തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിച്ച് നയൻതാര ചക്രവർത്തിയും ഒപ്പം പ്രിയ ലാലും!

frame തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിച്ച് നയൻതാര ചക്രവർത്തിയും ഒപ്പം പ്രിയ ലാലും!

Divya John
 തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിച്ച് നയൻതാര ചക്രവർത്തിയും ഒപ്പം പ്രിയ ലാലും! കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ, ഐറിൻ കുഞ്ഞുമോൻ, ഫിലിം ചേംബർ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ജപ്പാൻ കോൺസൽ ടാഗ മസായുകി, ബംഗ്ലാദേശ് ഹൈ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആരിഫർ റഹ്മാൻ എന്നിവർ ചേർന്നാണ് ഭദ്രദീപം കൊളുത്തിയത്. ചിത്രത്തിന്റെ ലോഞ്ചിങ്ങിൽ ഓസ്കർ ജേതാവായ സംഗീത സംവിധായകൻ എംഎം കീരവാണിയെ ആദരിക്കുകയും ചെയ്തു. യുവ നടൻ ചേതൻ ചീനു നായകനായെത്തുന്ന പുതിയ ചിത്രമാണ് ജെന്റിൽമാൻ 2. എ ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിലെ എഗ്മൂർ രാജാ മുത്തയ്യ ഹാളിൽ വച്ചു നടന്നു.നാനിയെ നായകനാക്കി ആഹാ കല്യാണം എന്ന സിനിമയും മീം ബോയ്സ് എന്ന വെബ് സീരിസും ഗോകുൽ ഒരുക്കിയിട്ടുണ്ട്. 






   സുമൻ, പ്രാചിക തെഹ്‌‍‌ലാൻ, അച്യുത കുമാർ, അവിനാഷ്, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാർ, ജോർജ് വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വൈരമുത്തുവിന്റെ വരികൾക്ക് എം എം കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. അജയൻ വിൻസൻ്റ് ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങും നിർവഹിക്കുന്നു. ദിനേശ് കാശിയാണ് സംഘട്ടനമൊരുക്കുന്നത്. തോട്ടാ ധരണിയാണ് കലാ സംവിധാനം നിർവഹിക്കുന്നത്. പ്രൊജക്ട് ഡിസൈനർ & മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് സി കെ അജയ് കുമാർ. മലയാളികളായ നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാരായെത്തുന്നത്. 






  സെപ്റ്റംബർ പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചെന്നൈ, ഹൈദരാബാദ്, മലേഷ്യ, ദുബായ് എന്നിവിടങ്ങളിലാണ് ചിത്രീകരണം. കെ ടി കുഞ്ഞുമോൻ ആണ് ജെന്റിൽമാൻ 2 നിർമ്മിക്കുന്നത്. വസന്തകാലപറവൈ, സൂര്യൻ, ജെൻ്റിൽമാൻ, കാതലൻ, കാതൽ ദേശം, രക്ഷകൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ചതും കുഞ്ഞുമോനാണ്. സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ വിഷ്ണു വർദ്ധന്റെ അസോസിയേറ്റ് ആയിരുന്നു ഗോകുൽ കൃഷ്ണ.




യുവ നടൻ ചേതൻ ചീനു നായകനായെത്തുന്ന പുതിയ ചിത്രമാണ് ജെന്റിൽമാൻ 2. എ ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിലെ എഗ്മൂർ രാജാ മുത്തയ്യ ഹാളിൽ വച്ചു നടന്നു.നാനിയെ നായകനാക്കി ആഹാ കല്യാണം എന്ന സിനിമയും മീം ബോയ്സ് എന്ന വെബ് സീരിസും ഗോകുൽ ഒരുക്കിയിട്ടുണ്ട്. സുമൻ, പ്രാചിക തെഹ്‌‍‌ലാൻ, അച്യുത കുമാർ, അവിനാഷ്, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാർ, ജോർജ് വിജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 
 

Find Out More:

Related Articles: