എനിക്കേറ്റവും സന്തോഷമുള്ള നിമിഷമാണ്; മക്കളോടൊപ്പമുള്ള വീഡിയോയുമായി അമ്പിളി ദേവി!

Divya John
 എനിക്കേറ്റവും സന്തോഷമുള്ള നിമിഷമാണ്; മക്കളോടൊപ്പമുള്ള വീഡിയോയുമായി അമ്പിളി ദേവി! രണ്ടാമത്തെ മകനേയും കൊണ്ടാണ് ലൊക്കേഷനിലേക്ക് പോവുന്നതെന്നും കുഞ്ഞിന്റെ കാര്യത്തെക്കുറിച്ചായിരുന്നു ആശങ്കപ്പെട്ടിരുന്നതെന്നും താരം പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങൾ പങ്കിടാറുണ്ട് താരം. ജീവിതത്തിൽ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങളാണെന്ന് പറഞ്ഞായിരുന്നു താരം പുതിയ വീഡിയോ പങ്കുവെച്ചത്.
എന്റെ അപ്പൂട്ടന് മഹാദേവന്റെ മുന്നിൽ കൂവളം കൊണ്ട് തുലാഭാരം, കൂടെ അജുക്കുട്ടനുമെന്ന ക്യാപ്ഷനോടെയായാണ് അമ്പിളി ദേവി വീഡിയോ പോസ്റ്റ് ചെയ്തത്. അജുക്കുട്ടൻ കുഞ്ഞായിരിക്കുമ്പോൾ നേർന്നതാണ്. കൂവളത്തിലയും പഞ്ചസാരയോ ശർക്കരയോ ഒക്കെ വെച്ച് തുലാഭാരം നടത്താമെന്നായിരുന്നു നേർന്നത്.



  ഇപ്പോഴാണ് അത് നടത്താനായത്.എവിടേക്കാണ് പോവുന്നതെന്ന് ചോദിച്ചപ്പോൾ ഊഞ്ഞാലാടാൻ പോവുകയാണെന്നായിരുന്നു ഇളയ മകനായ അജുക്കുട്ടന്റെ കമന്റ്. മക്കളുടെ തുലാഭാരം നടക്കുന്ന സമയത്ത് ഭക്തിനിർഭരമായി തൊഴുത് നിൽക്കുകയായിരുന്നു അമ്പിളി ദേവി. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. ഇടവേളയ്ക്ക് ശേഷമായി സീരിയലുകളുമായി സജീവമായാണ് താരം. രണ്ടാമത്തെ മകനേയും കൊണ്ടാണ് ലൊക്കേഷനിലേക്ക് പോവുന്നതെന്നും കുഞ്ഞിന്റെ കാര്യത്തെക്കുറിച്ചായിരുന്നു ആശങ്കപ്പെട്ടിരുന്നതെന്നും താരം പറഞ്ഞിരുന്നു.ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധികൾ നേരിടുമ്പോഴും ശക്തമായ പിന്തുണയായിരുന്നു ആരാധകർ അമ്പിളിക്ക് നൽകിയത്. 



 കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി ഡോക്ടർ വിശ്രമം നിർദേശിച്ചപ്പോഴായിരുന്നു അമ്പിളി ദേവി അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്. വൈകാതെ തന്നെ തിരികയെത്തുമെന്ന് താരം പറഞ്ഞിരുന്നു. തുമ്പപ്പൂവിലൂടെയായാണ് താരം തിരിച്ചെത്തിയത്. കനൽപ്പൂവ് എന്ന പരമ്പരയിലാണ് ഇപ്പോൾ അമ്പിളി ദേവി അഭിനയിക്കുന്നത്.നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്. നേർച്ചകൾ മുടങ്ങാതെ നടത്തിയല്ലോ, മഹാദേവന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവും. രണ്ടുമക്കളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. മക്കളെ കാണാനായാണ് വീഡിയോ കാണുന്നത്. ചേച്ചിക്കും മക്കൾക്കും എന്നും ദൈവാനുഗ്രഹമുണ്ടാവുമെന്നായിരുന്നു കമന്റുകൾ.


അജുക്കുട്ടൻ കുഞ്ഞായിരിക്കുമ്പോൾ നേർന്നതാണ്. കൂവളത്തിലയും പഞ്ചസാരയോ ശർക്കരയോ ഒക്കെ വെച്ച് തുലാഭാരം നടത്താമെന്നായിരുന്നു നേർന്നത്. ഇപ്പോഴാണ് അത് നടത്താനായത്.എവിടേക്കാണ് പോവുന്നതെന്ന് ചോദിച്ചപ്പോൾ ഊഞ്ഞാലാടാൻ പോവുകയാണെന്നായിരുന്നു ഇളയ മകനായ അജുക്കുട്ടന്റെ കമന്റ്. മക്കളുടെ തുലാഭാരം നടക്കുന്ന സമയത്ത് ഭക്തിനിർഭരമായി തൊഴുത് നിൽക്കുകയായിരുന്നു അമ്പിളി ദേവി. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. ഇടവേളയ്ക്ക് ശേഷമായി സീരിയലുകളുമായി സജീവമായാണ് താരം. രണ്ടാമത്തെ മകനേയും കൊണ്ടാണ് ലൊക്കേഷനിലേക്ക് പോവുന്നതെന്നും കുഞ്ഞിന്റെ കാര്യത്തെക്കുറിച്ചായിരുന്നു ആശങ്കപ്പെട്ടിരുന്നതെന്നും താരം പറഞ്ഞിരുന്നു. 

Find Out More:

Related Articles: