രക്ഷിതയെ ജീവിത സഖിയാക്കി നടൻ ശർവാനന്ദ്!

Divya John
 രക്ഷിതയെ ജീവിത സഖിയാക്കി നടൻ ശർവാനന്ദ്! ടോളിവുഡിലെ യുവനിരയിൽ‍ ശ്രദ്ധേയനായ നടനാണ് ശർവാനന്ദ്. താരത്തിന്റെ വിവാഹമായിരുന്നു ഇന്ന്. രക്ഷിതയേയാണ് ശർവാനന്ദ് ജീവിത സഖിയാക്കിയാത്. ജയ്പൂരിലെ ലീല പാലസിൽ വച്ച് പ്രൗഢ ഗംഭീരമായാണ് വിവാഹചടങ്ങുകൾ നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് മുന്നോടിയായുള്ള സംഗീത്, മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ റാം ചരണും കുടുംബവും വിവാഹചടങ്ങുകളിൽ പങ്കെടുത്തിരുന്നു. വധൂവരൻമാർക്ക് ആശംസകൾ നേരുകയാണിപ്പോൾ സിനിമ ലോകവും ആരാധകരും. യുഎസിൽ ഐടി മേഖലയിലാണ് രക്ഷിത ജോലി ചെയ്യുന്നത്.സിനിമാ മേഖലയുമായി രക്ഷിതയ്ക്ക് ബന്ധമൊന്നുമില്ല. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ മധുസൂദൻ റെഡ്ഡി ആണ് രക്ഷിതയുടെ പിതാവ്. ഗോൾഡൻ നിറത്തിലെ ഷെർവാണിയിലാണ് ശർവാനന്ദിനെ ചിത്രങ്ങളിൽ കാണാനാവുക. സിൽവർ നിറത്തിലെ സാരിയിൽ രക്ഷിതയുമെത്തി. രാഷ്ട്രീയ പ്രവർത്തകനായ ബോജ്ജല ഗോപാല കൃഷ്ണ റെഡ്ഡിയുടെ ചെറുമകൾ കൂടിയാണ് രക്ഷിത. കഴിഞ്ഞ ജനുവരി 26 ന് തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ശർവാനന്ദ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ ശർവാനന്ദ് തന്റെ വരാനിരിക്കുന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണിപ്പോൾ. ഓക്കെ ഓക്ക ജീവിതം എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജൂൺ 9 ന് ഹൈദരാബാദിൽ വച്ച് റിസപ്ഷനും നടൻ ഒരുക്കിയിട്ടുണ്ട്.ഐദോ തരീഖ് എന്ന ചിത്രത്തിലൂടെയാണ് ശർവാനന്ദ് സിനിമയിലെത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ എങ്കെയും എപ്പോതും എന്ന ചിത്രം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. ശർവ 35' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീറാം ആദിത്യയാണ്. ഗോൾഡൻ നിറത്തിലെ ഷെർവാണിയിലാണ് ശർവാനന്ദിനെ ചിത്രങ്ങളിൽ കാണാനാവുക. സിൽവർ നിറത്തിലെ സാരിയിൽ രക്ഷിതയുമെത്തി. വധൂവരൻമാർക്ക് ആശംസകൾ നേരുകയാണിപ്പോൾ സിനിമ ലോകവും ആരാധകരും. യുഎസിൽ ഐടി മേഖലയിലാണ് രക്ഷിത ജോലി ചെയ്യുന്നത്. സിനിമാ മേഖലയുമായി രക്ഷിതയ്ക്ക് ബന്ധമൊന്നുമില്ല. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകനായ മധുസൂദൻ റെഡ്ഡി ആണ് രക്ഷിതയുടെ പിതാവ്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് മുന്നോടിയായുള്ള സംഗീത്, മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ റാം ചരണും കുടുംബവും വിവാഹചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

Find Out More:

Related Articles: