നവ്യയെക്കാൾ കഴിവും സൗന്ദര്യവും അമ്പിളിക്ക് ഉണ്ടല്ലോ, ഇതൊക്കെ വിധി!

Divya John
 നവ്യയെക്കാൾ കഴിവും സൗന്ദര്യവും അമ്പിളിക്ക് ഉണ്ടല്ലോ,ഇതൊക്കെ വിധി! തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോൾ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായരുടെ വീഡിയോ ഇന്നും മലയാളി മറന്നിട്ടില്ല. അന്നത്തെ തെറ്റിദ്ധാരണ സിനിമയിലെത്തിയതോടെ മാറിയതായി നവ്യ പറഞ്ഞിരുന്നു. സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. പിന്നീടിങ്ങോട്ട് ഏതു കലോത്സവം വന്നാലും അപ്പോഴൊക്കെയും സോഷ്യൽ മീഡിയ നവ്യയേയും അമ്പിളിയേയും ഓർക്കാറുണ്ട്. ഇപ്പോഴിതാ അമ്പിളി ദേവിയുടെ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു അമ്പിളി ദേവിയും നവ്യ നായരും. ജയവും വിജയവും ഒക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും, പരാജയത്തിൽ മനസ്സ് മടുപ്പിക്കാതെ, പരാജയം വിജയത്തിന്റെ ചവിട്ടുപടിയായി കണ്ടുകൊണ്ട് മുൻപോട്ട് പോകണം എന്നാണ് പറയാനുള്ളതെന്നും അമ്പിളി പറയുന്നു.



കലോത്സവ ഓർമ്മകളിൽ നവ്യയുമായി ഉണ്ടായ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനും അമ്പിളി പ്രതികരിക്കുകയുണ്ടായി. ഇത്തവണ കലോത്സവം നടക്കുന്നത് കൊല്ലത്തുവച്ചാണ്. കൊല്ലത്തുകാരിയായ അമ്പിളി ദേവി കലോത്സവ വേദിയിൽ എത്തിയപ്പോൾ പകർത്തിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കലാജീവിതത്തിന്റെ തുടക്കം ആയിട്ടുവേണം കലോത്സവ വേദികളെ കുട്ടികൾ കാണാൻ എന്നാണ് അമ്പിളി പറയുന്നത്. നവ്യ തന്നെ അതിന് വിശദീകരണം പലവട്ടം നൽകിക്കഴിഞ്ഞു. ഇനി അതിനെ ക്കുറിച്ച് പിന്നെയും പറയുന്നതിൽ അർത്ഥമില്ല എന്നും അമ്പിളി പ്രതികരിച്ചു. അതേസമയം അമ്പിളിയുടെ വൈറൽ വീഡിയോയിൽ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്, അന്ന് വിജയിച്ച അമ്പിളി എവിടെ നിൽക്കുന്നു അന്ന് രണ്ടാം തോൽക്കേണ്ടി വന്ന നവ്യ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നുള്ള കമന്റുകളും നിറയുന്നുണ്ട്.



കലോത്സവത്തിന്റെ ഓർമ്മകൾ ഒരുപാടുണ്ട്. അത് ഒന്നോ രണ്ടോ വാക്കുകളിൽ നമുക്ക് പറയാൻ ആകില്ല. അത്രയും അനുഭവങ്ങളും, സന്തോഷവും നിറഞ്ഞ നിമിഷങ്ങളാണ്. നവ്യയുമായി അതിനുശേഷം ഒരുപാട് വട്ടം കണ്ടിട്ടില്ല. ഇപ്പോൾ എല്ലാ വർഷവും ആ വീഡിയോ ക്ലിപ്പ് പിന്നെയും പ്രചരിക്കാറുണ്ട്. അത് പലരും പോസിറ്റിവായും നെഗറ്റീവ് ആയും എടുക്കാറുണ്ട്.
 ജയവും വിജയവും ഒക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും, പരാജയത്തിൽ മനസ്സ് മടുപ്പിക്കാതെ, പരാജയം വിജയത്തിന്റെ ചവിട്ടുപടിയായി കണ്ടുകൊണ്ട് മുൻപോട്ട് പോകണം എന്നാണ് പറയാനുള്ളതെന്നും അമ്പിളി പറയുന്നു.



കലോത്സവ ഓർമ്മകളിൽ നവ്യയുമായി ഉണ്ടായ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനും അമ്പിളി പ്രതികരിക്കുകയുണ്ടായി.ജയവും തോൽവിയും എന്നും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ തൊറ്റു പോയിട്ടുള്ളവനെ വിജയത്തിന്റെ മധുരം നുകർന്നിട്ടുള്ളൂ എന്നും അഭിപ്രായങ്ങൾ ഉയരുമ്പോൾ,അമ്പിളി ഇപ്പോഴും കലാരംഗത്തു ഉണ്ട്.. നവ്യ ഒരു ബ്രേക്ക് എടുത്ത് തിരിച്ചു വന്നു.. രണ്ടുപേരും ഇവിടെ തന്നെയുണ്ട്. പിന്നെ പേഴ്സണൽ വെച്ച് അളക്കേണ്ട കാര്യമുണ്ടോ പ്രേക്ഷകർക്ക്? എന്നുള്ള കമന്റുകളും വീഡിയോയിൽ ലഭിക്കുന്നുണ്ട്.

Find Out More:

Related Articles: