണ്ട് പഠിക്കുകയാണ് ചെയ്യുന്നത്്. ഞങ്ങളുടെ ഇടയിലും വഴക്കുകളൊക്കെ ഉണ്ടാവാറുണ്ട്. അതിനിടയിലും കിട്ടുന്ന സന്തോഷമാണ് മുന്നോട്ട് നടക്കാനുള്ള ഊർജം തരുന്നത്.

Find Out More:

Related Articles: