ജീവിതമാണ് സംസാരിക്കുന്നത്"! ഗോകുൽ ഇപ്പോഴും അത് പ്രതീക്ഷിക്കുന്നുണ്ട്; മക്കളെ കുറിച്ച് സുരേഷ് ഗോപി!

Divya John
 ജീവിതമാണ് സംസാരിക്കുന്നത്"! ഗോകുൽ ഇപ്പോഴും അത് പ്രതീക്ഷിക്കുന്നുണ്ട്; മക്കളെ കുറിച്ച് സുരേഷ് ഗോപി! അഭിനയവും രാഷ്ട്രീയവും എല്ലാം മാറ്റി നിർത്തിയാൽ നല്ലൊരു ഗൃഹനാഥനും നല്ലൊരു അച്ഛനും കൂടിയാണ് അദ്ദേഹം. കിട്ടുന്ന ഒഴിവുസമയങ്ങൾ കൂടുതലും മക്കൾക്കും ഭാര്യക്കും ഒപ്പം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യൻ. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം മക്കളെ കുറിച്ചും കുടുംബത്തെക്കുറിച്ചും വാ തോരാതെ അദ്ദേഹം സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വീട്ടിൽ മക്കൾക്കൊപ്പം ഏറ്റവും അധികം സംസാരിക്കാനുള്ളത് എന്തിനെക്കുറിച്ചാണ് എന്ന് അദ്ദേഹം പറയുകയാണ്. മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ സ്റ്റാർ എന്നതിൽ ഉപരി നല്ലൊരു പൊതുപ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി.  

"സിനിമയും ഇല്ല രാഷ്ട്രീയവും ഇല്ല. ഞങ്ങൾ സംസാരിക്കുന്നത് ജീവിതത്തെ കുറിച്ചാണ്. അതിപ്പോൾ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും ഒരു ഇൻസിഡന്റ് കാണും. അതിനെക്കുറിച്ച് നാഷണൽ അഡ്മിനിസ്ട്രേഷന്റെ ഭാഗമായിരുന്ന എന്റെ ചിന്തകളെക്കുറിച്ച് ഞാൻ സംസാരിക്കും. അതിനേക്കാൾ കുറച്ചു കൂടി സാമൂഹികമായ ആംഗിളിൽ ഗോകുൽ അതിന് മറുപടി പറയും. അവൻ ഒരു സോഷ്യലിസ്റ്റ് മനുഷ്യനാണ്. അവന് ഒരു പാർട്ടിയോടും ഇഷ്ടമോ ഒരു പാർട്ടിയോടും വെറുപ്പോ ഇല്ല. ഈ രാജ്യത്തെ ജനങ്ങൾക്ക് പരിശുദ്ധമായ ഒരു ഭരണം ലഭിക്കും എന്ന് അവൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്" സുരേഷ് ഗോപി പറയുന്നു. "താങ്കളുടെ സൂപ്പർ സ്റ്റാർഡം തുടങ്ങുമ്പോൾ കുട്ടികൾ ഒക്കെ ചെറുതായിരുന്നു. ഇപ്പോഴും താങ്കൾ സൂപ്പർ സ്റ്റാർ ആണ് പക്ഷെ കുട്ടികൾ ഒക്കെ വലുതായി. ഒരു അച്ഛൻ എന്ന നിലയിൽ കുട്ടികളോട് നടത്തിക്കൊണ്ടിരുന്ന സംഭാഷണങ്ങൾ ഇപ്പോൾ മാറിക്കാണും. 

ഇപ്പോൾ വീടിനുള്ളിൽ രാധികയും സുരേഷ് ഗോപിയും പിള്ളേരോട് ഇപ്പോൾ എന്തൊക്കെയാണ് സംസാരിക്കാറുള്ളത്" എന്ന അവതാരികയുടെ ചോദ്യത്തിനാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്.
"അച്ഛനും അമ്മയും പറയുന്നത് മാത്രമാണ് ശരി എന്ന രീതിയിൽ മക്കളെ വളർത്താതെ അവരെ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അതിനു മുൻ‌തൂക്കം കൊടുത്തു വളർത്തുന്ന നിങ്ങളാണ് യഥാർത്ഥ അച്ഛൻ" എന്നാണ് ആരാധകർ സുരേഷ് ഗോപിയുടെ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെടുന്നത്. 'എല്ലാ അച്ഛൻ അമ്മമാരും വീട്ടിലുള്ള മക്കളോട് സംസാരിക്കാൻ സമയം കണ്ടെത്തുകയും സുരേഷേട്ടൻ പറഞ്ഞത് പോലെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും" എന്നും ആരാധകർ പറയുന്നുണ്ട്.

"സിനിമയും ഇല്ല രാഷ്ട്രീയവും ഇല്ല. ഞങ്ങൾ സംസാരിക്കുന്നത് ജീവിതത്തെ കുറിച്ചാണ്. അതിപ്പോൾ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും ഒരു ഇൻസിഡന്റ് കാണും. അതിനെക്കുറിച്ച് നാഷണൽ അഡ്മിനിസ്ട്രേഷന്റെ ഭാഗമായിരുന്ന എന്റെ ചിന്തകളെക്കുറിച്ച് ഞാൻ സംസാരിക്കും. അതിനേക്കാൾ കുറച്ചു കൂടി സാമൂഹികമായ ആംഗിളിൽ ഗോകുൽ അതിന് മറുപടി പറയും. അവൻ ഒരു സോഷ്യലിസ്റ്റ് മനുഷ്യനാണ്. അവന് ഒരു പാർട്ടിയോടും ഇഷ്ടമോ ഒരു പാർട്ടിയോടും വെറുപ്പോ ഇല്ല. ഈ രാജ്യത്തെ ജനങ്ങൾക്ക് പരിശുദ്ധമായ ഒരു ഭരണം ലഭിക്കും എന്ന് അവൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്" സുരേഷ് ഗോപി പറയുന്നു. "താങ്കളുടെ സൂപ്പർ സ്റ്റാർഡം തുടങ്ങുമ്പോൾ കുട്ടികൾ ഒക്കെ ചെറുതായിരുന്നു. ഇപ്പോഴും താങ്കൾ സൂപ്പർ സ്റ്റാർ ആണ് പക്ഷെ കുട്ടികൾ ഒക്കെ വലുതായി. ഒരു അച്ഛൻ എന്ന നിലയിൽ കുട്ടികളോട് നടത്തിക്കൊണ്ടിരുന്ന സംഭാഷണങ്ങൾ ഇപ്പോൾ മാറിക്കാണും.
 
Find Out More:

Related Articles: