അച്ഛനെയും അമ്മയെയും ഞാൻ അത്രയും ബുദ്ധിമുട്ടിച്ചു എന്ന് അനുമോൾ!

Divya John
 അച്ഛനെയും അമ്മയെയും ഞാൻ അത്രയും ബുദ്ധിമുട്ടിച്ചു എന്ന് അനുമോൾ! അകം, വെടിവഴിപാട്, ചായില്യം, ഞാൻ തുടങ്ങിയ ഓരോ സിനിമകളിലും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെയാണ് അനുമോൾ അവതരിപ്പിച്ചത്. ഇപ്പോൾ തമിഴ് സിനിമാ ലോക്തും, വെബ് സീരീസുകളിലും എല്ലാം സജീവമായ അനുമോൾ തമിഴ്‌നാട്ടുകാരും തന്നെ സ്വീകരിച്ച സന്തോഷത്തിലാണ്.
എന്നാൽ സിനിമയിൽ ഇത്രയും കരുത്തുള്ള വേഷം ചെയ്യുന്ന താൻ, ഒരു കരച്ചിൽ റാണിയാണ് എന്ന് വെളിപ്പെടുത്തുന്നു. ഒരാൾ എന്നെ തുറിച്ചൊന്ന് നോക്കിയാൽ കരയുന്ന ടൈപ്പ് ആളാണ് താൻ എന്നാണ് അനുമോളുടെ വെളിപ്പെടുത്തൽ. സൂര്യ മ്യൂസിക് ചാനലിലെ, മ്യൂസിക് കഫെ എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു നടി. അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനുമോൾ. ഞാനും അനിയത്തിയും മാത്രമാണ് പെൺകുട്ടികൾ, മറ്റ് കസിൻസ് ഒക്കെ ആൺ കുട്ടികളാണ്. അവള് പെൺകുട്ടിയല്ലേ, കുഞ്ഞല്ലേ എന്ന് മറ്റുള്ളവർ പറയുന്നതും പിന്നീട് ഞാൻ മുതലെടുത്തു.



ചേട്ടൻ എന്നെ നോക്കി, എന്റെ ബാഗ് എടുത്തു, പെൻസിലെടുത്തു എന്നൊക്കെ പറഞ്ഞ് അപ്പോഴും കരച്ചിലായിരുന്നു. ഭയങ്കര വാശിയായിരുന്നു എനിക്ക്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയിട്ടുണ്ട്. ഒരു തോർത്ത് മുണ്ടിൽ ഏറ്റവും പുതിയ പട്ടുപാവട എല്ലാം മടക്കിവച്ച് കെട്ടിയിട്ട് എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. പക്ഷേ പോയത് പോലെ തന്നെ തിരിച്ചിങ്ങ് പോരും- അനുമോൾ പറഞ്ഞു. തറയിൽ വച്ചാൽ ഉറുമ്പ് കടിക്കുന്നു എന്ന് പറഞ്ഞ് കരയും, കട്ടിലിൽ കിടത്തിയാൽ എന്നെ കട്ടിൽ എടുത്തുകൊണ്ടു പോകുന്നു എന്ന് പറഞ്ഞു കരയും. സ്‌കൂളിൽ ചേർത്തപ്പോൾ അപ്പോഴും പല കാരണങ്ങളായിരുന്നു എനിക്ക് കരയാൻ. ചെറുപ്പത്തിൽ അത്രയും ബുദ്ധിമുട്ടിയാണ് അച്ഛനും അമ്മയും എന്നെ വളർത്തിയത്.



താഴത്തും തറയിലും വയ്ക്കാതെ നോക്കി എന്നൊക്കെ പറയില്ലേ, അതുപോലെയായിരുന്നു. അവർ നോക്കിയതല്ല, അവരെ കൊണ്ട് ഞാൻ നോക്കിപ്പിച്ചതായിരുന്നു. രണ്ട് പേരും ജോലിയുള്ളവരാണ്, അവരെ ഞാൻ അത്രയും ബുദ്ധിമുട്ടിക്കും. എന്തിനും ഏതിനും പരാതിയും കരച്ചിലും ആണ്. അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അനുമോൾ. അകം, വെടിവഴിപാട്, ചായില്യം, ഞാൻ തുടങ്ങിയ ഓരോ സിനിമകളിലും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെയാണ് അനുമോൾ അവതരിപ്പിച്ചത്. 


ഇപ്പോൾ തമിഴ് സിനിമാ ലോക്തും, വെബ് സീരീസുകളിലും എല്ലാം സജീവമായ അനുമോൾ തമിഴ്‌നാട്ടുകാരും തന്നെ സ്വീകരിച്ച സന്തോഷത്തിലാണ്.എന്നാൽ സിനിമയിൽ ഇത്രയും കരുത്തുള്ള വേഷം ചെയ്യുന്ന താൻ, ഒരു കരച്ചിൽ റാണിയാണ് എന്ന് വെളിപ്പെടുത്തുന്നു. ഒരാൾ എന്നെ തുറിച്ചൊന്ന് നോക്കിയാൽ കരയുന്ന ടൈപ്പ് ആളാണ് താൻ എന്നാണ് അനുമോളുടെ വെളിപ്പെടുത്തൽ. സൂര്യ മ്യൂസിക് ചാനലിലെ, മ്യൂസിക് കഫെ എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു നടി.

Find Out More:

Related Articles: