ആളൊരു മണ്ടനാണ്; ഞങ്ങൾ കളിയാക്കി വച്ചിരുന്ന ആളാണ്; രഘുവിനെക്കുറിച്ച് രഞ്ജിത്ത്!

Divya John
 ആളൊരു മണ്ടനാണ്; ഞങ്ങൾ കളിയാക്കി വച്ചിരുന്ന ആളാണ്; രഘുവിനെക്കുറിച്ച് രഞ്ജിത്ത്! തനിക്ക് പിണറായി വിജയനെ ഇഷ്ടമാണ്, മറ്റുള്ളവർക്ക് എന്താണ് എന്ന് തനിക്ക് നോക്കേണ്ട ആവശ്യം ഇല്ലെന്നും രഞ്ജിത്ത് പറഞ്ഞു. ഇക്കഴിഞ്ഞ സ്റ്റേറ്റ് അവാർഡ് ഫങ്ഷന് അദ്ദേഹം വരുമോ ഇല്ലയോ എന്ന ഉറപ്പൊന്നും ആർക്കും ഇല്ലായിരുന്നു. പക്ഷേ പുള്ളിയോട് എങ്ങനെ എങ്കിലും വരണം എന്ന് അറിയിച്ചിരുന്നു.അങ്ങനെയാണ് പുള്ളി എത്തുന്നത്. രഞ്ജിത്ത് വാചാലനായി. തനിക്ക് ഏറെ സ്നേഹവും ബഹുമാനവും ഉള്ള വ്യക്തിയാണ് പിണറായി വിജയനെന്ന് സംവിധായകൻ രഞ്ജിത്ത്.  എന്തുകൊണ്ടാണ് തന്റെ കഥാപാത്രങ്ങളിൽ ആൽഫ മെയിൽ വേർഷനുകൾ ഉണ്ടായത് എന്ന ചോദ്യത്തിന് രഞ്ജിത്ത് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു.





 ആൽഫ മെയിൽ കഥാപാത്രങ്ങൾ ഉണ്ടായത് ചിലപ്പോൾ ഞാൻ വളർന്നുവന്ന സാഹചര്യങ്ങൾ കൊണ്ടാകാം. ഞാൻ കുട്ടിക്കാലം മുതൽ കാണുന്ന അമ്മാവന്മാരും ബന്ധുക്കളും ഒക്കെ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്. ആൺ മേൽക്കോയ്മ കണ്ടാണ് ഞാൻ വളർന്നിട്ടുള്ളത്. വീട്ടിൽ ഒതുങ്ങിയിരുന്ന അമ്മമാരും ഒക്കെയാണ് ഉള്ളത്. ഇതൊക്കെ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ടാകാം. ഞാൻ അത്തരത്തിൽ ഉള്ള ആളാണോ എന്ന് എന്റെ കൂടെ ജീവിച്ച ആളുകൾക്കെ അറിയൂ തനിക്ക് അത് പറയാൻ ആകില്ല- രഞ്ജിത്ത് പറഞ്ഞു. അറുപതുകാലഘട്ടത്തിലും സ്ത്രീ പക്ഷ സിനിമകൾ ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു. ഈ കാലം ആ കാലം എന്നുപറയാൻ ആകില്ല. വലിയ വിപ്ലവ സ്വഭാവമുള്ള സിനിമകൾ പണ്ടും ഉണ്ടായിട്ടുണ്ട്. ഐവി ശശി ആദ്യസമയങ്ങളിൽ ചെയ്തിട്ടുള്ളത് തീർത്തും പേഴ്സണൽ ആയ സിനിമകൾ ആയിരുന്നു- രഞ്ജിത്ത് പറഞ്ഞു. നമ്മുടെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു, രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്പ്പെടുത്താൻ ആർക്കും ആകില്ലെന്ന്.






 ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് അവൻ മറുപടി നൽകി. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു, ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് നിനക്ക് മനസിലായില്ലല്ലോ എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്- രഞ്ജിത്ത് പറയുന്നു. ഭീമൻ രഘു എഴുനേറ്റ് നിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കി ഇല്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും ആ വ്യക്തിത്വം കൊണ്ടാണ്. 'രഘൂ അവിടെ ഇരിക്കൂ' എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. പണ്ടേ അവൻ ഒരു കോമാളിയാണ്, മസിൽ ഉണ്ടെന്നേ ഉള്ളൂ, ഞങ്ങൾ എത്രകാലം ആയി കളിയാക്കി കൊല്ലുന്ന ഒരാൾ ആണ്. ആളൊരു മണ്ടൻ ആണ്.




രഞ്ജിത്ത് വാചാലനായി. തനിക്ക് ഏറെ സ്നേഹവും ബഹുമാനവും ഉള്ള വ്യക്തിയാണ് പിണറായി വിജയനെന്ന് സംവിധായകൻ രഞ്ജിത്ത്.  എന്തുകൊണ്ടാണ് തന്റെ കഥാപാത്രങ്ങളിൽ ആൽഫ മെയിൽ വേർഷനുകൾ ഉണ്ടായത് എന്ന ചോദ്യത്തിന് രഞ്ജിത്ത് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ആൽഫ മെയിൽ കഥാപാത്രങ്ങൾ ഉണ്ടായത് ചിലപ്പോൾ ഞാൻ വളർന്നുവന്ന സാഹചര്യങ്ങൾ കൊണ്ടാകാം. ഞാൻ കുട്ടിക്കാലം മുതൽ കാണുന്ന അമ്മാവന്മാരും ബന്ധുക്കളും ഒക്കെ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ട്. ആൺ മേൽക്കോയ്മ കണ്ടാണ് ഞാൻ വളർന്നിട്ടുള്ളത്. വീട്ടിൽ ഒതുങ്ങിയിരുന്ന അമ്മമാരും ഒക്കെയാണ് ഉള്ളത്. ഇതൊക്കെ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുണ്ടാകാം. ഞാൻ അത്തരത്തിൽ ഉള്ള ആളാണോ എന്ന് എന്റെ കൂടെ ജീവിച്ച ആളുകൾക്കെ അറിയൂ തനിക്ക് അത് പറയാൻ ആകില്ല- രഞ്ജിത്ത് പറഞ്ഞു. അറുപതുകാലഘട്ടത്തിലും സ്ത്രീ പക്ഷ സിനിമകൾ ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു.
 

Find Out More:

Related Articles: