തെപ്പിനാക്കിയിലാ ഏട്ടൻ ഫുൾ ടൈം; സുചിത്രയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

Divya John
  തെപ്പിനാക്കിയിലാ ഏട്ടൻ ഫുൾ ടൈം; സുചിത്രയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ! മലയാളികൾക്ക് സ്വന്തം അഭിമാനമായ അഹങ്കാരമായ ലാലേട്ടനെ അങ്ങനെ ആഗ്രഹിച്ച് മോഹിച്ചു സ്വന്തമാക്കിയ കഥയാണ് ഭാര്യ സുചിത്രക്ക് പറയാൻ ഉള്ളത്. മോഹൻലാൽ മൂവിയിൽ ലാലേട്ടനെ പ്രാണന് തുല്യം സ്നേഹിക്കുന്ന ആരാധികയുടെ കഥയാണ് പറയുന്നത് ഈ ഗാനം എന്തുകൊണ്ടും ആ സിനിമയും കഥാപാത്രങ്ങളുമായി ഏറെ ബന്ധം പുലർത്തുന്ന ഒന്നാണ് . സിനിമാകഥകൾ അങ്ങനെ പലതുണ്ടാകും. എന്നാൽ ഓർമ്മ വച്ച നാൾ മുതൽ അല്ലെങ്കിൽ തനറെ മനസ്സിൽ പ്രണയം മൊട്ടിട്ട നാൾ മുതൽ ഹൃദയത്തിൽ കൊണ്ട് നടന്ന ഒരാളുണ്ട് ലാലേട്ടനെ. ഭർത്താവ് സിനിമയുടെ വെള്ളി വെളിച്ചത്തിൽ തിളങ്ങി നിൽക്കുമ്പോൾ മാധ്യമങ്ങൾക്ക് മുന്പെയോ എന്തിനു സോഷ്യൽ മീഡിയയിൽ പോലും കാണാൻ കിട്ടാറില്ല മെഗാസ്റ്റാറിന്റെ ഭാര്യയെ.



അത്യാവശ്യം സ്റ്റാർഡം ഉള്ള കുടുംബത്തിൽ ജനിച്ചു വളർന്നതാണ് സുചിത്ര. അച്ഛനും അനുജനും തമിഴ് തെലുഗു മലയാളം ഇൻഡസ്ട്രിയിൽ അറിയപെടുന്നവർ. പേരും പ്രശസ്തിയും പണവും എല്ലാം ഒരുപക്ഷെ അക്കാലത്ത് ലാലേട്ടനെക്കാൾ കൂടുതൽ ഉണ്ടായിരുന്നത് സുചിത്രക്കും കുടുംബത്തിനും തന്നെ ആയിരുന്നു ,. എന്നാൽ പണത്തിനും പേരിനും പ്രശസ്ക്തിക്കും ഒക്കെ അപ്പുറം സ്‌കൂൾ കാലം തൊട്ടേ മനസ്സിൽ താൻ ആരാധിച്ച തന്റെ പുരുഷൻ ആണ് ശ്രീ മോഹൻലാൽ. ജാപ്പനീസ് കുക്കിങ് സ്റ്റൈലാണ് തെപ്പിനാക്കി! ഇത് തന്നെയാണ് അദ്ദേഹത്തിന്റെ കിച്ചണിന്റെ പേരും. മുൻപൊരിക്കൽ തെപ്പിനാക്കി സ്റ്റൈലിൽ ലാലേട്ടൻ ചെമ്മീൻ പാചകം ചെയ്തു പങ്കുവച്ച ഒരു വീഡിയോ വൈറൽ ആയിരുന്നു. ഇരുമ്പ് ടേബിളിൽ പാചകം ചെയ്യുന്ന രീതിയാണ് തെപ്പി. ഇതിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ അത്യന്തം രുചികരവും ആരോഗ്യദായകവും ആകും എന്നാണ് സുചിത്ര കഴിഞ്ഞ ദിവസം FTQ ഫെയിം രേഖയോട് പറഞ്ഞത്.



മുപ്പത്തിയേഴുവര്ഷമായിമോഹൻലാലും സുചിത്രയും ജീവിതത്തിൽ ഒന്നായിട്ട്. ഇന്നും ആ പ്രണയം സുചിത്ര മനസ്സിൽ സൂക്ഷിക്കുന്നു. സുചിത്രക്ക് സ്വന്തം എസ്‌കേപി (skp) ആണ് ലാലേട്ടൻ സുന്ദരകുട്ടപ്പൻ എന്നാണ് അതിന്റെ ഫുൾ ഫോം. ഇന്നും ആ സ്നേഹത്തിനോ പ്രണയത്തിനോ യാതൊരു കുറവും സംഭവിച്ചിട്ടുമില്ല. ലാലേട്ടന്റെ ഇഷ്ടങ്ങൾ ആണ് തനിയ്ക്കും വീട്ടിൽ വന്നാൽ ലാലേട്ടൻ കൂടുതൽ സമയവും ചെലവിടുന്നത് തങ്ങളുടെ സ്വന്തം തെപ്പിനാക്കിയിൽ ആണെന്നാണ് സുചിത്രക്ക് പറയാനുള്ളത്. തെപ്പിനാക്കി എന്നാണ് ലാലേട്ടന്റെ കിച്ചണിന് പറയുന്ന പേര്. ജാപ്പനീസ് മോഡലിൽ ആണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.



 സ്‌കൂൾ കാലഘട്ടം മുതൽക്കേ ആ ഇഷ്ടം സുചിത്ര മനസ്സിൽ സൂക്ഷിച്ചു. പ്രണയത്തിന്റെ ചിന്തകൾ മനസ്സിൽ വന്നപ്പോഴും വിവാഹത്തെ കുറിച്ച് വീട്ടിൽ ആലോചിച്ചപ്പോൾ ഒക്കെയും സുചിത്രക്ക് ഒരു സംശയം പോലും ഉണ്ടായിരുന്നില്ല. താൻ സ്നേഹിച്ച ആളെ തന്നെ തനിക്ക് കിട്ടും എന്ന ഉറച്ച വിശ്വാസം തന്നെ ആയിരുന്നു അവർക്ക്. അതിനായി നാളുകൾ കാത്തിരുന്നു. ഒരു ദിവസം അഞ്ചും ആറും ക്രാഫ്റ്റ്‌സ് കാർഡുകൾ പ്രണയം നിറച്ചുകൊണ്ട് സുചിത്ര ലാലേട്ടന് വേണ്ടി അയക്കും. അങ്ങനെ ഒടുക്കം വീട്ടുകാർ ആലോച്ചുച്ചുറപ്പിച്ചു വിവാഹവും നടത്തി.

Find Out More:

Related Articles: