ഇന്റർവ്യുവിന് ഇടയിൽ ആങ്കറിനോട് മോശമായി സംസാരിച്ചതിനെ കുറിച്ച് കൈലാഷ് പറയുന്നു!

Divya John
 ഇന്റർവ്യുവിന് ഇടയിൽ ആങ്കറിനോട് മോശമായി സംസാരിച്ചതിനെ കുറിച്ച് കൈലാഷ് പറയുന്നു! അടുത്തിടെ കൈലാഷിന്റെ ഒരു ഇന്റർവ്യു വലിയ രീതിയിൽ വൈറലായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആങ്കറിനോട് വളരെ മോശമായി സംസാരിച്ചു, ആറ്റിറ്റിയൂഡ് ഇട്ടു എന്നൊക്കെ പറഞ്ഞ്‌ കൊണ്ട് മറ്റ് യൂട്യൂബ് ചാനലുകാർ ആ ഇന്റർവ്യുവിനെ കീറിമുറിച്ച് പരിശോധിച്ച്, കൈലാഷിനെ വിമർശിച്ചതും വൈറായിരുന്നു. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന നടനാണ് കൈലാഷ്. ആ സംഭവത്തെ ഞാൻ ന്യായീകരിക്കുകയല്ല, എന്നാലും അന്ന് പത്ത്- പതിമൂന്നോളം ഇന്റർവ്യൂസ് ഞാൻ നൽകിയിരുന്നു. പക്ഷെ വൈറലായത് ആ ഒരു ഇന്റർവ്യു മാത്രമാണ്. പന്ത്രണ്ട് അഭിമുഖങ്ങൾ നൽകി, എന്നാൽ പിന്നെ ഒന്ന് ഇങ്ങനെ ചെയ്‌തേക്കാം എന്ന് വിചാരിച്ച് മോശമായി പെരുമാറിയതൊന്നും അല്ല.



 അങ്ങനെ സംഭവിച്ചു പോയതാണ്. പിന്നീട് കണ്ടപ്പോൾ എനിക്കും തോന്നി, അത്രയ്ക്ക് വേണ്ടിയിരുന്നില്ല എന്ന്. ട്രോളന്മാർ പറഞ്ഞതിലും ശരിയുണ്ട്. എന്തായാലും അത് കഴിഞ്ഞു, അവർ ആവശ്യത്തിന് ചീത്ത പറഞ്ഞു, ശിക്ഷിച്ചു, കിട്ടി, താങ്ക്യു. അത്രയേയുള്ളൂ' എന്നാണ് കൈലാഷ് പ്രതികരിച്ചത്. തുടക്കകാലം മുതലേ തനിക്ക് കിട്ടിവരുന്ന ട്രോളുകളെ കുറിച്ചും ഈ അഭിമുഖത്തിൽ കൈലാഷ് സംസാരിക്കുന്നുണ്ട്. സിനിമയെ ആഗ്രഹിച്ച്, കഷ്ടപ്പെട്ട് വന്ന ആളാണ് ഞാൻ. അതുകൊണ്ട് ഈ ഒരു ഫീൽഡിന്റെ വില എനിക്ക് നന്നായി അറിയാം. കുറച്ച് സമ്പാദിക്കണം ഫെയിം കിട്ടണം എന്നത് മാത്രമല്ല, എനിക്ക് സിനിമ എന്ന ലോകത്തോട് അതിനപ്പുറത്തെ ഇഷ്ടമുണ്ട്. 




എന്നെ വച്ച് ട്രോളുന്നവരും ഞാൻ കാരണം ജീവിച്ചു പോകുന്നുണ്ടല്ലോ. അവരും ജീവിച്ചുപോയിക്കോട്ടെ- എന്നാണ് കൈലാഷ് പറയുന്നത്. രേഷ്മ എന്ന ആങ്കർ ചോദിയ്ക്കുന്ന ചോദ്യത്തിനൊക്കെ തഗ്ഗ് അടിച്ച് ആങ്കറിനെ കളിയാക്കുന്ന രീതിയിലാണ് കൈലാഷ് അഭിമുഖം നൽകിയത് എന്നായിരുന്നു ആരോപണം. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ആ വിമർശനത്തോട കൈലാഷ് പ്രതികരിച്ചു. പിന്നീട് കാണുമ്പോൾ അത്രയ്ക്കും ആറ്റിറ്റിയൂഡ് വേണ്ടായിരുന്നു എന്ന് എനിക്കും തോന്നിയിട്ടുണ്ട് എന്നാണ് കൈലാഷ് പറയുന്നത്. എന്തായാലും അതോടെ രേഷ്മയ്ക്ക് ഒരുപാട് ആങ്ങളമാരുണ്ട് എന്നെനിക്ക് മനസ്സിലായി എന്നും നടൻ പറഞ്ഞു.


ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആങ്കറിനോട് വളരെ മോശമായി സംസാരിച്ചു, ആറ്റിറ്റിയൂഡ് ഇട്ടു എന്നൊക്കെ പറഞ്ഞ്‌ കൊണ്ട് മറ്റ് യൂട്യൂബ് ചാനലുകാർ ആ ഇന്റർവ്യുവിനെ കീറിമുറിച്ച് പരിശോധിച്ച്, കൈലാഷിനെ വിമർശിച്ചതും വൈറായിരുന്നു. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന നടനാണ് കൈലാഷ്. ആ സംഭവത്തെ ഞാൻ ന്യായീകരിക്കുകയല്ല, എന്നാലും അന്ന് പത്ത്- പതിമൂന്നോളം ഇന്റർവ്യൂസ് ഞാൻ നൽകിയിരുന്നു. പക്ഷെ വൈറലായത് ആ ഒരു ഇന്റർവ്യു മാത്രമാണ്. പന്ത്രണ്ട് അഭിമുഖങ്ങൾ നൽകി, എന്നാൽ പിന്നെ ഒന്ന് ഇങ്ങനെ ചെയ്‌തേക്കാം എന്ന് വിചാരിച്ച് മോശമായി പെരുമാറിയതൊന്നും അല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. പിന്നീട് കണ്ടപ്പോൾ എനിക്കും തോന്നി, അത്രയ്ക്ക് വേണ്ടിയിരുന്നില്ല എന്ന്. ട്രോളന്മാർ പറഞ്ഞതിലും ശരിയുണ്ട്. എന്തായാലും അത് കഴിഞ്ഞു, അവർ ആവശ്യത്തിന് ചീത്ത പറഞ്ഞു, ശിക്ഷിച്ചു, കിട്ടി, താങ്ക്യു. അത്രയേയുള്ളൂ' എന്നാണ് കൈലാഷ് പ്രതികരിച്ചത്.
  
 

Find Out More:

Related Articles: