എന്തിനാണ് എന്നെ അതിലേക്ക് വലിച്ചിടുന്നത്; രണ്ഞു രഞ്ജിമാറിന്റെ പ്രതികരണം!

Divya John
 എന്തിനാണ് എന്നെ അതിലേക്ക് വലിച്ചിടുന്നത്; രണ്ഞു രഞ്ജിമാറിന്റെ പ്രതികരണം! തന്റെ സൗന്ദര്യത്തെക്കുറിച്ചും, പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും ചോദിച്ചവർക്കുള്ള മറുപടിയുമായെത്തിയിരിക്കുകയാണ് രഞ്ജു. സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആർടിസ്റ്റാണ് രഞ്ജു. സിനിമാസംബന്ധിയായ പരിപാടിയിലായാലും, പേഴ്‌സണൽ ലൈഫിലെ ചടങ്ങിനായാലും രഞ്ജു മതി എന്ന് പറയുന്നവർ ഏറെയാണ്. താരങ്ങളെല്ലാമായി അത്ര സൌഹൃദമുണ്ട് രഞ്ജുവിന്. ആവശ്യം വന്നപ്പോഴെല്ലാം അവരെല്ലാം കൂടെയുണ്ടായിരുന്നു എന്നും അവര് പറഞ്ഞിരുന്നു.സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റായ രഞ്ജു രഞ്ജിമാർ സോഷ്യൽമീഡിയയിലും സജീവമാണ്. തന്റെ ജീവിതയാത്രയെക്കുറിച്ചുള്ള രഞ്ജുവിന്റെ തുറന്നുപറച്ചിലുകൾ വൈറലായിരുന്നു. ഞാൻ അല്ലെ തീരുമാനിക്കേണ്ടത് എങ്ങനെ ജീവിക്കണം എന്നത്. ഞാൻ ബ്യൂട്ടി സർജറി ചെയ്തോ ഇല്ലയോ ഡസിന്റെ മാറ്റർ.






 കേരളത്തിലോ മറ്റു എവിടെ എങ്കിലും ഞാൻ ബ്യൂട്ടി സർജറി ചെയ്തു എന്ന് തെളിയിക്കാൻ സാധിക്കുമോ? . ഓരോരുത്തരുടെയും മൗലിക അവകാശമാണ് അവർ എങ്ങനെ ഇരിക്കണം എന്നത്. അതിൽ ചിലർ ബ്യൂട്ടി സർജറി ചെയ്യുന്നു, അതിലൂടെ അവർ കൂടുതൽ കോൺഫിഡൻസ് ആവുന്നു. അതിലെന്താണ് പ്രശ്നമായി കാണുന്നത് എന്തിനാണ് എന്റെ മെക്കിട്ടു കേറാൻ വരുന്നത്. ഞാൻ ആരുടേയും സ്വകാര്യ വിശേഷങ്ങൾ അന്വേഷിക്കാൻ പോകുന്നില്ല. താല്പര്യം ഇല്ല. എനിക്ക് ഒന്ന് മാത്രം അറിയാം നമ്മളെല്ലാം മനുഷ്യരാണ്. മണ്ണിനു വളമാകാൻ പാകപ്പെട്ട് വിസ വെയിറ്റ് ചെയ്ത് കാത്തിരിക്കുന്ന ജന്മങ്ങൾ. ഞാൻ ആഗ്രഹിക്കുന്നത് സമത്വം മാത്രമാണ്. വെറുതെ വിടണേ, ജീവിക്കട്ടെ. ആവശ്യത്തിൽ കൂടുതൽ പ്രശ്നം ഉണ്ട് ഇപ്പൊ തന്നെ.





ഇനിയും താങ്ങാൻ കഴിയില്ല. ദയവ് ചെയ്തു ആരെയും ഉദ്ദേശിച്ചല്ല. ഒന്നുരണ്ടുപേര് മെസ്സേജ് അയച്ചു അതിനുള്ള മറുപടിയാണ് എന്നുമായിരുന്നു കുറിപ്പ്.സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി രഞ്ജുവിന് ആശംസ അറിയിച്ചത്. നാട്ടുകാരുടെ ഇഷ്ടത്തിനല്ല, നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം. ഇതൊന്നും മൈൻഡ് ചെയ്യണ്ട, ധൈര്യത്തോടെ മുന്നോട്ട് പോവുക. കുറച്ച് ആളുകളൊക്കെ കരുതുന്നത് അവർ പെർഫെക്ടാണെന്നാണ്. അതിന് കാരണം നമ്മളാണെന്നാണ് അവരുടെ ധാരണ. ഒരുപാട് കുറവുകളും കുറച്ച് പ്ലസുകളുമായി നമുക്ക് മനുഷ്യരെപ്പോലെയല്ലേ ജീവിക്കാൻ സാധിക്കൂ.





 നമ്മൾ കാരണം ആരുടേയും ഉറക്കം പോയിട്ടില്ല, ആരുടെ കണ്ണും നിറഞ്ഞിട്ടില്ല എന്ന് ഉറപ്പാക്കിയാൽ മതി, പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്നുമായിരുന്നു ഒരാൾ പറഞ്ഞത്. സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആർടിസ്റ്റാണ് രഞ്ജു. സിനിമാസംബന്ധിയായ പരിപാടിയിലായാലും, പേഴ്‌സണൽ ലൈഫിലെ ചടങ്ങിനായാലും രഞ്ജു മതി എന്ന് പറയുന്നവർ ഏറെയാണ്. താരങ്ങളെല്ലാമായി അത്ര സൌഹൃദമുണ്ട് രഞ്ജുവിന്. ആവശ്യം വന്നപ്പോഴെല്ലാം അവരെല്ലാം കൂടെയുണ്ടായിരുന്നു എന്നും അവര് പറഞ്ഞിരുന്നു.

Find Out More:

Related Articles: