രാഷ്ട്രീയ മാന്യത തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രതിപക്ഷമായി യുഡിഎഫ് മാറി; കെകെ ശൈലജ!

Divya John
 രാഷ്ട്രീയ മാന്യത തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രതിപക്ഷമായി യുഡിഎഫ് മാറി; കെകെ ശൈലജ!  അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, അക്രമികളെ സംരക്ഷിക്കുന്ന ആൾക്കൂട്ടമായി കോൺഗ്രസ് അധഃപതിക്കുന്നു. സംസ്ഥാനത്തിൻറെ ക്രമസമാധാന നില തകർക്കാനുള്ള യുഡിഎഫിൻറെ ആസൂത്രിത ശ്രമങ്ങളെ കുറിച്ചാണ് താൻ സഭയിൽ സംസാരിച്ചതെന്ന് സഭയിലെ പ്രസംഗത്തിൻറെ വീഡിയോ പങ്കുവെച്ചും അവർ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ. കേന്ദ്ര അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോൺഗ്രസിന് രണ്ട് നിലപാടാണ് ഉള്ളതെന്ന് അവർ നിയമസഭയിൽ പറഞ്ഞു. രാഷ്ട്രീയ മാന്യത തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രതിപക്ഷമായി യുഡിഎഫ് മാറി.  സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജൻസികൾ മടങ്ങിപ്പോയി.




  മുഖ്യമന്ത്രിക്ക് നേരെ ഇ ഡി വരുമ്പോൾ ആഹാ... രാഹുലിന് നേരെ വരുമ്പോൾ ഓഹോ... എന്നതാണ് കോൺഗ്രസിൻറെ നിലപാട്. രാഹുലിൻറെ കാര്യത്തിൽ ഇ ഡിക്കെതിരെ സമരം ചെയ്യുന്നവർ ഇവിടെ അവരുടെ വക്താക്കളാകുകയാണെന്നും കെ കെ ശൈലജ പറഞ്ഞു. തൃക്കാക്കര പണം കൊടുത്ത് പിടിച്ചതാണോ, അതല്ല അവിടെയുള്ള ബിജെപി, ട്വൻറി 20, ജമാഅത്തെ ഇസ്ലാമി ഇവരെയെല്ലാം കൂട്ടുപിടിച്ച് ഒരു സീറ്റ് നിലനിർത്തിയതിൻറെ ആഹ്ളാദമാണോ യുഡിഎഫ് കാണിക്കുന്നത്. എല്ലാം നേടി എന്ന് കരുതുമ്പോൾ ജനങ്ങളിൽനിന്ന് എത്ര അകലെയാണ് എന്ന യാഥാർഥ്യം മനസ്സിലാക്കിയില്ലെങ്കിൽ സർവനാശം സംഭവിക്കുമെന്ന് ഓർമ്മിക്കണമെന്നും കെകെ ശൈലജ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞു. സഭാ സമ്മേളനത്തിൻറെ ആദ്യ ദിവസം വളരെ മോശം പെരുമാറ്റമാണ് പ്രതിപക്ഷത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായത്.




  പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്രമാത്രം തരംതാഴാൻ കഴിയുന്നുവോ അത്രമാത്രം തരംതാഴുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം മുങ്ങിത്താകാൻ പോകുന്ന കോൺഗ്രസിന് ഒരു കച്ചിതുരുമ്പാണോയെന്ന് അവർ സംശയിക്കുന്നു. തൃക്കാക്കര യുഡിഎഫിന് ഭൂരിപക്ഷമുള്ള സീറ്റാണ്. പി ടി തോമസിൻറെ മരണത്തിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പ്, അദ്ദേഹത്തിൻറെ ഭാര്യ സ്ഥാനാർഥിയായി മത്സരിച്ചു തുടങ്ങിയ ചില ഘടകങ്ങളും അതിലുണ്ട്. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ച സംഭവത്തെ അപലപിക്കാൻ ഒരു കോൺഗ്രസ് നേതാവും തയ്യാറായില്ലെന്നും കെകെ ശൈലജ പറഞ്ഞു. പ്രതിഷേധക്കാരെ തടയുകയാണ് ഇപി ജയരാജൻ ചെയ്തത്. 




 കേരളത്തിൻറെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ആക്രോശിച്ച് പാഞ്ഞെത്തുന്നവരെ പിന്നെ എന്ത് ചെയ്യണമായിരുന്നുവെന്നും അവർ ചോദിച്ചു. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിൽ എസ്എഫ്‌ഐ പ്രവർത്തകർ കയറിയത് തെറ്റാണെന്നും മുൻ മന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസ് അക്രമിക്കുന്നത് തെറ്റാണ്. അത് കോൺഗ്രസിൻറെ രീതിയാണ്. അതിനെ അംഗീകരിക്കാത്തതുകൊണ്ടാണ് എസ്എഫ്‌ഐയുടെ പ്രവർത്തിയെ അപലപിച്ചതും തള്ളിപ്പറഞ്ഞതും. എന്നാൽ അതിൻറെ പേരിൽ സിപിഎം ഓഫീസുകൾ ആക്രമിക്കുന്നത് കോൺഗ്രസ് സ്വീകരിക്കുന്ന അപകടകരമായ നിലപാടാണെന്നും അവർ പറഞ്ഞു.

Find Out More:

Related Articles: