ഞാൻ ഭാഗ്യവതിയാണ് എന്ന് ലിന്റ റോണി: സർപ്രൈസ് വളകാപ്പ് വിശേഷങ്ങളുമായി നടി ലിന്റു റോണി!

Divya John
  സ്ത്രീധനം, എന്ന് സ്വന്തം കൂട്ടുകാരി തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷക പ്രിയം നേടിയ നടി ലിന്റു റോണി, തന്റെ അഭിനയ ജീവിതത്തിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്ത് മാറി നിൽക്കുകയാണെങ്കിലും യൂട്യൂബിലും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്. ഗർഭകാലത്തെ വിശേഷമാണ് ഇപ്പോൾ പ്രധാനം.  ഞാൻ ഭാഗ്യവതിയാണ് എന്ന് ലിന്റ റോണി: സർപ്രൈസ് വളകാപ്പ് വിശേഷങ്ങളുമായി നടി ലിന്റു റോണി! ഞാൻ ഒൻപതാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴാണ് എനിക്ക് സർപ്രൈസ് ആയി ഒരു വളകാപ്പ് ചടങ്ങ് നടന്നത്. ചിന്നു ചേച്ചിയും മറ്റു സുഹൃത്തുക്കളും എല്ലാം ചേർന്നാണ് നടത്തിയത്. പൂർണമായും ചിന്നു ചേച്ചിയുടെ മേൽ നോട്ടത്തിലായിരുന്നു. ഒറ്റ പൈസ ചേച്ചി ആരോടും വാങ്ങിയില്ല, നീ എന്റെ അനിയത്തിയാണ് എന്ന് പറഞ്ഞു കൊണ്ട് എല്ലാം കോർഡിനേറ്റ് ചെയ്യുകയും നടത്തുകയും ചെയ്തു.ഏറെ കാത്തിരുന്നതിന് ശേഷമാണ് ലിന്റുവിനു റോണിയ്ക്കും കുഞ്ഞ് ജനിക്കാൻ പോകുന്നത്. ഇപ്പോൾ ഒൻപത് മാസമായി. ഭർത്താവിനൊപ്പം അമേരിക്കയിലാണ് നടിയുള്ളത്. അവിടെ നിന്നുകൊണ്ടുള്ള വിശേഷങ്ങളും ഗർഭകാല അനുഭവങ്ങളും എല്ലാം ലിന്റു പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ ജെന്റർ വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ചെയ്തതും വൈറലായിരുന്നു. ഇപ്പോഴിതാ വളകാപ്പ് നടത്തിയ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാണ് നടി. അത്തരം ഒരു സാധാരണ വളകാപ്പ് അല്ല ഇത്, തീർത്തും സർപ്രൈസ് ആണ്. വലിയൊരു സ്വപ്‌ന സാക്ഷാത്കാരം കൂടെയാണ് എന്ന് പറയാം. അതിന്റെ സന്തോഷം മുഴുവൻ ലിന്റു ഏറ്റവും ഒടുവിൽ പങ്കുവച്ച വീഡിയോയിൽ കാണാമായിരുന്നു ബാഗ്ലൂരിൽ കൂട്ടുകാരികൾക്കൊപ്പം എല്ലാം അവരുടെ വീട്ടിലെ ഫങ്ഷന് എല്ലാം പോകുന്ന കാലം മുതലേ ഉള്ള ആഗ്രഹമാണ്, എന്നെങ്കിലും ഞാനും ഗർഭിണിയായാൽ വളകാപ്പ് പോലൊരു ചടങ്ങ് നടത്തണം എന്ന്.ക്രിസ്ത്യാനി ആയത് കൊണ്ട് നടത്താമോ എന്നൊക്കെ ചിലർ ചോദിച്ചിരുന്നു. അങ്ങിനെ ഒന്നും ഇല്ലല്ലോ, ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യണം എന്നല്ലേ പറയുന്നത്. ഞാൻ അത്രയും മോഹിച്ച ഒരു ചടങ്ങാണ് ഇത്. പക്ഷെ പലപ്പോഴായി പലരോടായി പറഞ്ഞിരുന്നുവെങ്കിലും അത് നടത്താനുള്ള സാഹചര്യം എനിക്ക് ഉണ്ടായില്ല. ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ മാത്രമാണ് ഞാൻ കുറച്ചെങ്കിലും ആരോഗ്യത്തോടെ നിൽക്കുന്നത്. അല്ലാത്തപ്പോൾ ഛർദ്ദിയും ക്ഷീണവും ഒക്കെയാണ്. എനിക്ക് ചുറ്റും സ്‌നേഹിക്കുന്നവർ പലരും വളകാപ്പ് നടത്താനായി പ്ലാൻ ചെയ്യുന്നത് എല്ലാം ഞാൻ അറിഞ്ഞിരുന്നു. പക്ഷെ എന്തുകൊണ്ടോ നടന്നില്ല. ഇപ്പോൾ ഞാൻ ഒൻപതാം മാസത്തിലേക്ക് കടന്നിരിയ്ക്കുന്നു. ഇപ്പോഴാണ് എനിക്ക് സർപ്രൈസ് ആയി ഒരു വളകാപ്പ് ചടങ്ങ് നടന്നത്. ചിന്നു ചേച്ചിയും മറ്റു സുഹൃത്തുക്കളും എല്ലാം ചേർന്നാണ് നടത്തിയത്. പൂർണമായും ചിന്നു ചേച്ചിയുടെ മേൽ നോട്ടത്തിലായിരുന്നു. ഒറ്റ പൈസ ചേച്ചി ആരോടും വാങ്ങിയില്ല, നീ എന്റെ അനിയത്തിയാണ് എന്ന് പറഞ്ഞുകൊണ്ട് എല്ലാം കോർഡിനേറ്റ് ചെയ്യുകയും നടത്തുകയും ചെയ്തു. പത്തോ പതിനഞ്ചോ ആളുകളെ മാത്രം വിളിച്ച് ഒരു ചടങ്ങ് നടത്തണം, ഒരു ഫോട്ടോഷൂട്ട് എങ്കിലും നടത്തണം എന്നൊക്കെ മാത്രമേ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. ഇത്രയധികം ആളുകളെ ക്ഷണിച്ച് വരുത്തി ഇത്ര ഗംഭീരമായി നടക്കും എന്ന് കരുതിയില്ല. എനിക്ക് വേണ്ടി തിരക്കുകൾ എല്ലാം മാറ്റിവച്ച് എല്ലാവരും വന്നപ്പോൾ, ചുറ്റിലും സ്‌നേഹിക്കാൻ ഒരുപാട് പേരുള്ളപ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ്. ദൈവത്തിന് നന്ദി. അതേ ചടങ്ങിൽ ആഗ്രഹിച്ചത് പോലെ അച്ചയുടെ ബേർത്ത് ഡേ സെലിബ്രിറ്റ് ചെയ്യാനും ലിന്റുവിന് സാധിച്ചു. ചടങ്ങിന്റെ അവസാന നിമിഷമാണ് ഒരു കേക്ക് വേണം എന്ന് പറഞ്ഞത്. അത് എത്തിച്ചു. എല്ലാവർക്കും ഒപ്പം അതും ആഘോഷമാക്കി. എല്ലാവർക്കും നന്ദി. സന്തോഷം മാത്രം- ലിന്റു പറഞ്ഞു.

Find Out More:

Related Articles: