ഇപ്പോഴും എന്റെ സ്വപ്‌നമാണത്, കറങ്ങിത്തിരിഞ്ഞ് അവിടേക്ക് തന്നെ എത്തി എന്നും വരാം; അന്ന് കാവ്യ മാധവൻ പറഞ്ഞത്!

Divya John
 ഇപ്പോഴും എന്റെ സ്വപ്‌നമാണത്, കറങ്ങിത്തിരിഞ്ഞ് അവിടേക്ക് തന്നെ എത്തി എന്നും വരാം; അന്ന് കാവ്യ മാധവൻ പറഞ്ഞത്!  മറ്റാർക്കും അവകാശം പറയാൻ കഴിയാത്ത മലയാളത്തിന്റെ മാത്രം നടി. ഒന്നോ, രണ്ടോ തമിഴ് സിനിമകളിൽ ചെറുതായി ഒന്ന് സാന്നിധ്യം അറിയിച്ചു എന്നതൊഴിച്ചാൽ, കാവ്യ മലയാള സിനിമ വിട്ട് എങ്ങോട്ടും പോയിട്ടില്ല. ആദ്യത്തെ വിവാഹത്തിന് ശേഷം ചെറിയൊരു ഗ്യാപ് എടുത്ത നടി പിന്നീട് ശക്തമായി തിരിച്ചുവന്നിരുന്നു. ഇപ്പോൾ ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂർണമായും അകന്ന് നിൽക്കുന്നു. കാവ്യ അഭിനയത്തിലും സോഷ്യൽ മീഡിയയിലും ഒന്നും അത്ര സജീവമല്ല എങ്കിലും, നടിയെ സംബന്ധിയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ നിരന്തരം പങ്കുവച്ചുകൊണ്ടേയിരിക്കുകയാണ്. കാവ്യ മുൻപ് പല അഭിമുഖങ്ങളിലും തന്റെ ആഗ്രഹങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞ വീഡിയോ, നടിയുടെ പേരിലുള്ള സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലാവുന്നുണ്ട്.




അങ്ങനെ ഇപ്പോൾ വൈറലാവുന്നത് കാവ്യ തന്റെ വീട് എന്ന സ്വപ്നത്തെ കുറിച്ച് സംസാരിച്ചകാണ്. അഭിനയത്തിൽ നിന്നും പൂർണമായും അകന്ന് നിൽക്കുകയാണെങ്കിലും, കാവ്യ മാധവൻ എന്നും മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. 'രണ്ട് നില വീടൊന്നും എനിക്ക് വേണ്ട. ഈ തിരക്കുകളിൽ നിന്നെല്ലാം മാറി, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകൾക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്. ചുറ്റും വരാന്തകൾ ഉണ്ടായിരിക്കണം. മഴപെയ്യുമ്പോൾ ആ വരാന്തയിൽ ഇരുന്ന് കിഴങ്ങും, കട്ടനും ഒക്കെ കഴിക്കണം. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പിൽ കൃഷി ചെയ്യണം. വീട്ടിലൊരു പശു ഉണ്ടായിരിക്കണം. ജോലിക്കാരൊന്നും ഇല്ലാത്ത അവസ്ഥയിലും, എനിക്ക് ഒറ്റയ്ക്ക് എല്ലാം നോക്കാവുന്ന തരത്തിൽ, അത്രയും കുഞ്ഞ് വീടായാൽ മതി' എന്നാണ് കാവ്യ പറഞ്ഞത്.



പണ്ടെപ്പോഴോ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ഇപ്പോഴും അങ്ങനെ തന്നെയുണ്ട് എന്നും കാവ്യ പറയുന്നുണ്ട്. ആ ആഗ്രഹം മാറ്റിയിട്ടൊന്നുമില്ല. ഇപ്പോഴും എന്റെ സ്വപ്‌നമാണത്. ആർക്കറിയാം, കറങ്ങിത്തിരിഞ്ഞ് ഒരിക്കൽ ആ ആഗ്രഹത്തിലേക്ക് തന്നെ തിരിച്ചെത്തിയേക്കാം. നീലേശ്വരത്ത് എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി അങ്ങനെ ഒരു വീടും, കൃഷിയുമൊക്കെ ആയി മാറി എന്നും വരാം എന്നാണ് ദിലീപുമായുള്ള വിവാഹത്തിനൊക്കെ മുൻപ് നൽകിയ ആ അഭിമുഖത്തിൽ കാവ്യ മാധവൻ പറയുന്നത്.


കാവ്യ അഭിനയത്തിലും സോഷ്യൽ മീഡിയയിലും ഒന്നും അത്ര സജീവമല്ല എങ്കിലും, നടിയെ സംബന്ധിയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ നിരന്തരം പങ്കുവച്ചുകൊണ്ടേയിരിക്കുകയാണ്. കാവ്യ മുൻപ് പല അഭിമുഖങ്ങളിലും തന്റെ ആഗ്രഹങ്ങളെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചും ഒക്കെ പറഞ്ഞ വീഡിയോ, നടിയുടെ പേരിലുള്ള സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലാവുന്നുണ്ട്. അങ്ങനെ ഇപ്പോൾ വൈറലാവുന്നത് കാവ്യ തന്റെ വീട് എന്ന സ്വപ്നത്തെ കുറിച്ച് സംസാരിച്ചകാണ്.

Find Out More:

Related Articles: