ഇതാണ് ജോമോൻ ടി ജോണിന്റെ ഭാര്യ അൻസു, പുതിയ ചിത്രം വൈറലാവുന്നു!

Divya John
 ഇതാണ് ജോമോൻ ടി ജോണിന്റെ ഭാര്യ അൻസു, പുതിയ ചിത്രം വൈറലാവുന്നു! വിവാഹ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത് ജോമോൻ തന്നെയാണ്. എന്നാൽ അതിന് ശേഷം ഒരു ഫോട്ടോ പോലും പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ ഭാര്യ അൻസു ജോമോനെ കൊളാബ് ചയെ്ത് പങ്കുവച്ച പുതിയ ഫോട്ടോ വൈറലാവുന്നു. 'ഹോം' എന്ന ക്യാപ്ഷനോടെ ലവ് ഇമോജിയും ഇട്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായയ ഷാനി ഷകിയാണ് ഫോട്ടോ എടുത്തിരിയ്ക്കുന്നത്. ഷാനിയെ ടാഗ് ചെയ്ത് പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ, 'നിങ്ങൾ രണ്ട് പേരും ക്യൂട്ടാണ്' എന്ന് ഫോട്ടോഗ്രാഫർ കമന്റിട്ടു. സുരഭി ലക്ഷ്മി, വിൻസി, ശിവരാജ് തുടങ്ങി നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് താഴെ കമൻരുകളുമായി എത്തിയിട്ടുണ്ട്. 2023 ഡിസംബറിൽ ആയിരുന്നു ഛായാഗ്രഹകൻ ജോമോൻ ടി ജോണിന്റെ വിവാഹം കഴിഞ്ഞത്.
  അൻസു എൽസ വർഗ്ഗീസ് എന്നാണ് ജോമോന്റെ ഭാര്യയുടെ യഥാർത്ഥ പേര്. എൻജിനിയർ, ഗവേഷക, പ്രൊഡ്യൂസർ, ഡിസൈനർ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്.
 നടി ആൻ അഗസ്റ്റിനായിരുന്നു ജോമോൻ ടി ജോണിന്റെ ആദ്യ ഭാര്യ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2014 ൽ ആയിരുന്നു ജോണിന്റെയും ആനിന്റെയും വിവാഹം. ഏഴ് വർഷത്തെ ദാമ്പത്യം 2021 ൽ നിയമപരമായി അവസാനിച്ചു. ആനിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ജോമോൻ ആയിരുന്നു എന്നത് അന്ന് വാർത്താ ശ്രദ്ധ നേടിയിരുന്നു. വിവാഹ മോചനത്തിന് ശേഷം തന്റേതായ ലോകത്ത്, തിരക്കുകളിൽ കഴിയുകയാണ് ആൻ. അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല.  ചാപ്പാകുരിശ് എന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചുകൊണ്ട് ഇന്റസ്ട്രിയിൽ എത്തിയതാണ് ജോമോൻ ടി ജോൺ. പിന്നീട് ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്തീൻ, ചാർലി തുടങ്ങി എടുത്ത സിനിമകൾ എല്ലാം സൂപ്പർ ഹിറ്റായിരുന്നു. 'ഹോം' എന്ന ക്യാപ്ഷനോടെ ലവ് ഇമോജിയും ഇട്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായയ ഷാനി ഷകിയാണ് ഫോട്ടോ എടുത്തിരിയ്ക്കുന്നത്. ഷാനിയെ ടാഗ് ചെയ്ത് പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ, 'നിങ്ങൾ രണ്ട് പേരും ക്യൂട്ടാണ്' എന്ന് ഫോട്ടോഗ്രാഫർ കമന്റിട്ടു. സുരഭി ലക്ഷ്മി, വിൻസി, ശിവരാജ് തുടങ്ങി നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് താഴെ കമൻരുകളുമായി എത്തിയിട്ടുണ്ട്.

Find Out More:

Related Articles: