എന്താ മോനെ ഇങ്ങനെ പേടിക്കുന്നേ; ഒരു സപ്പോർട്ട് തന്നത് ലാലേട്ടന്റെ ആ ചോദ്യം ആയിരുന്നു എന്ന് ആഘോഷ്!

Divya John
എന്താ മോനെ ഇങ്ങനെ പേടിക്കുന്നേ; ഒരു സപ്പോർട്ട് തന്നത് ലാലേട്ടന്റെ ആ ചോദ്യം ആയിരുന്നു എന്ന് ആഘോഷ്! 50 കോടിയും 100 കോടിയും 200 കോടിയും ബോക്സോഫീസ് ഹിറ്റുകൾ സ്വന്തമാക്കിയ ഏകെ മലയാള നടൻ എന്ന വിശേഷണവുമായി മലയാള സിനിമയിൽ നാലുപതിറ്റാണ്ടിലേറെയായി തൻറെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ് അദ്ദേഹം. ബറോസ് ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി കൂടി അദ്ദേഹം അടുത്തിടെ അണിഞ്ഞിരുന്നു ഏതുജെനെറേഷനിൽ പെട്ട ആളും അദ്ദേഹത്തിന്റെ ആരാധകർ ആണ്. ചെറിയ കുട്ടികൾ പോലും സ്നേഹത്തോടെ ലാലേട്ടൻ എന്നാണ് വിളിക്കുക. അത്തരത്തിൽ തന്റെ ഏറ്റവും വലിയ ആരാധനാപാത്രത്തിന്റെ കാമറാമാൻ ആയ ഭാഗ്യം കിട്ടിയ സന്തോഷം പങ്കിടുകയാണ് ആഘോഷ്.



  അദ്ദേഹം പങ്കിട്ട വാക്കുകൾ നോക്കാം. ലാലേട്ടൻ ചൂടിനൊപ്പം ചേർന്നു നിൽക്കാനും സംസാരിക്കാനും സാധിക്കുന്നത് തന്നെ ഈ ഞാൻ എന്ന സാധാരണ കലാകാരന് ഈശ്വരൻ തന്നുകൊണ്ടിരിക്കുന്ന ഭാഗ്യം ആണെന്നാണ് ആഘോഷ് പറയുന്നത്.മോഹൻലാൽ, ലാൽ സാർ, ലാലേട്ടൻ, ലാലു എന്നിങ്ങനെ പലപേരുകളാണ് പലരും വിളിക്കുക, എന്തൊക്കെയായാലും മലയാളികൾ മനസ്സറിഞ്ഞ് വിളിക്കുന്നത് ലാലേട്ടൻ എന്നാണ്, അയലത്തെ വീട്ടിലെ പയ്യൻ ഇമേജിലൂടെ മലയാളികളുടെ തോളത്ത് കൈയ്യിട്ടുനടന്ന നടനവിസ്മയം മോഹൻലാൽ ഇന്നും വിസ്മയമാണ് ആരാധകർക്ക്. ഫോട്ടോ എടുക്കുമ്പോൾ എന്റെ കൈ വിറച്ചില്ല, പക്ഷേ ഞാൻ അദ്ദേഹത്തിനെ ആ ആദ്യ ചിത്രം കാണിച്ചപ്പോൾ എന്റെ ശരീരം കുഴയുന്നത് പോലെ തോന്നി.. ഒരു സപ്പോർട്ട് തന്നത് ലാലേട്ടന്റെ ആ ചോദ്യം ആയിരുന്നു.. അതും എന്റെ തോളിലും ക്യാമറയിലും പിടിച്ചിട്ടുള്ള ആ ചോദ്യം " എന്താ മോനെ ഇങ്ങനെ പേടിക്കുന്നേ ".



  ഇത്രേം വർഷത്തെ എന്റെ ഈ ജോലിയിലെ എക്സ്പീരിയൻസിനേക്കാളും വലുതാണ് ഈ ചിത്രങ്ങൾക്കുള്ളത്..24 വയസ്സിൽ ഞാൻ ഒരു മോഹൻലാൽ സിനിമയുടെ ചീഫ് ഫോട്ടോഗ്രാഫർ ആവുമ്പോൾ, മനസ്സിലെ ആരാധനയുള്ള ആ നടന്റെ ആദ്യചിത്രം എടുത്ത എന്റെ അപ്പോഴത്തെ അവസ്ഥ! 1978ൽ 'തിരനോട്ടം' എന്ന സിനിമയാണ് മോഹൻലാൽ എന്ന മലയാളികളുടെ സ്വന്തം താരത്തിൻറെ വെള്ളിത്തിരയിലേക്കുള്ള ആദ്യ സിനിമയായി പറയുന്നത്. സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ചിത്രമായിരുന്നു ‘തിരനോട്ടം’, പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല. 



 ശേഷം 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ വില്ലനായെത്തി. അതോടെ മലയാളസിനിമക്ക് കിട്ടിയത് ഒരു നായക നടനെയായിരുന്നു ലഭിച്ചത്. പിന്നീട് 1980-'90 ദശകങ്ങളിലെ ചലച്ചിത്രങ്ങളിൽ വിവിധ വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂർവം നടൻമാരുടെ ഗണത്തിലാണ് മോഹൻലാലിൻറെ സ്ഥാനം.പിന്നീട് ഒരുപാട് വട്ടം ആ ലാലേട്ടൻ ചൂടിനൊപ്പം ചേർന്നു നിൽക്കാനും സംസാരിക്കാനും സാധിക്കുന്നത് തന്നെ ഈ ഞാൻ എന്ന സാധാരണ കലാകാരന് ഈശ്വരൻ തന്നുകൊണ്ടിരിക്കുന്ന ഭാഗ്യം.. അവസാന ചിത്രം ഈ 2024 ഫെബ്രുവരി ). ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ആഘോഷ് കുറിച്ചു.

Find Out More:

Related Articles: