വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾക്ക് തുടർപഠന സൗകര്യം സജ്ജം!

Divya John
 വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾക്ക് തുടർപഠന സൗകര്യം സജ്ജം!  20 ദിവസത്തിനകം ക്ലാസുകൾ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിദ്യാർഥികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം നിർത്തുന്നതോടെ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസം വകുപ്പ് മന്ത്രി വി ശിവൻ കുട്ടി.സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും.കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെഎസ്ആർടിസിയുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ ബദൽ സംവിധാനം ഒരുക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. KITE കമ്പ്യൂട്ടറുകൾ ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുമെന്നും മന്ത്രി പറഞ്ഞു.ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ വെള്ളാർമല, മുണ്ടക്കെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പഠനം തുടരാൻ വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.



വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടക്കെ ഗവ. എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾ ചെളിയുടെയും ജലത്തിൻറെയും പ്രവാഹത്തിൽ ഉപയോഗയോഗ്യമല്ലാതാകുകയും പ്രദേശം തന്നെ തകർന്നടിയുകയും ചെയ്ത സാഹചര്യത്തിലാണ് ബദൽ സൗകര്യമൊരുക്കുന്നത്. സമഗ്ര പുനരധിവാസത്തിൻറെ ഭാഗമായി ടൗൺഷിപ്പ് രൂപപ്പെടുമ്പോൾ വെള്ളാർമല സ്കൂൾ അതേ പേരിൽ തന്നെ പുനഃനിർമിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മുണ്ടക്കൈ ഗവൺമെൻറ് എൽപി സ്കൂൾ പുനനിർമിക്കുന്നതിന് ചലച്ചിത്ര താരം മോഹൻലാൽ മൂന്നു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുനഃനിർമാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളാർമല സ്‌കൂളിലെ ഒന്ന് മുതൽ 10 വരെയുള്ള 17 ഡിവിഷനുകളിൽ പഠിക്കുന്ന 465 കുട്ടികൾക്ക് മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ അവസരം നൽകും. വിഎച്ച്എസ്ഇ വിഭാഗത്തിൽ 4 ക്ലാസ്സുകൾ ഹയർ സെക്കൻഡറി വിഭാഗത്തിലേക്കും മാറ്റും.



സ്‌കൂളിലെ ഡൈനിങ് ഹാൾ, എടിഎൽ ലാബ്, ലൈബ്രറി ഹാൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ 6 ക്ലാസ് മുറികൾ, ലാബ് സൗകര്യങ്ങൾ ഉപയോഗിച്ചാണ് തുടർപഠനം സാധ്യമാക്കുക. മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗത്തിലെ 18 കുട്ടികളുടെയും പ്രൈമറി വിഭാഗത്തിലെ 48 കുട്ടികളുടെയും പഠനം സൗകര്യം മേപ്പാടി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഹാളിലും ഒരുക്കും. പൊതു പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾക്ക് ക്ലാസുകൾ ആരംഭിക്കാൻ രക്ഷിതാക്കൾ താത്പര്യമറിയിച്ചതായും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളിലെ അധ്യാപകർക്ക് വിദഗ്ധരുടെ സഹായത്തോടെ പ്രത്യേക പരിശീലനം നൽക്കും. വെള്ളാർമല ഗവ വൊക്കേഷൻ ഹയർസെക്കൻഡറി സ്‌കൂളിലെ (വൊക്കേഷണൽ ഹയർസെക്കൻഡറി ഉൾപ്പടെ) 552 കുട്ടികൾക്കും മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ (പ്രീ-പ്രൈമറി ഉൾപ്പെടെ) 62 കുട്ടികൾക്കുമാണ് ബദൽ സൗകര്യമൊരുക്കുന്നത്. 



ഇതിനായി മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലഭ്യമായ സൗകര്യങ്ങളും മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ കുട്ടികൾക്കായി മേപ്പാടി ജിഎൽപി സ്‌കൂളിനോട് ചേർന്നുള്ള ഗ്രാമപഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള എപിജെ ഹാളിലും സൗകര്യം ഒരുക്കും. ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ വെള്ളാർമല, മുണ്ടക്കെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പഠനം തുടരാൻ വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മുണ്ടക്കെ ഗവ. എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾ ചെളിയുടെയും ജലത്തിൻറെയും പ്രവാഹത്തിൽ ഉപയോഗയോഗ്യമല്ലാതാകുകയും പ്രദേശം തന്നെ തകർന്നടിയുകയും ചെയ്ത സാഹചര്യത്തിലാണ് ബദൽ സൗകര്യമൊരുക്കുന്നത്.

Find Out More:

Related Articles: