തൃശൂലവും ഡമരുവും കൂവളത്തിലയും; സ്വന്തം മണ്ഡലത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി! വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കിയതിന് പിന്നാലെ നടത്തിയ പരിപാടിയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന റാലിയേയും അദ്ദേഹം അഭിസംബോധന ചെയ്തു. ലോക്സഭ നിയോജകമണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്റ്റേഡിയത്തിന്റെ മേൽക്കൂര ചന്ദ്രക്കലയുടെ ആകൃതിയിലുള്ളതും, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ഫ്ലഡ്‌ലൈറ്റുകളും, കൂവളം ഇലയുടെ സാമ്യമുള്ള പാറ്റേണുകളും, ഒരു 'ദമരു' ആകൃതിയിലുള്ള ഘടനയും ആയിരിക്കും. സ്റ്റേഡിയത്തിലെ കാണികളുടെ ഗ്യാലറി വാരണാസിയിലെ ഘാട്ടുകളുടെ പടികളോട് സാമ്യമുള്ളതാണ്.
കാശിയുടെ സത്ത മുഴുവൻ ഉൾക്കള്ളിച്ചുള്ളതാണ് ഈ സ്റ്റേഡിയത്തിന്റെ നിർമാണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 2025 ഡിസംബറോടെ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. മഹാദേവന്റെ നഗരത്തിലുള്ള ഈ ക്രിക്കറ്റ് സ്റ്റേഡിയം അദ്ദേഹത്തിന് തന്നെ സമർപ്പിക്കുന്നു. എല്ലാ കായികമേഖലയിലുള്ളവർക്കും ഈ സ്റ്റേഡിയത്തിന്റെ നിർമാണം ഗുണം ചെയ്യും. പുർവഞ്ചൽ പ്രദേശത്ത് മിന്നുന്ന താരമാകും ഈ സ്റ്റേഡിയമെന്നും മോദി കൂട്ടിച്ചേർത്തു. നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഡിയത്തിന് 330 കോടി രൂപയാണ് ചെലവായത്. ഒരേ സമയത്ത് 30,000 പേർക്ക് ഇരി തനിക്ക് വീണ്ടും വാരണാസി സന്ദർശിക്കാൻ ഒരു അവവസരം ലഭിച്ചു.
കാശി സന്ദർശിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷം സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രനിൽ ഒരു ശിവശക്തി പോയിന്റ് ഉള്ളപ്പോൾ മറ്റൊന്ന് ഈ കാശിയിലാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ 3ൻ്റെ വിജയത്തിന് എല്ലാ ഇന്ത്യാക്കാരോടും നന്ദി പറയുന്നതായും പ്രധാനമന്ത്രി മോദി. വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പൂർവാഞ്ചലിലെ യുവാക്കൾക്ക് ഇത് അനുഗ്രഹമാകും. ലോകം മുഴുവൻ ഇന്ത്യയുമായി ക്രിക്കറ്റിലൂടെ ബന്ധപ്പെടുകയാണ്. പുതിയ രാജ്യങ്ങളും ഇപ്പോൾ ക്രിക്കറ്റ് കളിക്കാൻ മുന്നോട്ട് വരുന്നു.
സ്റ്റേഡിയത്തിന്റെ മേൽക്കൂര ചന്ദ്രക്കലയുടെ ആകൃതിയിലുള്ളതും, ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ഫ്ലഡ്‌ലൈറ്റുകളും, കൂവളം ഇലയുടെ സാമ്യമുള്ള പാറ്റേണുകളും, ഒരു 'ദമരു' ആകൃതിയിലുള്ള ഘടനയും ആയിരിക്കും. സ്റ്റേഡിയത്തിലെ കാണികളുടെ ഗ്യാലറി വാരണാസിയിലെ ഘാട്ടുകളുടെ പടികളോട് സാമ്യമുള്ളതാണ്. കാശിയുടെ സത്ത മുഴുവൻ ഉൾക്കള്ളിച്ചുള്ളതാണ് ഈ സ്റ്റേഡിയത്തിന്റെ നിർമാണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. 2025 ഡിസംബറോടെ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. മഹാദേവന്റെ നഗരത്തിലുള്ള ഈ ക്രിക്കറ്റ് സ്റ്റേഡിയം അദ്ദേഹത്തിന് തന്നെ സമർപ്പിക്കുന്നു. എല്ലാ കായികമേഖലയിലുള്ളവർക്കും ഈ സ്റ്റേഡിയത്തിന്റെ നിർമാണം ഗുണം ചെയ്യും. പുർവഞ്ചൽ പ്രദേശത്ത് മിന്നുന്ന താരമാകും ഈ സ്റ്റേഡിയമെന്നും മോദി കൂട്ടിച്ചേർത്തു.