വ്രതവിശുദ്ധിയുടെ നാളുകൾ, ശരണം വിളികളോടെ ഭക്തർ! ച്ചകഴിഞ്ഞ് മൂന്നു മണിയോടെ തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പിഎൻ മഹേഷ് ആണ് നട തുറന്നത്. നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരായ എസ് അരുൺ കുമാർ നമ്പൂതിരി, ടി വാസുദേവൻ നമ്പൂതിരി എന്നിവരെ സോപാനത്തേക്ക് ആനയിച്ചു. ഇതിന് പിന്നാലെ ഭക്തരെ പതിനെട്ടാംപടി വഴി സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി. സ്വാമിയേ അയ്യപ്പോ, അയ്യപ്പോ സ്വാമിയേ' എന്ന ശരണം വിളികളോടെ അയ്യപ്പ ഭക്തർ സന്നിധാനത്തേക്ക്, വ്രതവിശുദ്ധിയുടെ മണ്ഡലകാല തീർഥാടനത്തിനായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുവതാംകൂർ ദേവസ്വം ബോർഡും ബിഎസ്എൻഎല്ലും ചേർന്ന് സൗജന്യമായി ഒരുക്കിയ സൗജന്യ വൈഫൈ സേവനം ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തുമായി സംസാരിച്ചു ദേവസ്വം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു.
പദ്ധതിക്കായി നിലക്കലിൽ ആറര ലക്ഷം രൂപയും സന്നിധാനത്തും പമ്പയിലും അഞ്ചര ലക്ഷം രൂപ വീതവും ദേവസ്വം ബോർഡ് അനുവദിച്ചിരുന്നു. അതേസമയം വൃശ്ചികം ഒന്ന് ആയ ശനിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് നട തുറക്കുന്നതോടെ മണ്ഡലകാല തീർഥാടനത്തിന് തുടക്കമാകും. ശനിയാഴ്ച 70,000 തീർഥാടകരും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്. നവംബർ 29 വരെ ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായിട്ടുണ്ട്. വെർച്വൽ ക്യൂ വഴി 70,000 തീർഥാടകർക്കും സ്പോട്ട് ബുക്കിങ് വഴി 10,000 തീഥാടകർക്കുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പമ്പയിൽനിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്തരെ കടത്തിവിട്ടിരുന്നു. തിരക്ക് ഒഴിവാക്കാനാണ് പതിവിൽനിന്ന് വ്യത്യസ്തമായി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നട തുറന്നത്. സാധാരണ വൈകുന്നേരം അഞ്ചു മണിക്കാണ് നട തുറക്കുക.
ഇന്ന് 30,000 തീർഥാടകരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്.വൈകിട്ട് ആറു മണിയോടെ പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ സന്നിധാനത്ത് നടക്കും. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമിത്വത്തിലാണ് ചടങ്ങുകൾ നടക്കുക. കലശം പൂജിച്ച് അഭിഷേകം ചെയ്ത ശേഷം മേൽശാന്തിമാരെ കൈപിടിച്ചു ശ്രീകോവിലിലേക്ക് ആനയിക്കും. തുടർന്ന് മൂലമന്ത്രം ചൊല്ലിക്കൊടുക്കും.കഴിഞ്ഞ തവണ സന്നിധാനത്ത് മാത്രമായിരുന്നു സൗജന്യ വൈഫൈയുടെ സേവനം ലഭ്യമായത്. എന്നാൽ ഈ മണ്ഡലകാലത്തോടെ ശബരിമല, നിലയ്ക്കൽ, പമ്പ, എന്നിവിടങ്ങളിൽ സൗജന്യ വൈഫൈയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 ഇടങ്ങളിൽ വൈഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചു. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്. ശബരിമല പാതയിൽ 4ജി ടവറുകളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. അതിവേഗ ഇൻ്റർനെറ്റ് കണക്ഷൻ വഴി ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളെയും സേവനങ്ങളെയും കൂടുതൽ ഏകോപിപ്പിക്കാനും ഇതുവഴി സാധിക്കും.