കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ വൈക്കത്തേക്ക്; ഗതാഗത ക്രമീകരണം രാവിലെ മുതൽ!

Divya John
 കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ വൈക്കത്തേക്ക്; ഗതാഗത ക്രമീകരണം രാവിലെ മുതൽ! രാവിലെ 10 മണിക്കാണ് ചടങ്ങ്. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന മുഖ്യന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണവും നിർവഹിക്കും. വൈക്കം ബീച്ച് മൈതാനിയിലെ പടുകൂറ്റൻ വേദിയിലാണ് ഉദ്ഘാടനസമ്മേളനം നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന്റെ മന്ത്രി വിഎൻ വാസവനും തമിഴ്‌നാട് മന്ത്രി എവി വേലുവും സംയുക്തമായി വിലയിരുത്തി. വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം വ്യാഴാഴ്ച (ഡിസംബർ 12) തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർവഹിക്കും.വൈക്കം സത്യഗ്രഹ സമരനായകനായ തന്തൈ പെരിയാറിന്റെ സ്മരണാർഥം വൈക്കത്ത് തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സർക്കാർ സ്ഥാപിച്ചിരുന്നു.



വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം വൈക്കത്ത് എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈക്കം നഗരത്തിലുള്ള തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് 8.14 കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. സാമൂഹികനീതീചരിത്രത്തിലെ വിജയഅധ്യായമായ വൈക്കത്ത് തമിഴ്‌നാട്, കേരള സർക്കാരുകൾ സംയുക്തമായി നടത്തുന്ന മഹത്തായ സമ്മേളനം ചരിത്രപ്രധാന്യം അർഹിക്കുന്ന സംഭവമാണെന്നു മന്ത്രി വിഎൻ വാസവനും തമിഴ്‌നാട് മന്ത്രി വി വേലുവും പറഞ്ഞു.



സഹകരണ - തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ, ഫിഷറീസ് - സാംസ്‌കാരികം - യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ, തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എവി വേലു, തമിഴ്നാട് ഇൻഫർമേഷൻ വകുപ്പുമന്ത്രി എംപി സ്വാമിനാഥൻ, അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, സികെ ആശ എംഎൽഎ, സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തമിഴ്നാട് സർക്കാർ ചീഫ് സെക്രട്ടറി എൻ മുരുകാനന്ദം, ജില്ലാ കളക്ടർ ജോൺ വി സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

Find Out More:

Related Articles: