ജയശങ്കർ കാരിമുട്ടം നായകനാകുന്ന മറുവശം ക്യാരക്ടർ പോസ്റ്റർ പുറത്ത്!

Divya John
 ജയശങ്കർ കാരിമുട്ടം നായകനാകുന്ന മറുവശം ക്യാരക്ടർ പോസ്റ്റർ പുറത്ത്! ജയശങ്കറിന്റെ പുതിയ ചിത്രമായ മറുവശത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയകൃഷ്ണന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിർമ്മിക്കുന്നതും അനുറാമാണ്. കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിൻ സിദ്ദിഖ്, പ്രശാന്ത് അലക്‌സാണ്ടർ, കൈലാഷ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്.  ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടൻ ജയശങ്കർ കാരിമുട്ടം നായകനാകുന്നു.മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കർ നായകനിരയിലേക്ക് എത്തുന്നത്.



സ്‌ക്കൂൾ പഠനകാലം മുതൽ നാടകരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ജയശങ്കർ 1994 ലാണ് സിനിമയിലേക്ക് എത്തുന്നത്. ഏറെ വൈകിയെങ്കിലും നായകനിരയിലേക്ക് താൻ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ജയശങ്കർ പറഞ്ഞു. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകർ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കർ സൂചിപ്പിച്ചു.പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി.
ശ്രീജിത്ത് രവി, അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി, ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് .തുടങ്ങിയവരാണ് താരങ്ങൾ. ബാനർ -റാംസ് ഫിലിം ഫാക്ടറി,



രചന , സംവിധാനം -അനുറാം. മാർട്ടിൻ മാത്യു - ഛായാഗ്രഹണം, ഗാനരചന -ആന്റണി പോൾ, സംഗീതം - അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, പി ആർ ഒ- പി ആർ സുമേരൻ. 'വധു ഡോക്ടറാണ്' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ജയശങ്കർ കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്. അദ്ദേഹം അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും തന്റേതായ ഒരു കൈയ്യൊപ്പ് ചാർത്തിയതിലൂടെ മലയാളികൾക്ക് സുപരിചിതനാണ് താരം.
ഭ്രമരം, പളുങ്ക്, ആമേൻ, മഹേഷിന്റെ പ്രതികാരം, ഞാൻ പ്രകാശൻ തുടങ്ങി നൂറോളം ചിത്രങ്ങളിൽ ജയശങ്കർ അഭിനയിച്ചിട്ടുണ്ട്.



എല്ലാം മികച്ച കഥാപാത്രങ്ങളായിരുന്നു. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കർ നായകനിരയിലേക്ക് എത്തുന്നത്. സ്‌ക്കൂൾ പഠനകാലം മുതൽ നാടകരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ജയശങ്കർ 1994 ലാണ് സിനിമയിലേക്ക് എത്തുന്നത്. ഏറെ വൈകിയെങ്കിലും നായകനിരയിലേക്ക് താൻ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ജയശങ്കർ പറഞ്ഞു. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകർ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കർ സൂചിപ്പിച്ചു.

Find Out More:

Related Articles: